ആ നടനും പ്രൊഡക്ഷൻ കൺട്രോൾറും കൂടെ ആണ് എന്റെ കരിയർ നശിപ്പിച്ചത് ! ആ കാരണം കൊണ്ട് അത് പുറത്ത് പറയാൻ കൊള്ളില്ല !

മലയാള സിനിമയിൽ ഒരു സമയത്ത് വളരെയധികം മികച്ച പ്രകടനവുമായി നിറഞ്ഞുനിന്ന നടിയാണ് ഗീതാ വിജയൻ. ഇൻ ഹരിഹർ നഗർ എന്ന ഒറ്റ ചിത്രം മതി ഗീത വിജയനെ പ്രേക്ഷകർ ഓർമ്മിച്ചു വയ്ക്കുവാൻ. മലയാള സിനിമ ലോകത്ത് നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ച താരം തമിഴിലും ഹിന്ദിയിലും ഒക്കെ മികച്ച കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. അഭിനയ ലോകത്തെ ഏകദേശം 150 സിനിമകളുടെ ഭാഗമായി മാറിയിട്ടുണ്ട് താരം. എന്നാൽ സിനിമ ലോകത്തു നിന്നും പെട്ടെന്ന് അപ്രതീക്ഷയായി പോകേണ്ട ഒരു അവസ്ഥയും താരത്തിന് വന്നിരുന്നു. അതിനുള്ള കാരണം അന്നത്തെ ഒരു നടനും പ്രൊഡക്ഷൻ കൺട്രോളറും ആണെന്നാണ് ഇപ്പോൾ ഗീത തുറന്നു പറയുന്നത്. നടി രേവതി കാരണം ആയിരുന്നു താൻ സിനിമകളിലേക്ക് എത്തിയത്.

അതുപോലെ തന്നെ ഗീതയുടെ കസിൻ കൂടിയായിരുന്നു രേവതി എന്നും പറയുന്നു. സിനിമ ലോകത്തേക്ക് അപ്രതീക്ഷിതമായി ആയിരുന്നു തന്റെ കടന്നുവരവ്. താൻ ആഗ്രഹിച്ചിട്ട് എത്തിയതായിരുന്നില്ലങ്കിൽ പോലും തനിക്ക് ഈ മേഖലയിൽ നിന്നും നിരവധി ശത്രുക്കളും ഉണ്ടായി. അതിൽ പ്രധാനിയായിരുന്നത് ഒരു നടനും പ്രൊഡക്ഷൻ കൺട്രോളറുമാണ്. ഇവരുമായുള്ള പ്രശ്നം തനിക്ക് പുറത്തു പോലും പറയാൻ കഴിയില്ല. അത്രയ്ക്ക് മോശമായ പ്രശ്നങ്ങൾ ആയിരുന്നു അത്. തന്റെ ഭാഗത്തു നിന്നും ഉണ്ടായതല്ലന്ന് തനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും. ഈ നടനും കൺട്രോളറും കാരണം തനിക്ക് പത്തോളം സിനിമകളാണ് നഷ്ടമായത്.

തനിക്കറിയാവുന്ന ചിത്രങ്ങൾ തന്നെയായിരുന്നു ഇതെല്ലാം. തനിക്ക് അറിയില്ല തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ കാര്യം സൈൻ ചെയ്ത ചിത്രങ്ങൾ അതിനുശേഷം മുടങ്ങിപ്പോയി എന്നതു തന്നെയാണ്. അതിൽ ചിലർ അതൊന്നും വിളിച്ചു പറയാനുള്ള മര്യാദ പോലും നമ്മളോട് കാണിക്കാറില്ല. ചിലപ്പോൾ ഒക്കെ നമ്മുടെ ശാപവാക്കുകൾ അവർക്ക് ഫലിക്കുകയും ചെയ്യും. എന്നെ ഒരു സിനിമയിൽ നിന്നും ഒഴിവാക്കിയപ്പോൾ ഞാൻ എന്തോ ശാപവാക്കൾ ഒക്കെ പറഞ്ഞിരുന്നു. പിന്നീട് എനിക്ക് വന്ന ചിത്രമായിരുന്നു സകുടുംബം ശ്യാമള. ആ ചിത്രം വലിയ വിജയമായി മാറുകയും ചെയ്തു.

എന്നാൽ തന്റെ ഒഴിവാക്കിയ ചിത്രം ഒരു വർഷത്തോളം പെട്ടിയിൽ തന്നെ ഇരിക്കുകയാണ് ചെയ്തത്. അത് ഇറങ്ങിയ സമയത്ത് ആരും കാണാൻ പോയില്ല. അഭിനയിച്ച സിനിമകളിൽ ചിലതൊക്കെ പരാജയം നേരിട്ടിട്ടുണ്ട്. എന്നാൽ എന്നെ വേദനിപ്പിച്ച ചിത്രങ്ങൾ എല്ലാം തന്നെ പരാജയമായിരുന്നു എന്നും ഗീത തുറന്നു പറയുന്നുണ്ട്. ഇൻ ഹരിഹർ നഗർ എന്ന ചിത്രം തന്നെയായിരുന്നു ഗീതാ വിജയന്റെ ജീവിതത്തിൽ വലിയ കരിയർ ബ്രെക്ക് സൃഷ്ടിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply