വീണ്ടും വിമർശനം – വിമർശിക്കാൻ വന്ന ആൾക്ക് ഗോപി സുന്ദർ കൊടുത്ത മറുപടി കണ്ടോ

gopi sundhar

മലയാളത്തിലെ ഏറെ പ്രിയപ്പെട്ട സംഗീതജ്ഞന്മാരിൽ ഇന്ന് മുൻനിരയിൽ നിൽക്കുന്ന താരമാണ് ഗോപി സുന്ദർ. സംഗീത സംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. മലയാളത്തിൽ ഒത്തിരി മികച്ച ഗാനങ്ങൾ ഗോപി സുന്ദർ സംഭാവന ചെയ്തിട്ടുണ്ട്. ഇപ്പോഴും സംഗീത സംവിധാന മേഖലയിൽ സജീവമായി തുടർന്നുകൊണ്ടിരിക്കുകയാണ് താരം. മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും ഇദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിനേക്കാൾ കൂടുതൽ അന്യഭാഷകളിലാണ് താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും മനസ്സിലാക്കാം.

അതേസമയം മലയാളികൾക്കിടയിൽ ഉള്ള ലൈംഗിക ദാരിദ്ര്യം എത്രത്തോളം ഉണ്ടെന്ന് അറിയണമെങ്കിൽ ഗോപി സുന്ദറിന്റെ കമന്റ് ബോക്സ് ഒന്ന് നോക്കിയാൽ മതി എന്നാണ് പ്രേക്ഷകർക്കിടയിലെ സംസാരം. കാരണം അത്രയും ദാരിദ്ര്യം നിറഞ്ഞ ഒരുപിടി കമന്റുകൾ ആയിരിക്കും ഗോപി സുന്ദറിന്റെ കമന്റ് ബോക്സിൽ കാണാൻ സാധിക്കുന്നത്. പല ആളുകളും അവരുടെ വിഷമം അവിടെ കരഞ്ഞു തീർക്കുകയാണ് എന്ന് വേണമെങ്കിൽ ഹാസ്യ രൂപേണേ പറയാം. അത്രയ്ക്കധികം മോശമായ കമന്റുകളും, വിമർശനങ്ങളും, വിവാദങ്ങളുമാണ് ഗോപി സുന്ദറിന് വന്നുകൊണ്ടിരിക്കുന്നത്.

പുതുതായി ഗോപി സുന്ദർ ഒരു ചിത്രം പങ്കുവെച്ചിരുന്നു. കളർഫുൾ ആയ ഒരു മനോഹരമായ ഷർട്ടും പാന്റും അണിഞ്ഞുകൊണ്ടുള്ള താരത്തിന്റെ ചിത്രം തന്നെ ആയിരുന്നു അത്. മഴവിൽ കളറിലാണ് ആ ഡ്രസ്സ് ഒരുക്കിയിരിക്കുന്നത്. ഈ വസ്ത്രത്തിൽ താരം വളരെ ക്യൂട്ട് ആയിട്ടുണ്ട് എന്നും കമന്റുകൾ പറയുന്നവരുണ്ട്. അതേസമയം എന്നത്തേയും പോലെ വിമർശനങ്ങളും താരത്തെ തേടി എത്തിയിരുന്നു. താരത്തിനു വന്ന കമന്റുകൾക്കിടയിൽ ഒന്ന് ഇതായിരുന്നു “ഏത് മരുന്നാണ് കഴിച്ചത്..?”.എന്നാൽ കളിയാക്കാൻ വന്ന വ്യക്തിക്ക് ചുട്ട മറുപടിയുമായി ഗോപി സുന്ദർ അപ്പോൾ തന്നെ എത്തിയിരുന്നു.

താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.” എന്റെ അച്ഛനും അമ്മയും എന്നെ ജനിപ്പിച്ചപ്പോൾ തന്നെ എനിക്ക് തന്ന സമ്മാനമാണ് അല്ലാതെ നിന്നെപ്പോലെ പുറത്തുപോയി മരുന്ന് അന്വേഷിക്കേണ്ട കാര്യം എനിക്കില്ല.. “. ഇതായിരുന്നു താരത്തിന്റെ മറുപടി. ഇത്തരത്തിൽ മാസ് മറുപടി നൽകിയ താരത്തിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ എല്ലാം ഇദ്ദേഹം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.

എന്നാൽ എപ്പോഴും ഇദ്ദേഹത്തെ തേടി മോശമായ കമന്റുകളും വിമർശനങ്ങളും എത്താറുണ്ട്. വിമർശനങ്ങൾ അതിരു വീടുന്ന സമയത്ത് ചുട്ട മറുപടിയും ഗോപി സുന്ദർ പറയാറുണ്ട്. മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നോർത്ത് ജീവിക്കുന്ന ഒരാളല്ല താൻ എന്ന് പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്. താൻ എങ്ങനെയാണോ എന്താണോ അങ്ങനെയായിരിക്കാനാണ് തനിക്കിഷ്ടം എന്നും താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply