നമുക്ക് ഒരാളെ ഇഷ്ടമായിരിക്കുമ്പോൾ തന്നെ നമുക്ക് വേറൊരാളെ ഇഷ്ടമാകാനുള്ള സാധ്യത വളരെ കൂടുതലാണ് ! തുറന്ന് ഷെയർ ചെയ്തു ഗോപി സുന്ദർ

gopi sundhar amrutha suresh abhaya hiranmai priya

മലയാള സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഇന്ന് വാർത്താമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിത്വം കൂടിയാണ് ഗോപി സുന്ദർ എന്ന് പറയേണ്ടിയിരിക്കുന്നു. നിരവധി സൗത്ത് ഇന്ത്യൻ ഭാഷകളിലും മറ്റും ഗാനങ്ങൾ നൽകിയിട്ടുള്ള ഗോപി സുന്ദറിന് ആരാധകനിരയും വളരെ വലുതാണ് എന്നതാണ്. അമൃതയുമായുള്ള പ്രണയവും ലിവിങ് ടുഗദറും ആരംഭിച്ചതിനു ശേഷം ഗോപി സുന്ദറിന് വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളാണ് നേരിടേണ്ടതായി വരുന്നത്.

മുൻപുരു വിവാഹം കഴിച്ച ഗോപി സുന്ദർ പിന്നീട് ഗായികയായ അഭയ ഹിരണ്മായും ലിവിങ് ടുഗദർ ബന്ധത്തിൽ ആയിരുന്നു. അതിനു ശേഷമാണ് ഇപ്പോൾ അമൃത സുരേഷുമായുള്ള പുതിയ ബന്ധത്തിന് തുടക്കമിട്ടത്. ഇതു തന്നെയാണ് സൈബർ ആക്രമണങ്ങൾക്ക് കാരണമായി മാറിയത്. ഇപ്പോൾ ഗോപി സുന്ദർ സ്വന്തം ഫേസ്ബുക്കിൽ പങ്കുവെച്ച് ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഈ വീഡിയോയിൽ പങ്കാളിയെ മറ്റൊരാൾ ഇഷ്ടപ്പെടുന്നുവെങ്കിലും എന്ത് ചെയ്യണമെന്ന വിഷയത്തെക്കുറിച്ചാണ് ഷെയർ ചെയ്തിരിക്കുന്നത്.

വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്, ജീവിതം എന്നത് ഒരാളോട് കൂടി മാത്രം ജീവിക്കുന്നതല്ല. അതൊക്കെ പ്രണയത്തെ റൊമാന്റിക്സൈഡ് ചെയ്ത് പറയുന്നതാണ്. നമുക്ക് ഒരാളെ ഇഷ്ടമായിരിക്കുമ്പോൾ തന്നെ നമുക്ക് വേറൊരാളെ ഇഷ്ടമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എത്ര തരത്തിലുള്ള കറികൾ കൂട്ടിയാണ് നമ്മൾ ഭക്ഷണം കഴിക്കുന്നത്. ഒരിക്കലുപയോഗിച്ച ഷർട്ട് ആണോ നമ്മൾ എപ്പോഴും ഇടുന്നത്. ഒരേ സമയം തന്നെ നമുക്ക് പലതിനെയും ഇഷ്ടപ്പെടാൻ സാധിക്കുകയും ചെയ്യാറുണ്ട്.

ഒരാൾക്ക് നാലഞ്ചു കൂട്ടുകാരെങ്കിലും അത്യാവശ്യമാണ്. ഇണയായി ഒരാളെ ഉണ്ടാവുകയുള്ളൂ. എപ്പോഴും മൂന്നാല് പേര് കൂട്ട് വേണം. നിങ്ങൾ മലകയറാനും ചാടാനും ഒക്കെ പോകുന്ന ആളാണെങ്കിൽ ആ വിഷയത്തിൽ താല്പര്യമുള്ളവരെ കൂടെ കൂട്ടണം. വേറെ കൂട്ടുകാർ ഉണ്ടാകാതെ ഒരിടത്ത് തളച്ചിടുന്നതൊക്കെ പഴയകാലത്തെ യുക്തികളാണ്. നമ്മൾ തിരഞ്ഞെടുക്കുന്ന ആളിനെ വേറെയാൾ പ്രേമിക്കുന്നുണ്ടെങ്കിൽ അതാണ് അതിന്റെ ഏറ്റവും നല്ല യോഗ്യത. നമ്മുടെ ഇണയെ എല്ലാവരും പ്രണയിക്കുകയാണ് വേണ്ടത്. അപ്പോഴാണ് നമ്മുടെ തിരഞ്ഞെടുപ്പ് ഐഡിയൽ ആകുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.

എന്നെ ഉപേക്ഷിച്ചു പോകാത്ത യോഗ്യതയിൽ ഇരിക്കേണ്ടത് ഞാനാണ്. അവർ വേറൊരാളുടെ കൂടെ യാത്ര ചെയ്യുന്നതോ സിനിമ കാണാൻ പോകുന്നതോ പ്രശ്നമാക്കരുത്. നമ്മുടെ കൂടെയുള്ള ഒരാളെ മറ്റൊരാൾ ഇഷ്ടത്തോടെ നോക്കുമ്പോൾ നമുക്ക് അസൂയ തോന്നുകയാണ് ചെയ്യുന്നത്. നമ്മുടെ പങ്കാളി നഷ്ടപ്പെട്ടു പോകാതിരിക്കാൻ ഉള്ള വികാരമാണ് അസൂയ. യോഗ്യരായി തുടരുകയാണ് ചെയ്യേണ്ടതെന്നും ഈ വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോയാണ് ശരി എന്നാണ് ഇപ്പോൾ ഗോപി സുന്ദർ പറഞ്ഞിരിക്കുന്നത്. ഇതിനു താഴെ നിരവധി ആളുകളാണ് ഗോപി സുന്ദറിന് വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്. അമൃത സുരേഷ് ഒന്ന് സൂക്ഷിച്ചോളൂ, ഗോപി സുന്ദർ പുതിയ സൂചന നൽകിയിട്ടുണ്ട് എന്നാണ് ചിലർ കമന്റുകളിലൂടെ വ്യക്തമാക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply