പ്രഭുദേവയ്ക്ക് നല്ല ഒരു കോട്ട് കൊടുത്തിട്ട് എനിക്ക് ഷൂട്ട് ചെയ്യുമ്പോൾ ധരിക്കാനായി തന്നത് ഒരു കുട്ടി ബ്രായാണ് ! തുറന്ന് പറച്ചിലുമായി ഗായത്രി

സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങൾ ഇപ്പോൾ കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണ്. ഏത് മേഖലയിലും എന്നതുപോലെ സിനിമ മേഖലയിലും അത്തരത്തിലുള്ള ഒരു മാറ്റം വരികയും ചെയ്തു. എന്നാലും ഇപ്പോഴും സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങളുള്ള മുഖം തിരിക്കുന്ന ഒരുതരം സമൂഹത്തെ നമുക്ക് കാണാൻ സാധിക്കും. നേരത്തെ മലയാളി താരമായി നസ്രിയ നസീം ഇത്തരത്തിൽ ഒരു അനുഭവം പങ്കിട്ടിരുന്നു. ഒരു സിനിമയിൽ തന്റേ ശരീരഭാഗങ്ങൾ എന്ന പേരിൽ മറ്റാരുടെയോ ശരീരം കാണിച്ചു എന്നായിരുന്നു നസ്രിയ നസീം ഇക്കാലത്തെക്കുറിച്ച് പ്രതികരിച്ചത്. ഇപ്പോൾ താരമായ ഗായത്രി ജയറാം പങ്കുവയ്ക്കുന്ന തന്റെ ഷൂട്ടിംഗ് അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് എന്നാണ് ഗായത്രി പറയുന്നത്.

ഇപ്പോൾ വളരെയധികം ചർച്ചയായിരിക്കുന്നു ഗായത്രി ആദ്യമായി അഭിനയിച്ച തമിഴ് സിനിമയായിരുന്നു. മനതൈ തിരുടിവിട്ടൈ എന്ന സിനിമയെ കുറിച്ച് ആണ് പറയുന്നത്. പ്രഭുദേവയായിരുന്നു ഈ ചിത്രത്തിൽ നായകനായി എത്തിയിരുന്നത് . ഇതിലെ ഗാനരംഗം ശ്രദ്ധ നേടിയിരുന്നു. മഞ്ചക്കാട്ട് മൈന എന്ന ഗാനമാണ് ശ്രദ്ധ നേടിയത്. എന്നാൽ ചിത്രം പരാജയമായിരുന്നു. ഈ ഗാനരംഗത്ത് അഭിനയിക്കുമ്പോഴുള്ള തൻറെ അനുഭവത്തെക്കുറിച്ചാണ് ഗായത്രി ജയറാം പറയുന്നത്. സിനിമയിലെ ഗാനരംഗം ഷൂട്ട് ചെയ്തത് ഊട്ടിയിലായിരുന്നു. അന്ന് അവിടെ കടുത്ത തണുപ്പാണ്. ഷൂട്ട് ചെയ്യുമ്പോൾ തനിക്ക് ധരിക്കാനായി തന്നത് ബ്രായാണ്.

പ്രഭുദേവയ്ക്ക് കോട്ടും കൊടുത്തിരുന്നു. മുകളിൽ നെറ്റ് പോലെയുള്ള ഒരു ഫാബ്രിക് ഉണ്ടായിരുന്നു. പക്ഷേ ഷൂട്ട് ആരംഭിക്കാൻ തുടങ്ങിയപ്പോൾ അത് ഇല്ലാതെയാണ് ലഭിച്ചത്. പിന്നീട് ബ്രായുടെ മുകളിൽ താൻ പൂക്കൾ വയ്ക്കുകയായിരുന്നു എന്നാണ് ഗായത്രി പറഞ്ഞിരുന്നത്. ചിത്രത്തിൽ രണ്ട് നായികമാരായിരുന്നു ഉണ്ടായിരുന്നത് അതിൽ കൗസല്യ അഭിനയിച്ച കഥാപാത്രത്തിന് വേണ്ടിയാണ് താൻ ഒപ്പുവെച്ചത് എന്നും ഗായത്രി ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. വിവാഹത്തോടെ 2007 ലാണ് ഗായത്രി ജയറാം സിനിമയോട് അവധി പറയുന്നത്.

പിന്നീട് ഇടവേളയ്ക്കു ശേഷം താരം സീരിയലുകളിലും ചില ഷോകളിലും മാത്രമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ പ്രിയങ്ക ചോപ്ര നടത്തിയിരുന്നു . ഒരു സിനിമയിൽ അഭിനയിക്കാതെ ഡയറക്ടർ തൻറെ അടിവസ്ത്രം ഷൂട്ട് ചെയ്യാൻ ശ്രമിച്ചു എന്നാണ് പ്രിയങ്ക വെളിപ്പെടുത്തിയത്. നേരിട്ടല്ല തന്റെ സ്റ്റൈലിസ്റ്റ് വഴിയാണ് കാര്യം അറിയിച്ചത് എന്നും പ്രിയങ്ക തുറന്നു പറഞ്ഞിരുന്നു. ഇത്തരത്തിൽ സിനിമ മേഖലയിൽ നിരവധി പരാതികളാണ് ദിനംതോറും ഉയർന്നു വരുന്നത്.

ഈ ഒരു പരാതിയിൽ നിന്നും സിനിമ മേഖലയ്ക്ക് ഒരു മോചനം ഇല്ലേ എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. വലിയ തോതിലുള്ള കാസ്റ്റിംഗ് കൗച്ച് തന്നെയാണല്ലോ സിനിമയിൽ നടക്കുന്നത് എന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട്. അപ്പോൾ ചെറിയ താരങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്നാണ് ചിലർ ചോദിച്ചു കൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply