ദീപ്തി ഐ പി എസിനെ അങ്ങനെ ജനങ്ങൾക്ക് മറക്കാൻ ആകുമോ ? ഡ്യൂട്ടിയിൽ ഉള്ള പോലീസ്‌കാരൻ സല്യൂട്ട് ചെയ്തപ്പോൾ നടന്നത് തുറന്ന് പറഞ്ഞു ഗായത്രി അരുൺ

ഒരുകാലത്ത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സീരിയലുകളിൽ മുന്നിൽ പന്തിയിൽ ഉള്ള സീരിയൽ ആയിരുന്നു പരസ്പരം. വിവേക് ഗോപൻ, ഗായത്രി അരുൺ എന്നിവരായിരുന്നു പരമ്പരയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. നിരവധിആരാധകരെ സ്വന്തമാക്കുവാൻ ഈയൊരു പരമ്പരയ്ക്ക് സാധിച്ചിരുന്നു. ദീപ്തി ഐപിഎസ് എന്ന ഗായത്രിയുടെ കഥാപാത്രത്തെഅത്രപെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല. നിരവധി ട്രോളുകളും ഈ കഥാപാത്രം സ്വന്തമാക്കിയിരുന്നു എന്നതാണ് സത്യം. സാധാരണ സീരിയലുകളിൽ കാണുന്ന കണ്ണുനീർപുത്രി കഥാപാത്രം ആയിരുന്നില്ല ദീപ്തി എന്ന കഥാപാത്രം. അതു തന്നെയായിരുന്നുഈ കഥാപാത്രത്തെ കൂടുതലായും പ്രേക്ഷകർ ശ്രദ്ധിക്കാനുള്ള കാരണവും. സീരിയൽ ഹിറ്റ് ആയതിനു ശേഷം സിനിമയിലേക്ക് നിരവധിഅവസരങ്ങളും ഗായത്രിയെ തേടി വന്നു.

ഇപ്പോൾ സീരിയലിനെ പറ്റി സംസാരിക്കുകയാണ് ഗായത്രി. സീരിയൽ ഇത്രത്തോളം ഹിറ്റ് ആകും എന്ന് താൻ വിചാരിച്ചിരുന്നില്ല. ക്യാമറയ്ക്ക് മുൻപിൽ നിന്ന് അഭിനയിക്കണമെന്ന മാത്രമായിരുന്നു അന്ന് തനിക്കുണ്ടായിരുന്ന ആഗ്രഹം. ഹിന്ദി വേർഷൻ തുടക്കകാലങ്ങളിൽ കണ്ടിരുന്നു. സാധാരണ സീരിയൽ പാറ്റേണിലുള്ള ഒരു സീരിയൽ അല്ല ഇത് എന്ന് അന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചു. 2018 ആണ് കഴിയുന്നത് നാലു വർഷത്തിനു ശേഷവും ആളുകൾക്ക് തന്നെ കാണുമ്പോൾ ദീപ്തി ഐപിഎസ് എന്നാണ് വിളിക്കുന്നത്. സാധാരണ ഒരു സീരിയൽ കഴിഞ്ഞാൽ പെട്ടെന്ന് ആളുകൾ മറന്നു പോവുകയാണ് ചെയ്യുക. എന്നാൽ ഇത് അതിൽ നിന്നുമൊക്കെവ്യത്യസ്തമാണ് എന്ന് തനിക്ക് തോന്നിയിരുന്നു.

സിനിമ പോലെ ഇടയ്ക്കിടയ്ക്ക് കാണാൻ പറ്റില്ലല്ലോ പക്ഷേ എന്തോ ഇപ്പോഴും ആൾക്കാർക്കിടയിൽ ആ സീരിയൽ ഓർമ്മയുണ്ട് എന്നത്സന്തോഷം നിറയ്ക്കുന്നു ഒരു കാര്യം തന്നെയാണ്. ഡ്യൂട്ടിയിൽ നിൽക്കുന്ന ആൾ വന്ന് സല്യൂട്ട് ചെയ്യുമ്പോൾ നമ്മൾ വല്ലാതായി പോകും. പരസ്പരം സമയത്ത് സിനിമകളിൽ നിന്നും ഓഫറുകൾ ഒക്കെ വരികയും ചെയ്തിരുന്നു. തിരക്ക് മൂലം അതൊക്കെ വേണ്ടന്ന് വച്ചു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് സീരിയലിലെ ഒരു ലോങ്ങ് ഷൂട്ടിംഗ് നടന്നു ആ സമയത്ത് ഒരു പോലീസുകാരന് സല്യൂട്ട് ചെയ്തുഞാൻ തന്നെ പോയി പറഞ്ഞു സർ ഷൂട്ട് ആണ് എന്ന് അങ്ങനെയുള്ള അനുഭവങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്.

ഡ്യൂട്ടിയിൽ നിൽക്കുന്ന ആൾ വന്നു സല്യൂട്ട് ചെയ്യുമ്പോൾ നമ്മൾ വല്ലാതെയായി പോകും എന്നാണ് ഗായത്രി പറയുന്നത്. മമ്മൂട്ടിപ്രധാനവേഷത്തിലെത്തുന്ന ചിത്രമായ വൺ ആണ് ഗായത്രിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വളരെയധികം ശ്രദ്ധ നേടുന്നഒരു കഥാപാത്രം തന്നെയായിരുന്നു ഈ ചിത്രത്തിലും ഗായത്രി അവതരിപ്പിച്ചത്. കണ്ണീർ കഥാപാത്രങ്ങൾ ഒന്നുമല്ല പൊതുവേ ഗായത്രിയെതേടി വരുന്നത്. അത് പരസ്പരം എന്ന സീരിയൽ ഗായത്രിക്ക് സമ്മാനിച്ച ഒരു ഗുണമാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply