സോഷ്യൽ മീഡിയകളിലും വാർത്താചാനലുകളും ഒക്കെ തന്നെ തുറന്നാൽ പീഡനക്കേസുകൾ മാത്രമാണ് കൂടുതലായി നമുക്ക് കാണുവാൻ സാധിക്കുന്നത്. ഷെയർ ചാറ്റ് വഴി പരിചയപ്പെട്ടു കൊണ്ട് 17കാരിയായ ഒരു പെൺകുട്ടിയെ 20 കാരൻ പീഡിപ്പിച്ചു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലെ വെങ്ങാട് സ്വദേശിയായ ഗോകുലിനെയാണ് പോക്സോ കേസ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഗോകുൽ ഷെയർ ചാറ്റ് വഴിയാണ് ഈ പെൺകുട്ടിയുമായി പരിചയപ്പെട്ടത്. പിന്നീട് ഇവർ തമ്മിൽ കൂടുതൽ അടുക്കുകയും പല സ്ഥലത്ത് വെച്ച് ഗോകുൽ അവസരം കിട്ടുമ്പോളൊക്കെ ഈ പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. ഗോകുലിൻ്റെ സ്ഥിരം പരിപാടി മാതാപിതാക്കൾ അടുത്തില്ലാത്ത പെൺകുട്ടികളെ കണ്ടെത്തുകയും പിന്നീട് അവരുമായി പ്രണയത്തിലാവുകയും അവസരം കിട്ടുന്ന സമയത്ത് അവരെ ലൈംഗികമായി ഉപയോഗിക്കുകയും അവരുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്യുകയാണ്.
ഇതാണ് ഗോകുൽ പതിവായി ചെയ്യുന്നത് എന്നാണ് പോലീസുകാർ പറഞ്ഞത്. ബന്ധുക്കൾ ഈ പെൺകുട്ടിയുടെ സ്വഭാവത്തിലുണ്ടായ ചില മാറ്റങ്ങൾ തിരിച്ചറിഞ്ഞപ്പോൾ കുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. അതിനുശേഷം പോലീസിൽ പരാതിയും നൽകി. പിന്നീട് പോലീസുകാർ അന്വേഷിക്കുന്ന സമയത്ത് സിസിടിവിയിൽ ദൃശ്യങ്ങളും കണ്ടെടുത്തു. പെൺകുട്ടിയുടെ കയ്യിൽ മൂന്നര പവൻ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നു.
ആ സ്വർണാഭരണങ്ങൾ ഗോകുൽ കൈക്കലാക്കുകയും ചെയ്തിരുന്നു. ഇതിനു മുന്നേ തന്നെ പാലക്കാടുള്ള ശ്രീകൃഷ്ണപുരത്ത് ഗോകുൽ 16 കാരിയായ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോലീസ് കേസ് എടുത്തിരുന്നു. ഈ കേസിൽ റിമാൻഡ് കഴിഞ്ഞ ജാമ്യത്തിൽ ഇറങ്ങിയ സമയത്താണ് ഗോകുൽ വീണ്ടും പോക്സോ കേസിൽ പ്രതിയായി അറസ്റ്റിലായത്. ഷെയർ ചാറ്റ് വഴി ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു കൃത്യം നടന്നിരിക്കുന്നത്.
ഒന്നാം പ്രതിയായ ഗോകുൽ കരുനാഗപ്പള്ളിയിലെ ജ്യൂസ് കടയിലാണ് ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന സമയത്ത് ആയിരുന്നു കഴക്കൂട്ടം പോലീസ് ഗോകുലിനെ അറസ്റ്റ് ചെയ്തത്. ഇതിൽ ഗോകുലിനെ കൂടാതെ മറ്റ് രണ്ട് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാലക്കാട് പരുതൂർ സ്വദേശിയായ സഞ്ജു എന്ന ഉണ്ണികൃഷ്ണനെയും മലപ്പുറം വളാഞ്ചേരി സ്വദേശിയായ മഹേഷിനെയും ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഉണ്ണികൃഷ്ണന് 20 വയസ്സും മഹേഷിന് 37 വയസ്സുമാണ്. ഒന്നാം പ്രതിയായ ഗോകുൽ രണ്ടാം പ്രതിയായ ഉണ്ണികൃഷ്ണനോടൊപ്പം ആയിരുന്നു പെൺകുട്ടിയെ കാണുവാൻ പോയത്. പെൺകുട്ടിയുടെ കയ്യിൽ നിന്നും എടുത്ത സ്വർണം വിറ്റ് പണമായി നൽകിയതിനാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്.