പുതിയ സന്തോഷം പങ്കുവച്ചു ഗോകുൽ സുരേഷ് – ജീവിതത്തിൽ പുതിയ നാഴികക്കല്ല് | gokul suresh new happiness

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒരുമിച്ച് ചിത്രമായിരുന്നു പാപ്പൻ എന്ന ചിത്രം.ആക്ഷൻ കിംഗ് സുരേഷ് ഗോപിയെ വീണ്ടും കാക്കി അണിഞ്ഞു സാധിച്ച സന്തോഷമായിരുന്നു പ്രേക്ഷകർക്ക് ഈ സിനിമയിലൂടെ ഉണ്ടായിരുന്നത്. സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ എത്തിയത് ചിത്രത്തിന്റെ ഒരു വലിയ പ്രത്യേകത തന്നെയായിരുന്നു. ജൂലൈ 29 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. തുടക്കത്തിൽ തന്നെ എല്ലാവരിൽ നിന്നും മികച്ച പ്രതികരണം നേടിയെടുക്കുവാൻ ചിത്രത്തിനു സാധിച്ചു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകതയായി പറയേണ്ടത്.

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മാതൃകയിലുള്ള ചിത്രം ആദ്യ ദിവസം തന്നെ നേടിയത് വലിയ സ്വീകാര്യതയായിരുന്നു. സുരേഷ് ഗോപിയെ ഒരു മാസ്സ് എൻട്രിയിൽ ആണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. 18 ദിവസത്തിനുള്ളിലാണ് ചിത്രം 50 കോടി ക്ലബ്ബിൽ എത്തിയത്. ഈ സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പാപ്പൻ സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് വഴിയാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്. റിലീസ് ദിനത്തിൽ കേരളത്തിൽ നിന്നും ചിത്രം നേടിയിരുന്നത് 3.6 കോടി രൂപയായിരുന്നു നേടിയത്. രണ്ടാം ദിനത്തിൽ 3.87 കോടി രൂപയും സ്വന്തമാക്കി. മൂന്നാം ദിനം 4.53 കോടിയും പാപ്പൻ സ്വന്തമാക്കിയിരുന്നു. അതോടൊപ്പം തന്നെ ഗോകുൽ സുരേഷ് നായകനായി എത്തുന്ന സായാഹ്ന വാർത്തകൾ എന്ന ചിത്രവും ഉടനെ തന്നെ പുറത്തിറങ്ങും.

അരുൺ ചന്തുവാണ് ചിത്രത്തിന്റെ സംവിധായകൻ. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിലായിരിക്കും ഈ ചിത്രം ഉൾപ്പെടുക. അജുവർഗീസ്, ഇന്ദ്രൻസ്,ശരണ്യ ശർമ, ആനന്ദ് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. ഒപ്പം മറ്റൊരു ഒരു സന്തോഷവാർത്ത കൂടി പങ്കുവെച്ചിരിക്കുകയാണ് ഗോകുൽ സുരേഷ്. പുതിയൊരു വാഹനം സ്വന്തമാക്കിയ വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. അടുത്ത കാലത്ത് ആയിരുന്നു മഹീന്ദ്രയുടെ ഥാർ ഗോകുൽ വാങ്ങിയത്. ഈ വാർത്ത ശ്രദ്ധനേടിയത് ആയിരുന്നു.

എന്നാലിപ്പോൾ xuv700 സ്വന്തമാക്കിയിരിക്കുകയാണ് ഗോകുൽ. xuv700 ഏഴു സീറ്റ് മോഡലിന്റെ എക്സ് ഷോറൂം വില എന്നത് 21.58 ലക്ഷം രൂപയാണ്. അഞ്ച് സീറ്റുകളുമായി പെട്രോൾ ഡീസൽ എൻജിനൊടെയാണ് ഈ വാഹനം എത്തുന്നത്. ഈ വാഹനം സ്വന്തമാക്കിയ വിവരമാണ് ഇപ്പോൾ ഗോകുൽ അറിയിച്ചിരിക്കുന്നത്. ഗോകുലിന് വാഹനങ്ങളോടുള്ള ഭ്രമം മുൻപേ തന്നെ പ്രേക്ഷകർക്ക് അറിയാവുന്നതുമാണ്. മഹീന്ദ്രയുടെ ഥാർ വാങ്ങി കൊണ്ടായിരുന്നു ഗോകുൽ സുരേഷ് വാഹനങ്ങളോടുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply