7 ദിവസത്തോളം താൻ കുളിക്കാതെ ഇരുന്നു – പബ്ലിക്കായി താൻ ഭർത്താവുമായി വഴക്കിട്ടിട്ടുണ്ട്..! മനസ്സ് തുറന്ന് ഗൗരി കൃഷ്ണ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് ഗൗരി കൃഷ്ണൻ. പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്ത നടിയാണ് താരം. പരമ്പരയുടെ തന്നെ സംവിധായകനായ മനോജാണ് താരത്തിന്റെ ഭർത്താവ്. ഇപ്പോഴിതാ ഭർത്താവ് മനോജിനോടൊപ്പം തന്റെ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഗൗരി. എസ് ഓർ നോ വീഡിയോ ആണ് ഗൗരി ആരാധകർക്കായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുന്നത്.

രണ്ടുപേരും പബ്ലിക്കായി വഴക്കിട്ടിട്ടുണ്ടോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. തങ്ങൾ പബ്ലിക്കായി വഴക്കിട്ട് കൊണ്ട് തന്നെയാണ് തങ്ങളുടെ ബന്ധം തുടങ്ങിയത് പോലും എന്നായിരുന്നു ഇരുവരുടെയും മറുപടി. പരിസരം മറന്നുപോലും ഇരുവരും വഴക്കിട്ടിട്ടുണ്ട് എന്നും താരങ്ങൾ കൂട്ടിച്ചേർക്കുന്നു. രണ്ടു ദിവസത്തിൽ കൂടുതൽ കുളിക്കാതെ ഇരുന്നിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. തനിക്ക് അസുഖം വന്ന സമയത്ത് ഏഴു ദിവസം വരെ താൻ കുളിക്കാതെ ഇരുന്നിട്ടുണ്ട് എന്നാണ് ഗൗരി മറുപടിയായി പറഞ്ഞത്.

എന്നാൽ 48 മണിക്കൂറും വേണമെങ്കിൽ കുളിച്ചു കൊണ്ടേയിരിക്കുന്ന ഒരു വ്യക്തിയാണ് താൻ എന്നായിരുന്നു മനോജിന്റെ ഉത്തരം. സിനിമയുടെ ഇടയ്ക്കുവെച്ച് എപ്പോഴെങ്കിലും ഇറങ്ങി പോയിട്ടുണ്ടോ എന്നുള്ള അടുത്ത ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു ഇരുവരും മറുപടി പറഞ്ഞത്. പിന്നീട് തങ്ങൾക്കുണ്ടായ ഒരു പ്രേത അനുഭവം പങ്കുവെക്കുകയായിരുന്നു. പ്രേതത്തെ കണ്ടിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന് ഇല്ല എന്നായിരുന്നു മനോജിന്റെ ഉത്തരം എങ്കിലും താൻ അത്തരം ഒരു അവസ്ഥ നേരിട്ട് അനുഭവിച്ചിട്ടുണ്ട് എന്നായിരുന്നു ഗൗരിയുടെ മറുപടി.

പണ്ടൊക്കെ പ്രേതം ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നുവെന്നും എന്നാൽ നേരിട്ട് അനുഭവിച്ചപ്പോൾ ബോധ്യമായി എന്നുമാണ് ഗൗരി പറഞ്ഞത്. മുൻപൊരിക്കൽ കാട്ടാക്കട ഒരു കല്യാണ റിസപ്ഷന് പോയപ്പോൾ താൻ അവിടെ നിന്നും ഭക്ഷണം കഴിച്ചിരുന്നില്ല എന്നും കാട്ടാക്കടയിലുള്ള ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയി തിരിച്ചു വരുമ്പോഴേക്കും രാത്രി 11 മണിയായി എന്നും താരം പറയുന്നു. തിരുവനന്തപുരത്തെ വെള്ളനാട് നിന്നും കാട്ടാക്കടയ്ക്ക് പോകുന്ന വഴിയിൽ ഒരു സ്ഥലമുണ്ട് എന്നും അവിടെ പൊതുവേ ഒരു പ്രേതമുണ്ട് എന്നാണ് പറയപ്പെടുന്നത് എന്നും താരം കൂട്ടിച്ചേർത്തു.

ആ സ്ഥലത്ത് എത്തുമ്പോൾ പലർക്കും പെട്ടെന്ന് വണ്ടി ഓഫ് ആയി പോവുകയും ബൈക്ക് ഒക്കെ വീഴുകയും എന്തൊക്കെയോ കാണുകയും ഒക്കെ ചെയ്യുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും പക്ഷേ ആ യാത്രയിൽ തനിക്ക് അതിനെപ്പറ്റി അറിയില്ലായിരുന്നു എന്നും ഗൗരി വ്യക്തമാക്കി. പോലീസ് കേസ് ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ഇല്ല എന്നായിരുന്നു ചോദ്യത്തിന് മനോജിന്റെ മറുപടി. എന്നാൽ ബസ്സിൽ വച്ച് ഒരു പ്രശ്നം ഉണ്ടാക്കി അത് പോലീസ് സ്റ്റേഷൻ വരെ എത്തിച്ച ഒരു സംഭവമായിരുന്നു മറുപടിയായി ഗൗരി പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply