കുറച്ചുകാലങ്ങളായി സോഷ്യൽ മാധ്യമങ്ങളിലെല്ലാം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന രണ്ട് വ്യക്തികളാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരും ഒരുമിച്ചു ജീവിക്കുവാൻ തുടങ്ങിയതോടെയാണ് ഈ ഒരു വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഇപ്പോൾ ഇരുവരും ഒരുമിച്ച് ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ്. ഇവർ ഒന്നിച്ച് പുറത്തിറക്കുന്ന തോന്തരവ് എന്ന മ്യൂസിക് ആൽബത്തിന്റെ പ്രമോഷൻ സംബന്ധമായി ആണ് ഇവർ ഒരു അഭിമുഖത്തിൽ എത്തിയിരിക്കുന്നത്. ഈ അഭിമുഖത്തിൽ സോഷ്യൽ മാധ്യമങ്ങളിൽ നിന്നും തങ്ങൾ കേൾക്കേണ്ടി വരുന്ന സൈബർ ആക്രമണങ്ങളെ കുറിച്ചും ജനങ്ങളുടെ ജീവിതത്തെ കുറിച്ചും ഒക്കെയുള്ള ചില കാര്യങ്ങൾ പങ്കുവെക്കുന്നുണ്ട്.
ശരിക്കും ആരാണ് പ്രൊപ്പോസ് ചെയ്ത് എന്ന് പറഞ്ഞപ്പോൾ ഗോപി സുന്ദറിന്റെ മറുപടി ഇങ്ങനെ ആയിരുന്നു.. അതൊക്കെ സംഭവിച്ചു പോകുന്നതല്ലേ, ഒരു സൂപ്പർഹിറ്റ് ഒരിക്കലും ഉണ്ടാക്കാൻ സാധിക്കില്ല. അത് സംഭവിക്കുന്നതാണ്. അതുപോലെ സംഭവിച്ചു പോകുന്നതാണ് ചില കാര്യങ്ങൾ. നമുക്ക് ഒരിക്കലും പ്ലാൻ ചെയ്യാൻ പറ്റില്ലല്ലോന്ന്. പാപ്പുവിന് ഗോപി സുന്ദറിന്നെ ഇഷ്ടമാണോ എന്താണ് വിളിക്കുന്നത് എന്നൊക്കെ ചോദിച്ചപ്പോഴും ഗോപി സുന്ദറിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. ഞാൻ അങ്ങനെ ആരെയും ഇംപ്രസ് ചെയ്യാൻ വേണ്ടി ഒന്നും ചെയ്യുന്ന ഒരു വ്യക്തിയല്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ അത് രസകരമായി തോന്നുകയുമില്ല. അല്ലാതെ ചെയ്യുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത് എന്നും ഗോപി സുന്ദർ പറഞ്ഞു.
ഉടനെ തന്നെ അമൃത പറഞ്ഞു കുറച്ചു ദിവസം ഗോപി സുന്ദർ വീട്ടിൽ ഉണ്ടായിരിക്കണം എന്ന് ആഗ്രഹിക്കാറുണ്ട് മകൾ എന്ന്. കഴിഞ്ഞ ദിവസം നാല് മണി ആകുമ്പോൾ വിളിക്കണം എനിക്ക് പോകേണ്ടത് ആണ് എന്ന് പറഞ്ഞ് ഗോപി സുന്ദർ ഉറങ്ങിയപ്പോൾ വേണ്ടാ മമ്മി വിളിക്കണ്ട കിടന്നോട്ടെ അപ്പോൾ ഇന്നിവിടെ നിൽക്കുമല്ലോ എന്നൊക്കെ പറഞ്ഞു എന്നും അവൾക്ക് അത്രത്തോളം ഇഷ്ടമായെന്നും അമൃത പറയുന്നുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ലിപ്പ്ലോക്ക് സീൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സാഹചര്യത്തെക്കുറിച്ച് ഗോപി സുന്ദർ പറഞ്ഞു. ആദ്യം ഞാൻ അത് പങ്കുവയ്ക്കാൻ ആയിരുന്നില്ല ഇഷ്ടപ്പെട്ടിരുന്നത്. അതിനായി ഞാൻ എനിക്കിഷ്ടപ്പെട്ട മറ്റൊരു ചിത്രം തിരഞ്ഞെടുത്തിരുന്നു. എന്നാൽ പങ്കുവച്ചപ്പോൾ അതിനു കിട്ടിയ കമന്റുകൾ എട്ട് ഒക്കെയാണ്. അത് കഴിഞ്ഞപ്പോഴാണ് ഞാൻ ആലോചിച്ചത് ഇങ്ങനെയൊന്ന് ഇട്ടാലോ എന്ന്.
ഞാൻ അമ്മുവിനോട് പറയുകയും ചെയ്തു. അപ്പോൾ അമ്മു ഒക്കെ പറഞ്ഞു അങ്ങനെയാണ് ഞങ്ങൾ ഈ ഒരു ഭാഗം മാത്രം ഇവിടെ പോസ്റ്റ് ചെയ്യുന്നത്. അപ്പോൾ വന്ന കമന്റ് കണ്ട് ഞാൻ അമ്പരന്നു പോയിരുന്നു. ഇത്രയും ലൈം ഗി ക ദാരിദ്ര്യം ഉള്ളവരാണ് നമ്മുടെ നാട്ടിൽ ഉള്ളത് എന്ന് ഞാൻ
അപ്പോഴാണ് മനസ്സിലാക്കിയത് എന്നും ഗോപി സുന്ദർ പറയുന്നുണ്ടായിരുന്നു