മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെ പ്രിയപ്പെട്ട ഒരു താരമാണ് ഗോവിന്ദ് പത്മസൂര്യ. ഒരു അവതാരകൻ എന്ന നിലയിൽ തന്റെ കഴിവ് പൂർണ്ണമായും പ്രകടിപ്പിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ഗോവിന്ദ് പത്മസൂര്യ. അതുകൊണ്ടുതന്നെയാണ് താരത്തിന് ഇത്രത്തോളം ആരാധകരെ ലഭിച്ചതും. ഗോവിന്ദ് പത്മസൂര്യയും പേർളി മാണിയും ഒരുമിച്ചുള്ള അവതരണമായിരുന്നു പ്രേക്ഷകരുടെ എക്കാലത്തെയും ഫേവറേറ്റ് അവതരണം എന്ന് തന്നെ പറയണം. ഡി ഫോർ ഡാൻസിന്റെ അവിഭാജ്യഘടകമായിരുന്നു ഗോവിന്ദ് പത്മസൂര്യ എന്ന ജിപി എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു.
അത്രത്തോളം ആരാധകരായിരുന്നു ഒരൊറ്റ പരിപാടിയിലൂടെ താരം സ്വന്തമാക്കിയത്. മനോരമയിൽ സംപ്രേഷണം ചെയ്ത മിക്ക പരിപാടികളിലും അവതാരകയായി എത്തിയത് ഗോവിന്ദ് പത്മസൂര്യ തന്നെയായിരുന്നു. സിനിമയിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളൊക്കെ അനശ്വരം ആക്കിയിട്ടുണ്ട്. ഒട്ടുമിക്ക ചിത്രങ്ങളും വലിയ സ്വീകാര്യത നേടിയിട്ടുള്ളതുമാണ്. ജയസൂര്യയ്ക്കൊപ്പം എത്തിയ പ്രേതം എന്ന ചിത്രത്തിലെ പ്രകടനം വളരെയധികം പ്രശംസയർഹിക്കുന്നുതുമായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവസാന്നിധ്യമാണ് താരം. താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ഒക്കെ നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ കൈ നീട്ടി സ്വീകരിക്കുന്നത്.
നിരവധി ആളുകളാണ് താരത്തിന് പുതിയൊരു വിശേഷം അറിഞ്ഞുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പുതിയ വിശേഷം അറിഞ്ഞ് താരത്തിന് ആശംസകൾ നൽകുകയാണ് ഇപ്പോൾ പ്രേക്ഷകർ ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ വാർത്ത സർപ്രൈസ് ആക്കി വെച്ചത് എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഒരു സിനിമയിൽ പാൻഇന്ത്യൻ സിനിമയിൽ നായകനാകാൻ ഒരുങ്ങുകയാണ് ഗോവിന്ദ് പത്മസൂര്യ. ഈ വിശേഷമാണ് താരം പങ്കുവെച്ചത്. പ്രണയസരോവര തീരം എന്നാണ് ചിത്രത്തിന്റെ പേര്. മലയാളമുൾപ്പെടെ ഇന്ത്യയിലെ നാലു ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. സനി രാമദാസൻ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
അടയാളങ്ങൾ എന്ന സിനിമയിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ സിനിമ മേഖലയിലെ തന്റെ കയ്യൊപ്പ് ചാർത്തുന്ന താരമിപ്പോൾ തെലുങ്ക് സിനിമയിൽ ആണ് കൂടുതൽ സജീവമായി പ്രവർത്തിക്കുന്നതും. മറിയം എന്ന പുതുമുഖ താരമാണ് പ്രണയസരോവര തീരം നായികയായെത്തുന്നത്. ഒരു റൊമാന്റിക് രീതിയിലാണ് ചിത്രമൊരുങ്ങുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നായകൻ ബിനീഷ് ബാസ്റ്റ്യൻ സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കേരളത്തിലും ഹൈദരാബാദിലും ഒക്കെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. സെപ്റ്റംബറിൽ ആയിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക എന്നും അറിയാൻ സാധിച്ചിട്ടുണ്ട്. ഗോവിന്ദ് ആരാധകരെല്ലാം തന്നെ വലിയ സന്തോഷത്തിലാണ് ഈ വിവരമറിഞ്ഞ്.