മോഡലിംഗ് ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും സോഷ്യൽ മീഡിയ പരിചിതമായ മുഖം ആണ് ഋതുമന്ത്രയുടെ. ബിഗ്ബോസ് സീസൺ ത്രീയിലെ മത്സരാർത്ഥിയായും ശ്രദ്ധ നേടിയിട്ടുണ്ട്. ബിഗ് ബോസിൽ കൂടുതലായി ഋതു ശ്രദ്ധ നേടുന്നത് യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കാതെ ബിഗ്ബോസിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തി എന്ന നിലയിൽ തന്നെയായിരുന്നു. പലവട്ടം പലരും പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും അതിൽനിന്നെല്ലാം ഒഴിഞ്ഞുമാറി തന്റെതായ ഒരു നിലപാടിലായിരുന്നു ഋതു നിന്നിരുന്നത്. അതുകൊണ്ടു തന്നെ ഏഴാം സ്ഥാനം ബിഗ്ബോസിൽ കരസ്ഥമാക്കിയാണ് ഋതു വിജയി ആയത്.
യുവ നടനും മോഡലുമായ ജിയ ഇറാനിയുമായി ഋതു പ്രണയത്തിലാണെന്ന തരത്തിലുള്ള ചിത്രങ്ങൾ പുറത്തു വന്നത്. ഇരുവരുടെയും ചില സ്വകാര്യചിത്രങ്ങൾ ജിയ ഇറാനി തന്നെയാണ് പങ്കുവെച്ചിരുന്നത് എന്നാൽ ഇപ്പോൾ ഋതു വിവാഹിതയായി എന്ന രീതിയിൽ ഉള്ള വാർത്തകളാണ് പുറത്തു വരുന്നത്. ബിഗ്ബോസിൽ വെച്ച് തന്നെ തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയുന്ന വ്യക്തിയാണ് ഋതു. അങ്ങനെയുള്ള ഋതു പ്രേക്ഷകരോട് ഒന്നും പറയാതെ വിവാഹിത ആകുമോ എന്നും ആളുകൾ ചോദിക്കുന്നുണ്ട്.
ഋതുവിന്റെ ഓരോ വാക്കുകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഗെയിമിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഋതുവിനെതിരെ സോഷ്യൽ മീഡിയയിൽ പലരും എത്തിരുന്നു. എനിക്ക് ഒരാളെ ഇഷ്ടം ഉണ്ട് പക്ഷേ അതിന്റെ ഭാവി എന്താകും എന്ന് അറിയില്ല. അതുകൊണ്ട് കൺഫ്യൂഷനാണ് അവർക്ക്. എങ്ങനെയാണ് കൊണ്ടുപോവുക എന്ന് അറിയില്ല. അതുകൊണ്ട് അതിലേക്ക് കൂടുതൽ പോയിട്ടില്ല ഇഷ്ടങ്ങൾ ഉണ്ട് പക്ഷേ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ല. ഇങ്ങനെയായിരുന്നു ഋതു ബിഗ്ബോസിൽ പറഞ്ഞിരുന്നത്.
ഇപ്പോൾ ഒരു വീഡിയോയാണ് ശ്രേദ്ധ നേടുന്നത്. വിവാഹ വേഷത്തിൽ ബൊക്ക പിടിച്ചു പടിക്കെട്ടുകൾ കയറി വരുന്ന വീഡിയോ ആണിത്. പിങ്ക് നിറത്തിൽ ഉള്ള സാരിയും ആഭരണങ്ങളും ഒക്കെയാണ് അണിഞ്ഞിരിക്കുന്നത്. വിവാഹ വേഷത്തിൽ ആണ് ഋതുവിന് ഒപ്പം ഉള്ള പയ്യനും എത്തിയത്. ഇത് ബ്ലെസ്സിലി ആണെന്ന് പലരും കരുതി. എന്നാൽ അങ്ങനെ അല്ലെന്ന് പിന്നീട് മനസിലായി. നിരവധി കമന്റുകൾ എത്തിയിരുന്നു. ഒരുപക്ഷെ പരസ്യത്തിനു വേണ്ടി ആയിരിക്കും ഈ ഫോട്ടോഷൂട്ടുകൾ എന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഋതു തന്റെ നിലപാട് അറിയിച്ചിട്ടില്ല. കല്യാണമാണോ അല്ലയോ എന്ന് പറഞ്ഞിട്ടുമില്ല. ഈ മൗനവും വീഡിയോയുമൊക്കെ ആരാധകർക്കിടയിൽ സംശയം ഉണ്ടാക്കാനുള്ള കാരണമായിരിക്കുകയാണ്. പലരും കമന്റുകളിലൂടെ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഒന്നിനും ഋതു മറുപടി നൽകുന്നില്ല.