മലയാള പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സിദ്ധാർത്ഥ് ഭാരതൻ. ഭാരതൻ എന്ന സംവിധായകന്റെയും കെ പി എ സി ലളിത എന്ന നടിയുടെയും മകൻ എന്നതിനപ്പുറം തന്റെതായ ഒരു നില സിനിമയിൽ ഉറപ്പിക്കാൻ സിദ്ധാർദിന് സാധിച്ചിട്ടുണ്ട്. ആദ്യചിത്രമായ തിര മുതലിങ്ങോട്ട് നിരവധി മികച്ച ചിത്രങ്ങളുടെ കപ്പിത്താനായി സിദ്ധാർത് മാറിയിട്ടുമുണ്ട്. ഇപ്പോൾ ചതുരം എന്ന ചിത്രം സംവിധാനം ചെയ്ത് സിനിമ രംഗത്ത് വന്നിരിക്കുകയാണ്. സിദ്ധാർഥ് പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നമ്മൾ എന്ന ചിത്രമായിരുന്നു സിദ്ധാർഥ് അഭിനയിച്ച ആദ്യ ചിത്രം. ഈ ചിത്രം തന്നെയാണ് പലർക്കും തുടക്കം ആയത്.
ചിത്രത്തിൽ അഭിനയിച്ച ഭാവനയുമായി ഇപ്പോഴും കോൺടാക്ട് ഉണ്ടോ എന്നാണ് അവതാരിക ചോദിച്ചത്. ഇരുവരും ഒരുമിച്ചു സിനിമ പ്രതീക്ഷിക്കാമോ എന്ന അവതാരികയുടെ ചോദ്യത്തിന് സിദ്ധാർത്ത് നൽകിയ മറുപടി ഇങ്ങനെയാണ്, സത്യം പറയുകയാണെങ്കിൽ കോൺടാക്ട് ഉണ്ടായിരുന്നില്ല. തുടർച്ചയായ കോൺടാക്ട് ഉണ്ടായിരുന്നത് ജിഷ്ണുവുമായി മാത്രമാണ്. സിനിമയ്ക്കുശേഷം കൃത്യമായി ഞങ്ങൾ തമ്മിൽ കോൺടാക്ട് ഉണ്ടായിരുന്നു. 2016 അവൻ മരിക്കുന്നതുവരെ ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ ഞങ്ങൾ മാത്രമാണ് ബന്ധം നിലനിർത്തിയിരുന്നത്. മരിക്കുന്നതുവരെ ആ ബന്ധം ഉണ്ടായിരുന്നു.
മിഥുൻ രമേശിനെ ഒക്കെ കാണാറുണ്ട് പക്ഷെ ഡെയിലി ഒരു കോൺടാക്ട് ഇവരാരുമായി ഉണ്ടായിരുന്നില്ല. നമ്മൾ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ പതിഞ്ഞ കൂട്ടുകെട്ടായിരുന്നു ജിഷ്ണുവും സിദ്ധാർത്ഥും. നിരവധി ആരാധകരും ഈ കൂട്ടുകെട്ടിൽ ഉണ്ടായിരുന്നു. സൂപ്പർ താരങ്ങളുടെ മക്കൾ ഒരു സിനിമയിൽ ഒന്നിച്ചു എന്ന പ്രത്യേകതയായിരുന്നു നമ്മൾ എന്ന ചിത്രത്തിൽ ഉണ്ടായിരുന്നത്. ബോക്സോഫീസിൽ വലിയ ചലനമുണ്ടാക്കാൻ സാധിച്ചില്ല എങ്കിലും അന്നത്തെ യുവതാര നിരയായി ഇവർ മാറി എന്നത് സത്യം തന്നെയാണ്. ഒരു ഓളം ഉണ്ടാക്കാൻ ഇവർക്ക് സാധിച്ചിരുന്നു. ഭാവനയുടെയും അരങ്ങേറ്റ ചിത്രമായിരുന്നു നമ്മൾ.
പരിമളം എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല. പിന്നീടാണ് താരം നടിയായി മറ്റും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കുറച്ചുകാലം സഹനടി വേഷങ്ങളിൽ നിറഞ്ഞുനിന്ന ഭാവന പിന്നീട് സി ഐ ഡി മൂസ എന്ന ചിത്രം മുതലാണ് നായിക എന്ന നിലയിലേക്ക് ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. അന്യഭാഷകൾ ആയിരുന്നു താരത്തിനെ കൈനിറയെ അവസരങ്ങൾ നൽകിയത്. മലയാളത്തിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഭാവന. സിദ്ധാർധും ഭാവനയും ഒരുമിച്ച് ഒരു സിനിമ പ്രേക്ഷകരുടെ സ്വപ്നമാണ്.