കഴിഞ്ഞദിവസമാണ് 24കാരനായ ചിറയിൻകീഴ് സ്വദേശിയായ വിനീത് അ റ സ്റ്റി ലായത്. ഈ വാർത്ത സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. കാരണം ഇൻസ്റ്റഗ്രാം റീലുകളിൽകൂടി ശ്രദ്ധ നേടിയ താരം ആയിരുന്നു വിനീത് എന്നത് തന്നെയായിരുന്നു. വിനീതിനെ ഇത്രത്തോളം ആളുകൾ ശ്രദ്ധിക്കാൻ ഉള്ള കാരണം ഉണ്ണി മുകുന്ദന്റെ ചായ ആയിരുന്നു. കോളേജ് വിദ്യാർത്ഥിയെ കാർ വാങ്ങാൻ കൂടെ വരണം എന്ന് പറഞ്ഞ് വിനീത് തിരുവനന്തപുരത്തെ ഹോട്ടലിൽ കൊണ്ടു പോവുകയും അതിനുശേഷം ഉപദ്രവിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. നിരവധി പെൺകുട്ടികൾ ഇയാളുടെ വലയിൽ വീണിട്ടുണ്ട് എന്നും പറഞ്ഞിരുന്നു. വിവാഹിതരായ സ്ത്രീകളുടെ സ്വകാര്യ വീഡിയോകളും ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ വിനീതിന്റെ അ റ സ്റ്റു മാ യി ബന്ധപ്പെട്ട് അഞ്ചു പാർവ്വതി പ്രതീഷ് തന്റെ ഫേസ്ബുക്കിൽ കുറിച്ച് കുറിപ്പാണ് ശ്രദ്ധനേടുന്നത്. പറയാനുള്ളത് സൈബർ ഇടങ്ങളിലെ ചതിക്കുഴികളിൽ സ്വന്തം കുഴിമാടം തോണ്ടുന്ന സ്ത്രീകളോട് മാത്രമാണ്. ഇന്നും കണ്ടു സ്ത്രീകളെ കുരുക്കുന്ന ഒരു ചിലന്തിയെ കുറിച്ചുള്ള വാർത്തകൾ. അയാൾ ചെയ്ത കുറ്റകൃത്യങ്ങളെക്കുറിച്ച് ഡീറ്റൈൽ ആയി പറയുന്നുണ്ടായിരുന്നുവെങ്കിലും കൂടുതൽ പ്രാധാന്യം അയാളുടെ ക്രൈമിന്ആ യിരുന്നില്ല. മറിച്ച് അയാളുടെ മുഖത്തെ കുറിച്ചായിരുന്നു.ഉണ്ണി മുകുന്ദനെ പോലെ തന്നെയാണ് കാണാൻ. അങ്ങനെയാണെങ്കിൽ പോലും പെൺകുട്ടികളെ ചതിയിൽ കുരുക്കാൻ അയാൾക്ക് റൈറ്റ് ഉണ്ടോ.?. ഒരാളുടെ നിറമോ രൂപമോ ഒരു ഫാക്ടർ അല്ല. നമ്മൾ ഗൗരവതരമായ ചർച്ചകൾ ചെയ്യേണ്ടത് സൈബർ ഇടങ്ങളിൽ ചതിയെ കുറിച്ച് ആണ്. സൈബർ ഇടങ്ങളിൽ കാത്തിരിക്കുന്ന ക്രിമിനലുകളെ കുറിച്ചാണ്.
അത് സൗന്ദര്യത്തിന്റെ ഏറ്റക്കുറച്ചിലുകളെ കുറിച്ചുള്ളതല്ല എന്നുകൂടി ഓർക്കണം. ചതിക്കുഴിയിൽ വീണു എന്ന് പറയപ്പെടുന്ന അമ്പതിലധികം സ്ത്രീകളോടും യാതൊരുവിധത്തിലും സഹതാപം തോന്നുന്നില്ല. പ്രത്യേകിച്ച് മുതിർന്ന വിവാഹിതരായ സ്ത്രീകളോട്. കാരണം ഇവിടെ ഓരോ സ്ത്രീയും സുരക്ഷിതരാവുകയാണ് വേണ്ടത് അത് സ്വന്തം ബാധിത മാത്രമാണ്. സ്വന്തം സുരക്ഷ എന്ന പൂട്ടും താക്കോലും കയ്യിൽ ഉള്ളടത്തോളം ഏതൊരുത്തന്റെയും മോശം സമീപനങ്ങൾ തുടക്കത്തിൽതന്നെ തടയിടുന്നതിന് ഉള്ള കഴിവ് ഏതൊരു പെണ്ണിനും ഉണ്ട്. വർഷങ്ങൾക്ക് മുൻപ് മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ കാലത്ത് മിസ്ഡ് കോൾ ആയിരുന്നു ചതിക്കുഴികൾ എങ്കിൽ ഇന്ന് സോഷ്യൽ മീഡിയ വഴി ആണെന്ന് മാത്രം. എത്രയോ അനുഭവങ്ങൾ ദിനംപ്രതി വാർത്തകളിലൂടെ അറിഞ്ഞിട്ടും പാഠം പഠിക്കാതെ അവറ്റകളുടെ വായിൽ കൊടുക്കുന്നത് എന്തിനാണ്.?
എത്രയോ അനുഭവം കണ്ടിട്ടും കേട്ടിട്ടും 2022ലെ വിവാഹിതരായ സ്ത്രീകൾ പഠിച്ചില്ലെങ്കിൽ എങ്കിൽ അവരോട് അവജ്ഞ മാത്രമാണ്.. ഞാൻ നന്നാവില്ല അമ്മാവാ എന്ന ചിന്താഗതിയാണ് പലർക്കും.. വിവാഹിതയായ ഒരു സ്ത്രീയെ വീഡിയോ കോളിൽ സ്വകാര്യ ഭാഷണത്തിനു ക്ഷണിക്കുന്ന ഏതൊരാളുടെയും മനസ്സ് ഒരു പുണ്യാളന്റെ അല്ല എന്ന് തിരിച്ചറിയാൻ ഏതു സ്ത്രീക്കാണ് കഴിയാത്തത്.? ഭർത്താവിനെ ചതിക്കുന്ന ഭർത്താവ് അറിയാതെ സ്വകാര്യ ചാറ്റിന് മുതിർന്ന വെറുമൊരു ഭോഗവസ്തുവായി പെണ്ണ് മാത്രമാണ് അയാൾ ബസ്റ്റാൻഡ് ശാന്തയുടെ വില മാത്രമേ നിങ്ങൾക്ക് നൽകുന്നുള്ളു. അങ്ങനെ ഒരു പെണ്ണിനെ ശ്രദ്ധിക്കാൻ അവന് ഒരു മനസാക്ഷി കുത്തും ഉണ്ടാവേണ്ടതില്ല.