വിവാഹം കഴിഞ്ഞു ഇറങ്ങിയ ഗൗരിയോടും ഭർത്താവിനോടും തിരക്കിയത് ഹണിമൂൺ എങ്ങോട്ടാ എന്ന് ? താരം കൊടുത്ത മറുപടി കേട്ട് തലയിൽ കൈവെച്ച് കേട്ട് നിന്നവർ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന “പൗർണമിതിങ്കൾ” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ഗൗരി കൃഷ്ണ. “പൗർണമിത്തിങ്കൾ” എന്ന പരമ്പരയിലെ പൗർണമി എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കുവാൻ ഗൗരിയ്ക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ സാധിച്ചു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരത്തിന് മികച്ച പിന്തുണയും സ്നേഹവും ആണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

ഗൗരി വിവാഹിതയാകാൻ പോകുന്ന വാർത്ത ഏറെ സന്തോഷത്തോടെ ആയിരുന്നു ആരാധകർ ഏറ്റെടുത്തിരുന്നത്. ജനുവരി 23നായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം തീരുമാനിച്ചത്. എന്നാൽ ആ തീയതിയിൽ സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരത്തിന്റെ ചിത്രങ്ങളൊന്നും കാണാതിരുന്നതോടെ ആരാധകർ ആശങ്കയിലായി. ഇതോടെ വിവാഹ നിശ്ചയം മാറ്റിവെച്ചു എന്ന് താരം ലൈവിൽ എത്തി പറയുകയായിരുന്നു.

“പൗർണമിതിങ്കൾ”ന്റെ സംവിധായകൻ മനോജിനെ ആണ് വിവാഹം കഴിക്കുന്നത് എന്ന് താരം തന്റെ യൂട്യൂബ് ചാനലിൽ ലൈവ് വീഡിയോയിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വിവാഹം നിശ്ചയിച്ച അന്ന് മുതൽ വിവാഹത്തിന് ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങുന്നത് വരെ ഉള്ള എല്ലാ വിശേഷങ്ങളും ഗൗരി യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ വിവാഹ ശേഷം മാധ്യമങ്ങളോട് ആദ്യമായി പ്രതികരിക്കുകയാണ് താരം. ഗൗരിയുടെ പ്രതികരണം ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വിവാഹ ശേഷവും പഠനം തുടരാനാണ് താരത്തിന്റെ തീരുമാനം. പഠനം പൂർത്തിയായി നല്ലൊരു ജോലി ലഭിച്ചതിനു ശേഷം മാത്രമേ അഭിനയമേഖലയിലേക്ക് ഇനി തിരിച്ചു വരികയുള്ളൂ എന്നും അതുകൊണ്ടാണ് ഇപ്പോൾ അഭിനയമൊന്നും ഏറ്റെടുക്കാത്തത് എന്നും ഗൗരി വെളിപ്പെടുത്തി.

പഠിക്കുവാൻ വേണ്ടിയായിരുന്നു അഭിനയത്തിൽ നിന്നും താരം ഇടവേള എടുത്തത്. നന്നായി പഠിക്കണമെന്നും ജോലി വാങ്ങണമെന്നുമാണ് ഇപ്പോൾ താരത്തിന്റെ ഏകലക്ഷ്യം. അതു കഴിഞ്ഞ് നല്ല അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ, അന്ന് സാഹചര്യങ്ങൾ നല്ലതാണെങ്കിൽ അഭിനയിക്കാൻ വരുമെന്നും ഗൗരി പറഞ്ഞു. മധുവിധുവിനെ കുറിച്ച് ഉള്ള ചോദ്യങ്ങൾ വന്നതോടെ അതിനെ കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ല എന്നായിരുന്നു ഇരുവരും മറുപടി നൽകിയത്.

രണ്ടുവർഷമായി അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് ഗൗരി. എങ്കിലും ഇന്നും താരത്തിന്റെ വിശേഷങ്ങൾ അന്വേഷിച്ച് ആരാധകർ എത്താറുണ്ട്. അത്രയേറെ പ്രിയം ആണ് മിനിസ്ക്രീൻപ്രേക്ഷകർക്ക് ഗൗരിയെ. പ്രേക്ഷകരുടെ ഈ സ്നേഹത്തോട് എന്നും കടപ്പെട്ടിരിക്കുന്നു എന്നും താരം വെളിപ്പെടുത്തി. സീരിയൽ മേഖലയിലെ പ്രമുഖരും പ്രിയപ്പെട്ടവരും എല്ലാം ഗൗരിയുടെ വിവാഹ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ധന്യ മേനി വർഗീസ്, ദിൽഷ പ്രസന്നൻ, ആലീസ് ക്രിസ്റ്റീ, ദേവി ചന്ദന തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply