ഷാജോണും ധർമജനും മണിച്ചേട്ടനോട് കയർത്ത് സംസാരിച്ചു – റൂമിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത് പൊട്ടിക്കരയുന്ന കലാഭവൻമണിയെ ആണ്

മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു നൊമ്പരം സമ്മാനിച്ചാണ് നടൻ കലാഭവൻ മണി ലോകത്തോട് വിട പറഞ്ഞത്. സിനിമയെ സ്നേഹിക്കുന്ന, കലയെ സ്നേഹിക്കുന്ന ഒരു വ്യക്തിക്കും മറക്കാൻ സാധിക്കാത്ത ഒരു വേർപാട് തന്നെയായിരുന്നു കലാഭവൻ മണിയുടെ. കലാഭവൻ മണിയുടെ ഓർമ്മകളെ കുറിച്ച് തുറന്നു പറയുകയാണ് നടനും മിമിക്രി താരവുമായ ഷാജോൺ. കലാഭവൻ മണിയായിരുന്നു സിനിമയിലേക്ക് വരാൻ തനിക്ക് പ്രചോദനം ആയിട്ടുള്ളത് എന്നാണ് ഷാജോൺ പറയുന്നത്. അന്നും ഇന്നും എന്നും മണിചേട്ടൻ എന്റെ വലിയൊരു ഫാനാണെന്നും അദ്ദേഹം അറിയാതെ തന്നെ തന്റെ ജീവിതത്തിലെ പല കാര്യങ്ങളിലും ഭാഗമായിട്ടുണ്ട് എന്നുമാണ് ഷാജോൺ പറയുന്നത്. ചേട്ടൻ സിനിമയിലേക്ക് പോയ സമയത്താണ് ആ ഒഴിവിലൂടെ കലാഭവനിലേക്ക് കയറുന്നത്. അദ്ദേഹം ചെയ്തിരുന്ന ഐറ്റങ്ങൾ ചെയ്താണ് ശ്രദ്ധനേടിയത്.

മൈ ഡിയർ കരടി എന്ന ചിത്രം കിട്ടാനുള്ള കാരണം മണിച്ചേട്ടൻ ആയിരുന്നു. അദ്ദേഹത്തിന് സമയം ഇല്ലാതിരുന്നത് കൊണ്ടാണ് തനിക്ക് സിനിമ ചെയ്യാൻ സാധിച്ചത്. ആദ്യമായി ചെയ്ത ഒരു പരിപാടിയുടെ ഉദ്ഘാടനം ഉൾപ്പെടെ നിർവഹിച്ചതും അദ്ദേഹമാണ്. കാണാൻ സൗന്ദര്യമുള്ളവർക്ക് മാത്രമേ സിനിമയിൽ അവസരം കിട്ടുകയുള്ളൂ എന്ന ഒരു ധാരണയുണ്ടായിരുന്നു. കഴിവുണ്ടെങ്കിൽ ആർക്കും അത് കിട്ടുമെന്ന് തെളിഞ്ഞത് മണിച്ചേട്ടനിലൂടെയാണ്. അതുകൊണ്ട് അദ്ദേഹത്തോട് വലിയൊരു ബഹുമാനമാണുള്ളത്. മണിച്ചേട്ടന്റെ ശബ്ദം അനുകരിച്ച് ഓഡിയോ കാസറ്റുകൾ ചെയ്യാറുണ്ട്. മണിചേട്ടന്റെ ഒപ്പം സ്റ്റേജിൽ പാട്ട് പാടിയിട്ടുണ്ട്. സ്റ്റേജിൽ കയറി കഴിഞ്ഞാൽ എല്ലാം എടുത്തു ഒരു പോക്ക് ആണ്.

ഒരു സുനാമി പോലെ വന്നു പോയ കലാകാരനാണ് മണിചേട്ടൻ. എല്ലാവരുടെയും വിചാരം അദ്ദേഹം വഴക്ക് ഉണ്ടാകുന്ന വ്യക്തി ആണ് എന്നാണ്. വളരെ പാവമാണ്. ഒറ്റയ്ക്ക് കിടക്കാൻ പോലും വലിയ പേടിയായിരുന്നു. ഒന്ന് രണ്ട് പരിപാടികളിൽ ഒന്നിച്ചു പോയിട്ടുണ്ട്. ഭക്ഷണം ഞങ്ങൾക്കെല്ലാം മേടിച്ച് തന്നിട്ടുണ്ട്. സ്വന്തം ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ഒരു മടിയും കൂടാതെ തന്നെ ക്ഷമ പറയുന്ന വ്യക്തി കൂടിയാണ് അദ്ദേഹം എന്നാണ് ഷാജോൺ പറയുന്നത്. ഫോൺ വിളിക്കാറില്ല, മണിച്ചേട്ടൻ താമസിച്ച പാടിയിൽ ഇന്ന് വരെ പോയിട്ടില്ല.

ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ യാതൊന്നുമില്ല മരുന്ന് ഒന്നും വേണ്ട എന്നാണ് മറുപടി പറയുന്നത്. തന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും അദ്ദേഹം ആരെയും അറിയിച്ചിരുന്നില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നറിഞ്ഞപ്പോൾ കാണാൻ പോയി. ഒരാൾ കിടക്കുന്നതാണ് കാണുന്നത്. അങ്ങനെ ഒരു കലാകാരൻ മലയാള സിനിമയിൽ ഇനി ഉണ്ടാവാൻ പോകുന്നില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply