സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ജെയിംസ് ചാക്കോ. ഏകദേശം 150 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മീശമാധവൻ എന്ന സിനിമയിലെ പട്ടാളം പുരുഷു എന്ന ജെയിംസ് ചാക്കോയുടെ കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്. ജെയിംസ് ചാക്കോയുടെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ചുകൊണ്ട് മകൻ ജിക്കു ജയിംസ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.
ജിക്കു ജയിംസ് പറയുന്നത് തൻ്റെ അപ്പൻ ലോകത്തോട് വിട പറഞ്ഞിട്ട് 16 വർഷമായെങ്കിലും അദ്ദേഹം ഈ ലോകത്തിൽ ഇല്ല എന്ന് പറയുമ്പോൾ ഇപ്പോഴും ഞെട്ടുന്നവർ ഉണ്ട് എന്നാണ്. ജിക്കു തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത് ഇന്ന് തൻ്റെ അപ്പൻ്റെ ജന്മദിനമാണ്. വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഒരുപടി നല്ല കഥാപാത്രങ്ങൾ ചെയ്തത് കൊണ്ടാവാം അപ്പൻ ഇന്ന് ഈ ലോകത്തിൽ ഇല്ല എന്ന് പറയുമ്പോൾ ഞെട്ടുന്നത്.
അപ്പൻ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 16 വർഷം ആയെങ്കിലും ആളുകളുടെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്ന ധാരാളം നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഉള്ള നല്ല കഥാപാത്രങ്ങൾ ചെയ്യുവാൻ അപ്പന് അവസരം കൊടുത്ത സിനിമയിലെ എല്ലാ സുഹൃത്തുക്കളോട് നന്ദി പറയുകയും ചെയ്തു. അപ്പൻ ഈ ലോകത്ത് നിന്ന് വിട്ടു പോയെങ്കിലും ഞങ്ങളുടെ കൂടെതന്നെ ഉണ്ട് എന്നാണ് ഇപ്പോഴും ഞാൻ കരുതുന്നത്. കൂട്ടുകാരോടൊത്ത് സ്വർഗ്ഗത്തിൽ ഇരുന്ന് ആഘോഷിക്കുന്ന ഈ വീഡിയോ പോകുന്നതിനു മുന്നേ തയ്യാറാക്കി എന്നാണ് കരുതുന്നത്. ലവ് യു അപ്പാ എന്നാണ് കുറിപ്പ്.
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ന്യൂഡൽഹി, മീശ മാധവൻ, പത്രം, ഒരു മറവത്തൂർ കനവ് തുടങ്ങിയ സിനിമകളിലെല്ലാം തന്നെ വളരെ ശ്രദ്ധേയമായ വേഷമായിരുന്നു ജെയിംസ് ചാക്കോ കൈകാര്യം ചെയ്തിരുന്നത്. ഹൃദയസ്തംഭനത്തെ തുടർന്ന് 2007 ജൂൺ 14നായിരുന്നു ജെയിംസ് ചാക്കോ മരണപ്പെട്ടത്. 1955 ഒക്ടോബർ 16 ആയിരുന്നു ജെയിംസ് ജനിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെ സിനിമയിൽ സജീവമായിരുന്നു കടുത്തുരുത്തി ജെയിംസ് എന്ന പേരിൽ അറിയപ്പെടുന്ന ജെയിംസ് ചാക്കോ.
ആർട്സ് ആൻഡ് പ്രൊഡക്ഷൻ മാനേജർ ആയി സിനിമയിലെത്തുകയും പിന്നീട് നടൻ നെടുമുടി വേണുവിൻ്റെ മാനേജർ ആവുകയുമായിയിരുന്നു. 1976 മുതൽ 2006 വരെ ഉള്ള 30 വർഷക്കാലം നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങൾ സിനിമയിൽ അവതരിപ്പിച്ചുകൊണ്ട് ജെയിംസ് ചാക്കോ മലയാള സിനിമയിൽ ഉണ്ടായിരുന്നു.