കയ്യൊക്കെ താഴ്ത്തിയിട്ടപ്പോ കൈ ഇങ്ങനെ തൂക്കിയിടുന്നത് മഹാബോറാണെന്നു മമ്മൂട്ടി പറഞ്ഞു ! അന്ന് നടന്നത് തുറന്നു പറഞ്ഞു ഗായത്രി അരുൺ

പരസ്പരം എന്ന മലയാളം സീരിയലിലൂടെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രം ചെയ്ത ഗായത്രി അരുണിനെ മലയാളി പ്രേക്ഷകർക്ക് എല്ലാം തന്നെ സുപരിചിതമാണ്. ദീപ്തി ഐപിഎസ് എന്ന ആ ഒരു കഥാപാത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സ് കീഴടക്കാൻ നടിക്ക് കഴിഞ്ഞിരുന്നു. ഗായത്രി പരസ്പരം സീരിയലിന് പിന്നാലെ തന്നെ പല സിനിമകളിലും എത്തിയിരുന്നു. തൃശ്ശൂർ പൂരം, ഓർമ്മ, സർവോപരി പാലാക്കാരൻ തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ ഗായത്രി അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടിയോടൊപ്പം ഗായത്രി അഭിനയിച്ച സിനിമയാണ് വൺ. മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതുകൊണ്ട് തനിക്ക് തോന്നുന്നത് എൻ്റെ ആദ്യചിത്രമാണ് ഒന്ന് എന്നാണ് ഗായത്രി പറയുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ആയിരുന്നു തനിക്ക് ആ വേഷം ഓഫർ ചെയ്തിരുന്നത്. അപ്രതീക്ഷിതമായാണ് ഈ സിനിമയിൽ എത്തിപ്പെട്ടത്. ലോട്ടറി അടിച്ചതിനുള്ള തുല്യമുള്ള ഒരു സംഭവമായാണ് തനിക്ക് തോന്നിയത് എന്നും മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്നത് വലിയൊരു സ്വപ്നം തന്നെയാണെന്നും ഗായത്രി പറഞ്ഞു.

വൺ എന്ന സിനിമ ഒരു രാഷ്ട്രീയ തീം ബേസ്‌ഡ് ആയ സിനിമയാണ്. ഈ ചിത്രത്തിൽ മമ്മൂട്ടി കേരളത്തിൻ്റെ മുഖ്യമന്ത്രിയായിട്ടാണ് എത്തുന്നത്. ഗായത്രി ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന സീന എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇവർ തമ്മിൽ ആകെ ഒരു സീൻ മാത്രമേ സിനിമയിൽ ഉണ്ടായിരുന്നുള്ളു. ആ സീനിൻ്റെ ഷൂട്ടിങ്ങിനു വേണ്ടിയുള്ള ത്രില്ലിൽ ആയിരുന്നു ഗായത്രി. മമ്മൂട്ടി ലൊക്കേഷനിൽ വന്നപ്പോൾ എങ്ങനെയാണ് അദ്ദേഹത്തെ സ്ക്രീനിൽ കാണുമ്പോൾ നോക്കുന്നത് അതേപോലെ അതിശയിച്ചായിരുന്നു നോക്കിയത് എന്നാണ് ഗായത്രി പറഞ്ഞത്.

ഈ സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഷൂട്ടിങ്ങിനിടെ ഗായത്രിക്ക് മമ്മൂട്ടിയിൽ നിന്നും ഉണ്ടായ ഒരു അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മമ്മൂട്ടി ലൊക്കേഷനിലേക്ക് വരുമ്പോൾ സ്കൂളിൽ പ്രിൻസിപ്പൽ വരുന്നതുപോലെയായിരുന്നു എല്ലാവരും നിശബ്ദമായിരിക്കും. മമ്മൂട്ടി ലൊക്കേഷനിൽ വന്നപ്പോൾ ഞാൻ അദ്ദേഹത്തെ അത്ഭുതപ്പെട്ട് നോക്കി നിന്നിരുന്നു.ഫസ്റ്റ് ഷോട്ടിൽ തന്നെ ഗായത്രി പിന്നിലും മമ്മൂട്ടി മുന്നിൽ നിന്നു കൊണ്ടായിരുന്നു പെർഫോം ചെയ്യുന്നത്.

ആ സമയത്ത് ഞാൻ വെറുതെ കൈ താഴ്ത്തി വെച്ചിരുന്നു അദ്ദേഹത്തിൻ്റെ അഭിനയം നോക്കി നിൽക്കുകയായിരുന്നു.എന്നാൽ മമ്മൂട്ടി ഗായത്രിയോട് കൈ ഇങ്ങനെ തൂക്കിയിടുന്നത് വളരെ വൃത്തികേട് ആണെന്നും അടുത്ത ഷോട്ട് എങ്കിലും കൈ മാറ്റി പിടിച്ചു കഴിഞ്ഞാൽ നന്നായിരിക്കുമെന്നും ഗായത്രിയോട് പറഞ്ഞു. മമ്മൂട്ടിയെ കണ്ട അതിശയത്തിൽ തൻ്റെ കൈ എങ്ങനെയാണ് വെച്ചിരുന്നത് എന്ന് പോലും ഗായത്രിക്ക് ഓർമയുണ്ടായിരുന്നില്ല.ഒന്ന് എന്ന സിനിമയുടെ സംവിധായകൻ സന്തോഷ് വിശ്വനാഥനാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply