കേരളത്തിൽ അതിശക്തമായ മഴപെയ്ത്ത് ! നാളെ ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി !

വിവിധ ജില്ലകളിൽ മഴ അതിന്റെ സംഹാരതാണ്ഡവം നടത്തുകയാണ്. വീണ്ടുമൊരു പ്രളയത്തിനു കൂടി കേരളം സാക്ഷി ആകുമോ എന്ന ഭയമാണ് ഓരോരുത്തരെയും ഇപ്പോൾ ആശങ്കയിലാഴ്ത്തിരിക്കുന്നത്. ഇത്തരത്തിൽ മഴ തുടർന്നു പോകുന്ന സാഹചര്യങ്ങളിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് 2022 ഓഗസ്റ്റ് 2 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ് ഉച്ചയ്ക്ക് ശേഷവും നാളെയും പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്ക് നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യമാണ് കാണുന്നത്. പ്രൊഫഷണൽ കോളേജ് സഹിതമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ഡാമുകൾക്കും റെഡ് അലെർട് പ്രഖ്യാപിക്കുകയും ചെയ്തു.. കല്ലാർകുട്ടി പൊന്മുടി കുണ്ടള ലോവർപെരിയാർ ഇരട്ട പെരിയാർ ഡാമുകളിൽ ആണ് റെഡ് അലർട്ട് മീൻകര മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. നെയ്യാർ ഡാമിലെ നാലു ഷട്ടറുകളും 5 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. പേപ്പാറ ഡാം ഇന്ന് നാലു ഷട്ടറുകളും തുറന്നിട്ടുണ്ട്. അരുവിക്കര ഷട്ടറിന് 144 സെന്റീമീറ്റർ ഉയർത്തി.

കേരളത്തിൽ അതിശക്തമായ മഴയാണ് തുടർന്നു കൊണ്ടിരിക്കുന്നത്. ഈ ജില്ലകളിൽ റെഡ് അലർട്ട് ആണ് എന്നും. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലർട്ട്. ഇങ്ങനെ മഴ തുടർന്നു പോവുകയാണെങ്കിൽ ഇത് വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾക്ക് ഇടവരുത്തും എന്നു തന്നെയാണ് മനസ്സിലാകുന്നത്. തൃശ്ശൂർ മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

മറ്റെന്നാൾ 12 ജില്ലകളിലും റെഡ് അലർട്ട് ആണ്. മധ്യ തെക്കൻ കേരളത്തിലാണ് ശക്തമായി തന്നെ മഴ തുടർന്നു കൊണ്ടിരിക്കുന്നത്. വീണ്ടുമൊരു പ്രളയത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമോ എന്ന ഭയത്തിലാണ് കേരളം എന്ന് പറയുന്നതാണ് സത്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply