ഈ അടി കുറച്ചു മുൻപേ ആകാമായിരുന്നു! അങ്ങനാണേൽ രണ്ടാമതൊരു വിവാഹം സ്വപ്നത്തിൽപ്പോലും കാണില്ലായിരുന്നു ബഷി; സുഹാനയോടുള്ള ആരാധകരുടെ ഉപദേശം.

നടനും അതുപോലെ തന്നെ മോഡലുമായ ബഷീർ ബഷിയെ മലയാളികൾക്കെല്ലാം തന്നെ സുപരിചിതമാണ്. ബിഗ് ബോസിലൂടെയാണ് മലയാളികൾ ബഷീറിനെ ശ്രദ്ധിക്കുവാൻ തുടങ്ങിയത്. രണ്ടു ഭാര്യമാരാണ് ബഷീറിന് ഇതാണ് കൂടുതൽ ശ്രദ്ധ നേടുവാൻ കാരണം. ആദ്യ ഭാര്യ സുഹാനയും രണ്ടാമത്തെയാൾ മഷൂറയും. ബഷിക്കും സുഹാനക്കും രണ്ടു മക്കളാണുള്ളത്. ഒരാൺകുട്ടിയും പെൺകുട്ടിയും. മഷൂറ ഇപ്പോൾ ഗർഭിണിയാണ്.

ബിഗ്ബോസിൽ വെച്ചായിരുന്നു ബഷീർ തനിക്ക് രണ്ട് ഭാര്യമാർ ഉണ്ടെന്ന കാര്യങ്ങൾ തുറന്നു പറഞ്ഞത്. ആദ്യ വിവാഹം പ്രണയ വിവാഹമായിരുന്നു. ആദ്യ ഭാര്യയുടെ അനുവദത്തോടെ തന്നെ ആയിരുന്നു രണ്ടാമത്തെ ഭാര്യയെ ബഷീർ വിവാഹം ചെയ്തത്. രണ്ടും വിവാഹവും പ്രണയ വിവാഹം തന്നെയായിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ബഷീറും രണ്ടു ഭാര്യമാരും കുട്ടികളും. ബഷീറിനും രണ്ട് ഭാര്യമാർക്കും സപ്പറേറ്റ് ആയി തന്നെ യുട്യൂബ് ചാനലുകൾ ഒക്കെയുണ്ട്.

അതിൽ അവർ തങ്ങളുടെ കുടുംബ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുമുണ്ട്. ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ളത് മഷൂറയുടെ ചാനലിലാണ്. ഇവർ തങ്ങളുടെ ചാനലിൽ പങ്കുവെക്കുന്ന വീഡിയോസ് ഒക്കെ തന്നെ വളരെ വേഗം വൈറൽ ആകാറുണ്ട്. ഇപ്പോൾ ബഷീറിൻ്റെ ആദ്യഭാര്യയായ സുഹാന പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മലയാള സിനിമയായ ജയ ജയ ജയ ജയ ഹേ യിലെ ഒരു രംഗം ഉൾക്കൊള്ളിച്ചു കൊണ്ട് ഉണ്ടാക്കിയ ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്ത് ചർച്ചയാക്കിയത്.

വീഡിയോയ്ക്ക് താഴെ നിരവധി കമൻ്റുകൾ ആണ് വരുന്നത്. നെഗറ്റീവും പോസിറ്റീവുമായ കമൻ്റുകൾ ഒക്കെ വരുന്നുണ്ട്. പലരും സുഹാനയെ ഉപദേശിക്കുകയാണ് ചെയ്യുന്നത്. സിനിമയിലെ രാജേഷ് എന്ന കഥാപാത്രത്തെ ഇടിക്കുന്ന ഒരു രംഗമാണ് ഇവർ വളരെ മനോഹരമായി ചെയ്തത്. വീഡിയോയിൽ രാജേഷിനെ അടിക്കാറായോ എന്ന് ചോദിച്ചുകൊണ്ട് അടി മുഴുവൻ വാങ്ങി തരിച്ചിരിക്കുന്ന ബഷീറിനെയാണ് കാണുവാൻ സാധിക്കുന്നത്.

വളരെ രസകരമായ ഈ വീഡിയോയ്ക്ക് ചിലർ ചോദിച്ചത് ഈയൊരു മുറ പണ്ടേ പയറ്റിയിരുന്നെങ്കിൽ ബഷീർ രണ്ടാമത് വിവാഹം ചെയ്യില്ലായിരുന്നല്ലോ എന്നാണ്. ചില ആരാധകർ പറയുന്നത് സുഹാനയെ പോലെ ഉള്ള ഒരു സ്ത്രീ അത്ഭുതമാണെന്നും ബഷീറിനെ ഇത്രയധികം മനസ്സിലാക്കിയ മറ്റൊരാൾ ഉണ്ടാകില്ലെന്നുമാണ്. ചില കമൻ്റുകൾ മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത്, സോനു ഓൺ പവർ തുടങ്ങിയവയാണ്. സുഹാനയുടെ ശരിയായ പേര് സോനു എന്നാണ് വിവാഹസമയത്ത് മതം മാറിയാണ് സുഹാന എന്ന പേര് സ്വീകരിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply