ഇരുചക്ര വാഹനങ്ങളിൽ കുഞ്ഞുങ്ങളെ കയറ്റി കൊണ്ടുപോകുന്നതിൽ തെറ്റില്ലെന്ന അഭിപ്രായവുമായി ഗണേഷ് കുമാർ എം എൽ എ – കയ്യടിച്ചു ജനം !

എ ഐ ക്യാമറയെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ കേരളത്തിലെ ജനങ്ങൾക്കിടയിൽ നടക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക ആളുകളും ഇരുചക്രവാഹനങ്ങളാണ് ഗതാഗത ആവശ്യത്തിനായി ഉപയോഗിക്കുന്നത്. ഇത്തരക്കാർക്കാണ് ഇപ്പോൾ എ ഐ ക്യാമറ കാരണം പ്രശ്നങ്ങൾ ഉണ്ടായത്. ഇരുചക്ര വാഹനത്തിനു മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഭരണപരിഷ്കാരങ്ങൾ വലിയ നിരാശയാണ് ജനങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത്.

ഇത്തരം കാര്യങ്ങൾ പല പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് നടനും അതുപോലെ തന്നെ എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ പറയുന്നത്. അദ്ദേഹം പറയുന്നത് ഇന്തോനേഷ്യ പോലെയുള്ള പല രാജ്യങ്ങളിലും കൂടുതൽ ആളുകളും ഗതാഗതത്തിനായി ഉപയോഗിക്കുന്നത് ഇരുചക്ര വാഹനമായ സ്കൂട്ടറുകൾ ആണ്. ഗണേഷ് കുമാർ പറയുന്നത് നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ നൽകുന്നത് നല്ല കാര്യമാണെന്നും എന്നാൽ സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങൾ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും.

മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് യാത്രയിൽ വണ്ടിയോടിക്കുന്നത് തെറ്റായതുകൊണ്ട് അവരിൽ നിന്നും 2000 അല്ലെങ്കിൽ 3000 രൂപ ഫൈൻ അടിക്കാം. നമ്മൾ റോഡിൽ എപ്പോഴും കാണുന്നതാണ് വാഹനങ്ങൾ ലൈൻ മാറി വണ്ടിയോടിക്കുന്നത്. ഇതൊക്കെ തെറ്റാണ് കാരണം ഹൈവേയിലും മറ്റും റോഡുകളിലൂടെ വണ്ടി ലൈൻ മാറി ഓടിച്ചു കഴിഞ്ഞാൽ പല അപകടങ്ങൾക്കും വഴിയൊരുങ്ങും. സീറ്റ് ബെൽറ്റ് ഇടാതെ വണ്ടിയോടിക്കുന്നതും തെറ്റാണ്.

പഴയകാലത്തെ വണ്ടികളെ പോലെയല്ല ഇപ്പോഴത്തെ വണ്ടികൾ നല്ല സ്പീഡിലാണ് പോകുന്നത് അത് കൊണ്ട് തല ഇടിച്ചു പുറത്തേക്ക് വരും. അതുകൊണ്ടുതന്നെ ബെൽറ്റ് ഇടാതെ വണ്ടിയോടിച്ചു കഴിഞ്ഞാൽ ഫൈൻ അടപ്പിക്കാം. ഗണേഷ് കുമാർ പറയുന്നത് ഭാര്യയും ഭർത്താവും രണ്ടു കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന് ചിലപ്പോൾ കാറ് വാങ്ങാനുള്ള പണം ഒന്നും ഉണ്ടായിരിക്കില്ല. അപ്പോൾ അവർക്ക് സഞ്ചരിക്കാൻ സ്കൂട്ടർ മാത്രമേ വാങ്ങിക്കാൻ സാധിക്കുകയുള്ളൂ.

അങ്ങിനെ വരുമ്പോൾ ഭാര്യയും ഭർത്താവും ഒന്നുകിൽ ഒരു കുഞ്ഞ് നടുവിലോ ഒക്കെയായി ഇരുത്തി കൊണ്ടാണ് പോകുന്നത്. പുതിയ നിയമമനുസരിച്ച് ഇരു ചക്ര വാഹനങ്ങളിൽ രണ്ടുപേർ മാത്രമേ സഞ്ചരിക്കാവൂ എന്നും ഉണ്ട്. കുഞ്ഞുങ്ങൾ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് വെച്ചാൽ മതിയെന്നാണ് ഗണേഷ് കുമാർ പറയുന്നത്. 2001ൽ അദ്ദേഹം മന്ത്രിയായിരിക്കുമ്പോൾ 26000 പ്രൈവറ്റ് ബസ്സും ഏതാണ്ട് 4500 ഓളം കെഎസ്ആർടിസി ബസ്സുകളും ഓടിയിരുന്നു എന്നാൽ 2016 ആയപ്പോൾ പ്രൈവറ്റ് ബസ്സുകൾ 36000 ആയി എന്നാൽ ഇപ്പോൾ അത് ഏഴായിരത്തിൽ താഴെയായി എന്ന കാര്യവും മനസ്സിലാക്കണമെന്ന് പറഞ്ഞു.

അതുകൊണ്ടുതന്നെ പൊതു ഗതാഗതത്തിലുള്ള കുറവ് കാരണം സാധാരണക്കാരെല്ലാം തന്നെ സ്കൂട്ടർ വാങ്ങിച്ചു. അതുകൊണ്ടുതന്നെ അവരെ പിഴിയരുത് എന്നാണ് ഗണേഷ് കുമാർ പറയുന്നത്. അവർക്കും ജീവിക്കണം കുഞ്ഞുങ്ങളെ ടൂവീലറിൽ കയറ്റാതെ ചാക്കിൽ കെട്ടി കൊണ്ടുപോകാനും ആവില്ല എന്ന് പറഞ്ഞു. ഇത്തരം നിയമങ്ങൾ വന്നു കഴിഞ്ഞാൽ പലരും കള്ളത്തരങ്ങൾ ചെയ്യുകയും അതുവഴി വലിയ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply