അമൃതയെ എങ്ങും വിടാതെ ചേർത്ത് നിർത്തി ഗോപി – കണ്മണി നൽകിയ സമ്മാനം ഇതാ എന്ന് ഗോപി സുന്ദർ !

വിവാഹ ശേഷമുള്ള അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും ആദ്യ ന്യൂ ഇയർ ആയിരുന്നു ഇത്. 2022 മെയ്യിൽ ആയിരുന്നു ഇരുവരും തങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച ലോകത്തോട് സോഷ്യൽ മീഡിയ വഴി തുറന്നു പറഞ്ഞത്. അതിനു മുൻപ് വരെ ഗോപി സുന്ദർ ഗായിക അഭയ ഹിരന്മയിയുമായി നീണ്ടകാലത്തെ ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ ഒന്നിച്ച് പങ്കെടുത്തുകൊണ്ട് ജീവിതം ആസ്വാദകരമാക്കുകയാണ് ഇപ്പോൾ അമൃതയും ഗോപി സുന്ദറും.

2023 പുതുവത്സരം ആയപ്പോൾ തന്നെ ഗോപിയും അമൃതയും തിരുവനന്തപുരത്ത് ഒന്നിച്ച് ഒരു സ്റ്റേജ് ഷോ നടത്തിയിരുന്നു. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമായി തിളങ്ങിനിൽക്കുന്ന താരങ്ങളാണ്. അതുകൊണ്ടു തന്നെ നിരവധി വിമർശനങ്ങളും വിവാദങ്ങളും ഇരുവരെയും തേടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം എത്താറുണ്ട്. എന്നാൽ അതിനെയൊന്നും വകവെക്കാതെ ജീവിതം ആസ്വദിച്ഛ് മുന്നോട്ടു കൊണ്ടു പോവുകയാണ് ഇരുവരും.

ഇപ്പോഴിതാ പുതുവത്സരത്തിൽ അമൃത തനിക്ക് നൽകിയ സമ്മാനത്തെ കുറിച്ചുള്ള പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. വളരെയധികം പ്രകടമായ രീതിയിലാണ് ഗോപി സുന്ദർ ഈ സമ്മാനത്തെ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ വർഷം തനിക്ക് ആദ്യമായി ലഭിച്ച സമ്മാനമാണ് ഇതെന്ന് ഗോപി സുന്ദർ പറഞ്ഞു. തന്റെ “കണ്മണി” നൽകിയ സമ്മാനമാണ് ഇത് എന്നായിരുന്നു ഗോപിയുടെ വാക്കുകൾ. തന്റെ ഭാര്യ അമൃതയെ ഗോപി സുന്ദർ വിളിക്കുന്ന ഓമന പേരാണ് കണ്മണി.

ഒരു സൺ ഗ്ലാസ് ആയിരുന്നു അമൃത സുരേഷ് ഗോപിക്ക് നൽകിയ ന്യൂയർ ഗിഫ്റ്റ്. ഗോപി സുന്ദറിന്റെ ഈ പോസ്റ്റിന് അമൃതയും സഹോദരി അഭിരാമിയും ഉൾപ്പെടെ നിരവധി സെലിബ്രിറ്റികളും ആരാധകരും ആണ് ലൈക്കുകളും കമന്റുമായി എത്തിയത്. കറെയ്റ എന്ന ബ്രാൻഡിന്റെ വില കൂടിയ ഒരു സൺ ഗ്ലാസ് ആയിരുന്നു അത്. ഈ സൺഗ്ലാസ് കണ്ടു ഇഷ്ടപ്പെട്ടവർക്ക് അന്വേഷിച്ചാൽ ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താവുന്നതാണ്. നിലവിൽ പതിമൂന്നായിരം രൂപയാണ് ആമസോണിൽ ഈ സൺഗ്ലാസിന് വില.

സോഷ്യൽ മീഡിയയിലൂടെ നിരന്തരം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇരയാകുന്നവരാണ് ഈ താര ദമ്പതികൾ. എന്നിരുന്നാലും തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പങ്കുവെക്കാറുമുണ്ട്. വിമർശിക്കുന്നവർ അതുതന്നെ ചെയ്തുകൊണ്ടിരിക്കും എന്നും അതൊക്കെ മൈൻഡ് ചെയ്യാൻ നിന്നാൽ അതിനെ നേരം ഉണ്ടാകു എന്നും എപ്പോഴും ഇരുവരും പറയുന്ന മറുപടിയാണ്. സംഗീത ലോകത്ത് മിന്നിത്തിളങ്ങുന്ന താരങ്ങളാണ് ഈ ദമ്പതികൾ. ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ള ഒട്ടുമിക്ക പാട്ടുകളും സൂപ്പർഹിറ്റുകൾ ആയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply