കഴിഞ്ഞദിവസം ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കു വച്ചു കൊണ്ടാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം ഒരു കളക്ടർ വൈറലായത്. ആലപ്പുഴ ജില്ലാ കളക്ടർ. വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്ന മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് ഒരു ഉമ്മ കെട്ടിപ്പിടിച്ച് നൽകണമെന്നും ഞങ്ങൾ കാത്തിരിക്കുന്നുണ്ടായിരുന്നു വൈകാതെ വീട്ടിൽ വരണം എന്ന് അവരോട് പറയണം എന്നൊക്കെ പറഞ്ഞു. ആരുടെയും മനസ്സിലേക്ക് ഒരു വലിയ ആശ്വാസം നിറയ്ക്കുന്ന ഒരു കുറിപ്പ് ആയിരുന്നു അദ്ദേഹം ഈ പ്രളയകാലത്ത് പങ്കുവെച്ചത്. എല്ലാവരും അദ്ദേഹത്തെ വാനോളം പുകഴ്ത്തി, എന്നാൽ ഇപ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ ആണ് പുറത്തു വരുന്നത്.
വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് നന്നായി അറിയാവുന്ന വ്യക്തിയാണ് താനെന്ന് അദ്ദേഹം പറയുന്നത്. തിരുകൊച്ചി എന്ന ഒരു ഗ്രൂപ്പിൽ വന്ന കുറിപ്പാണ് വൈറൽ ആയി മാറുന്നത്. വിദ്യാഭ്യാസത്തിന്റെ വില നന്നായി അറിയാവുന്ന ഒരു വ്യക്തിയാണ് താനെന്നും അവർ വെറും ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു താനെന്നും ആണ് കളക്ടർ പറയുന്നത്. എട്ടാം ക്ലാസ് ആയപ്പോഴേക്കും വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടി എത്തി. അതോടെ പഠനം നിർത്തി ഏതെങ്കിലും കടയിൽ ജോലിക്ക് പോകണം എന്നും അത് കുടുംബത്തിന് സഹായകരമാകുമെന്നും വരെയാണ് ബന്ധുക്കൾ പറഞ്ഞത്. പക്ഷേ പഠനം നിർത്താൻ അച്ഛനുമമ്മയും സമ്മതിച്ചില്ല.അവർക്ക് പഠനം തുടരുവാൻ ആയിരുന്നു താൽപര്യം. പഠനം തുടരാനുള്ള പണവും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസം തുടരണമെന്നും അതിനു വേണ്ടി പണം വേണമെങ്കിൽ എത്ര പണം വേണമെങ്കിലും തന്നു സഹായിക്കാമെന്നും അയൽക്കാരനാണ് ആദ്യമായി പറയുന്നത്.
പക്ഷേ ഒരാളിൽ നിന്നും സഹായം സ്വീകരിക്കുവാൻ അമ്മയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. അമ്മ പറഞ്ഞതനുസരിച്ച് സ്കൂൾ വിട്ടു വന്ന ശേഷം വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെ ഒരു മരുന്ന് കടയിൽ ജോലിക്ക് വേണ്ടി പോയി. എല്ലാമാസവും അവിടെ നിന്ന് കിട്ടുന്ന ശമ്പളത്തിൽ ആണ് എട്ടും ഒൻപതും പത്തും ക്ലാസുകൾ ഒക്കെ പഠിച്ചത്. വിദ്യാഭ്യാസം എത്ര പ്രാധാന്യമുള്ളതാണെന്ന് അപ്പോൾ എനിക്ക് മനസ്സിലാവുകയും ചെയ്തു. അന്നുമുതൽ നന്നായി പഠിക്കാൻ ആരംഭിച്ചു. പത്താം ക്ലാസിലും ഇന്റർമീഡിയയിലും ടോപ്പർ ആയി എൻജിനീയറിങ്ങിൽ സ്വർണമെഡൽ ജേതാവായി എൻജിനീയറിങ് പഠനത്തിനുശേഷം എനിക്ക് ഐഐഎമ്മിൽ ജോലി ലഭിച്ചു ഡൽഹിയിൽ ജോലി ചെയ്യുന്ന സമയത്ത് ഒപ്പം താമസിക്കുന്ന ആളാണ് ഐ എ എസ് എടുക്കണമെന്ന് താല്പര്യം ഉണ്ടായത്.
അന്ന് എനിക്കറിയില്ലായിരുന്നു താമസിക്കുന്ന സ്ഥലത്ത് നിന്ന് പരിശീലന സ്ഥാപനത്തിലേക്ക് 30 കിലോമീറ്ററാണ് ദൂരം ഉണ്ടായിരുന്നത്. എല്ലാദിവസവും പോയിവരാൻ ഒരു കൂട്ട് വേണം സുഹൃത്തിന്. തുടർന്ന് പരിശീലനത്തിന് തന്നെ കൂടി നിർബന്ധിച്ചു പഠിക്കാൻ ആരംഭിച്ച സമയത്ത് തന്നെ തനിക്ക് മനസ്സിലായി കേവലം ജോലിയല്ല ഒരു സേവനം ആണ് ഇതെന്ന്. ആദ്യത്തെ അവസരത്തിൽ ഞാൻ തോറ്റു. അതോടെ ജോലി ചെയ്തുകൊണ്ട് പഠിക്കാൻ സാധിക്കില്ലെന്ന് മനസ്സിലായി. ആദ്യത്തെ തോൽവിയോടെ ജോലി ഉപേക്ഷിച്ച് പഠിക്കാൻ നോക്കി. 15 മണിക്കൂറോളം കഷ്ടപ്പെട്ട് പഠിച്ചു. പക്ഷ രണ്ടാമതും മൂന്നാമതും പരീക്ഷയിൽ പരാജയപ്പെട്ടു. പത്താം ക്ലാസിലും ഇന്റർമീഡിയയിലും എൻജിനീയറിങ്ങിൽ ഞാനായിരുന്നു സംസ്ഥാനത്ത് ഒന്നാമത് പക്ഷെ മൂന്നു പ്രാവശ്യം ഞാൻ ഇതിൽ പരാജയപ്പെട്ടു. 3 പരാജയങ്ങൾക്കു ശേഷം എന്റെ ആത്മവിശ്വാസം പൂർണമായി നഷ്ടപ്പെട്ടു.
എന്തുകൊണ്ട് അത് കിട്ടുന്നില്ല എന്നാലോചിച്ചു. ഏകദേശം 30 ദിവസത്തോളം ആലോചിച്ചു എന്തുകൊണ്ടാണ് തോറ്റുപോയത് എന്ന്. എന്നതിന് ഒരു ഉത്തരം കിട്ടിയില്ല അവസാനം പരിശീലനം ഉപേക്ഷിച്ച് കമ്പനിയിൽ തിരികെ ജോലിയിൽ പ്രവേശിച്ചു. തുടർന്ന് കൈയ്യക്ഷരം നന്നാക്കാൻ ഞാൻ പരിശ്രമം ആരംഭിച്ചു. നന്നായി എഴുതാനും ഉത്തരങ്ങൾ മനോഹരമാക്കാൻ പഠിച്ചു. എന്റെ പോരായ്മകൾ പരിഹരിച്ച് ഞാൻ പരീക്ഷയെഴുതി, പ്രിലിമിനറി പാസായി മെയിൽ പാസായി, ഇന്റർവ്യൂ പാസായി, 66 റാങ്ക് കരസ്ഥമാക്കി ഐ പി എസ് നേടി.