വെറുതെ നോക്കി ഇരിക്കില്ല; എന്റെ കോബൗണ്ടിനുള്ളിൽ കേറിയ തട്ടിക്കളയും!!ചുട്ടമറുപടിയുമായി ഗോപി സുന്ദർ.

ഇപ്പോൾ മലയാളികളുടെ ഇടയിൽ ഒരു ചർച്ചാവിഷയമാണ് ഗോപി സുന്ദറും അമൃതാ സുരേഷും ഈയ്യിടെ വിവാഹിതരായത്. സംഗീത സംവിധായകനാണ് ഗോപി സുന്ദർ. അദ്ദേഹം ആദ്യം വിവാഹം ചെയ്തത് പ്രിയയെ ആയിരുന്നു. ഇവർക്ക് രണ്ടു മക്കൾ ആണുള്ളത് മാധവും യാദവും. എന്നാൽ ചില പൊരുത്തക്കേടുകൾ കൊണ്ട് ഇവർ വിവാഹമോചനം നേടി. ഗോപി സുന്ദർ ഗായികയായ അഭയാ ഹിരൺമയിയുമായി ലിവിങ് ടുഗെതറിൽ ആയി.

മക്കൾ രണ്ടുപേരും അദ്ദേഹത്തിൻ്റെ ആദ്യഭാര്യ പ്രിയയോടൊപ്പം ആണ് താമസം. ഗോപി സുന്ദറും അഭയാ ഹിരൺമയിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവർ രണ്ടുപേരും തങ്ങളുടെ വിശേഷങ്ങളും വ്യക്തിപരമായ കാര്യങ്ങളൊക്കെ തന്നെ ആരാധകരുമായി സമൂഹമാധ്യമങ്ങൾ വഴി പങ്കിടാറുണ്ട്. എന്നാൽ അഭയാ ഹിരൺമയിയോടൊത്തുള്ള ലിവിങ് ടുഗെതറുമായി ബന്ധപ്പെട്ട് നിരവധി മോശം കമൻ്റുകൾ ആണ് സമൂഹമാധ്യമത്തിലൂടെ ഇവർക്ക് നേരിടേണ്ടി വന്നത്.

എന്നാൽ ഇത്തരം മോശം കമൻ്റുകൾക്കൊക്കെ തന്നെ ഗോപി സുന്ദറും മോശമായ രീതിയിൽ തന്നെ മറുപടി കൊടുക്കാറുണ്ട്. ഇത്തരത്തിൽ ഒരു ചുട്ട മറുപടി മുൻപേ ഒരു അഭിമുഖത്തിൽ ഗോപി സുന്ദർ കൊടുത്തിരുന്നു. അഭിമുഖത്തിൽ അദ്ദേഹം പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. അവതാരകൻ ഗോപി സുന്ദരനോട് ജീവിതത്തിലെ വിമർശനങ്ങളെ താങ്കൾ എങ്ങനെയാണ് നേരിടുന്നത് എന്ന് ചോദിച്ചു.

ചോദ്യത്തിന് ഗോപി സുന്ദർ ചുട്ട മറുപടി തന്നെ കൊടുത്തു. അദ്ദേഹം പറഞ്ഞത് എൻ്റെ വീടിന് ഒരു കോമ്പൗണ്ട് ഉണ്ട്. ആ കോമ്പൗണ്ടിന് പുറത്ത് എന്ത് നടന്നാലും ഞാൻ അത് കാര്യമാക്കുകയില്ല അത് എന്നെ ബാധിക്കുന്ന വിഷയവുമല്ല. അവിടെ എന്ത് നടന്നാലും ഞാൻ എൻ്റെ വീട്ടിനകത്ത് വെച്ച് ബിരിയാണി ഉണ്ടാക്കുകയും അത് കഴിക്കുകയും ബാക്കി ജോലികളൊക്കെ ചെയ്തു അടിച്ചുപൊളിച്ചു ചില്ലായി ഡാൻസ് കളിച്ചു നിൽക്കും.

എന്നാൽ എൻ്റെ കോമ്പൗണ്ടിനുള്ളിൽ കയറി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ വെറുതെ നോക്കിയിരിക്കില്ല. ആ പറഞ്ഞവൻ്റെ അന്ത്യമായിരിക്കും അവിടെ നടക്കുക. വീട്ടിൽ ഞാൻ പത്ത് പതിനെട്ട് പട്ടികളെ വളർത്തുന്നുണ്ട് അവയെ ചുമ്മാ തീറ്റിപ്പോറ്റുന്നതല്ല. ആവശ്യഘട്ടങ്ങളിൽ ഞാൻ പട്ടികളെ അങ്ങ് തുറന്നു വിടും പിന്നെ അവർ നോക്കിക്കോളും. അതുപോലെ തന്നെ എന്നെ എന്തെങ്കിലും പറഞ്ഞ് ഉപദ്രവിക്കാൻ നിൽക്കുന്നവരെ ഞാൻ എൻ്റെ കയ്യിൽ കിട്ടുന്ന സാധനങ്ങൾ എടുത്ത് അടിച്ചു കൊല്ലും.

സ്വയരക്ഷാർത്ഥം എനിക്ക് കൊല്ലുകയും ചെയ്യാം. അനുവാദമില്ലാതെ വീട്ടിൽ കയറുന്നവനെ പിന്നെ ഒന്നും നോക്കാതെ ഞാൻ തട്ടി കളയും എന്നാണ് ഗോപി സുന്ദർ പറഞ്ഞത്. അദ്ദേഹത്തിൻ്റെ ഈ വാക്കുകൾ കാരണം തന്നെ ആ അഭിമുഖം വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply