മക്കൾ എന്ത്‌ തെമ്മാടിത്തരം കാണിച്ചാലും കുറ്റം മുഴുവനും അമ്മയ്ക്കു മാത്രമായിരിക്കും – ഗോപി സുന്ദർ കൊടുത്ത മറുപടി വൈറൽ

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രിയപ്പെട്ട ഒരു താരമാണ് ഗോപി സുന്ദർ. അതേസമയം ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള ഒരു താരവും ഗോപി സുന്ദർ തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. മലയാളത്തിൽ മികച്ച ഒരുപിടി ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ഗോപി സുന്ദർ. എങ്കിലും മലയാളത്തേക്കാൾ കൂടുതൽ താരത്തിന് ആരാധകർ ഇപ്പോൾ അന്യഭാഷകളിലാണ് എന്ന് പറയേണ്ടിരിക്കുന്നു. അന്യഭാഷകളിലേക്കും കൂടി താരം തന്റെ പ്രകടന മികവ് തെളിയിച്ചിരിക്കുകയാണ് എന്നാൽ പലപ്പോഴും വലിയ തോതിലാണ് സൈബർ ആക്രമണങ്ങൾ ഇദ്ദേഹത്തിന് ഏൽക്കേണ്ടതായി വരുന്നത്. ഇദ്ദേഹം എന്ത് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താലും അതിന് താഴെ വിമർശന കമന്റുകളുമായാണ് ആളുകൾ എത്താറുള്ളത്.

പലപ്പോഴും വളരെയധികം വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു വ്യക്തിയായി അദ്ദേഹം മാറുകയും ചെയ്യാറുണ്ട്. പുതിയൊരു ചിത്രവും അതിന് ലഭിക്കുന്ന വിമർശനവും ആണിപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഗോപി സുന്ദർ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് വീണ്ടും വിമർശനം ഏൽക്കേണ്ടതായി വന്നിരിക്കുന്നത്.

അമ്മയ്ക്കൊപ്പം നിൽക്കുന്ന ഒരു ചിത്രമായിരുന്നു ഗോപി സുന്ദർ പങ്ക് വച്ചിരുന്നത്. ഈ ചിത്രത്തിന് താഴെയാണ് ഒരാൾ കമന്റ് ആയി വന്നത്. മക്കൾ എന്ത് തെമ്മാടിത്തരം കാണിച്ചാലും കുറ്റം മുഴുവൻ അമ്മയ്ക്കായിരിക്കും. നമ്മുടെ ലോകം അങ്ങനെയാണ് ഈ കമന്റ് വലിയ രീതിയിലാണ് ശ്രദ്ധ നേടിയിരുന്നത്. ലോകമെല്ലാം മാറി നമ്മൾ ചില മലയാളികളിലാണ് മാറേണ്ടത് എന്നായിരുന്നു ഗോപി സുന്ദർ മറുപടി പറഞ്ഞത്. പലപ്പോഴും തന്റെ ചിത്രങ്ങൾ വിമർശനാത്മകമായ രീതിയിലുള്ള കമന്റുകൾ ഇടുന്നവർക്ക് മറുപടി നൽകിക്കൊണ്ട് ഗോപി സുന്ദർ എത്തുകയും ചെയ്യാറുണ്ട്.

ഗോപി സുന്ദറിന്റെ ഓരോ വാക്കുകളും വളരെ പെട്ടെന്നായിരുന്നു ശ്രദ്ധ നേടുന്നത്. അത്തരത്തിൽ ഇപ്പോൾ ഈ ഒരു കമന്റ് ശ്രദ്ധ നേടിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്. അടുത്ത സമയത്തായിരുന്നു ഗായികയായ അമൃത സുരേഷിനെ താരം തന്റെ ജീവിതത്തിലേക്ക് കൂട്ടിയിരുന്നത്. ഇതിനു മുൻപ് അഭയാ ഹിരണ്മമയിമായുള്ള ലിവിങ് ടുഗതർ ബന്ധമായിരുന്നു ഗോപി സുന്ദറിനെ വാർത്തകളിൽ നിറഞ്ഞ സാന്നിധ്യം ആക്കിയത്. ഗോപി സുന്ദറും ഭാര്യയും രണ്ട് ആൺമക്കളും ഉണ്ട്. ഇവരെ ഉപേക്ഷിച്ചതിനു ശേഷമായിരുന്നു അഭയയുമായുള്ള ലിവിങ് ടുഗതർ ബന്ധം ഗോപി സുന്ദർ ആരംഭിച്ചത്. 9 വർഷക്കാലം നീണ്ടുനിന്ന ആ ബന്ധത്തിനൊടുവിൽ ആണ് ഇപ്പോൾ അമൃത സുരേഷുമായും ഗോപി സുന്ദർ ലിവിങ് ടുഗതർ ഏർപ്പെടുന്നത്. അതുകൊണ്ടു തന്നെ വലിയ സൈബർ ആക്രമണങ്ങളാണ് ഗോപി സുന്ദറിന് നേരിടേണ്ടതായി വരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply