ഓൺലൈൻ ജ്യോതിഷി ആണെന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ വഴി യുവതികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് പിടിയിലായി. തിരുവനന്തപുരത്താണ് സംഭവം നടന്നത്. 37 വയസ്സുള്ള കള്ളിക്കാട്, മുണ്ടവൻകുന്ന് സുബീഷ് ഭവനിൽ സുബീഷ് എന്ന യുവാവാണ് അറസ്റ്റിൽ ആയത്.നെയ്യാർ ഡാം സ്വദേശിനിയുടെ ഒരു പരാതിയിലായിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത പരാതിയിലാണ് സുബീഷിനെ അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്ക് ഉൾപ്പെടെയുള്ള പല സോഷ്യൽ മീഡിയ ആപ്പുകളിലൂടെയും സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ തുടങ്ങിക്കൊണ്ടായിരുന്നു യുവാവ് സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ ശേഖരിച്ചത്. സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ തുടങ്ങി ചാറ്റിങ്ങിലൂടെയാണ് ഇയാൾ നഗ്നചിത്രങ്ങൾ സംഘടിപ്പിച്ചത്. കുടുംബ പ്രശ്നങ്ങൾ മാറാൻ വേണ്ടിയുള്ള നഗ്നപൂജ ചെയ്യാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു കൊണ്ടായിരുന്നു സുധീഷ് നഗ്നചിത്രങ്ങളും വീഡിയോകളും വാങ്ങിയിരുന്നത്. എന്നാൽ തന്റെ കയ്യിലുള്ള യുവതികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും ഇയാൾ മറ്റ് സൈറ്റുകളിലൂടെ പ്രചരിപ്പിക്കുകയാണ് ചെയ്തത്.
അത്തരത്തിൽ നെയ്യാർ ഡാം സ്വദേശിനിയായ സ്ത്രീയോട് ചാറ്റ് ചെയ്യുകയും അവരുടെ ഭർത്താവും കുഞ്ഞും മരണപ്പെട്ടു പോകാൻ സാധ്യതയുണ്ട് എന്നുമൊക്കെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ നഗ്നചിത്രങ്ങളും വീഡിയോകളും നഗ്നപൂജയ്ക്ക് വേണ്ടി ആണെന്നും പറഞ്ഞ് സ്ത്രീയിൽ നിന്നും വാങ്ങിച്ചത്. എന്നാൽ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന സൈറ്റുകൾ വഴി പരാതിക്കാരിയുടെ ചിത്രങ്ങളും വീഡിയോകളും ഇയാൾ അയച്ചു നൽകുകയായിരുന്നു ചെയ്തത്.
ഇത് മനസ്സിലാക്കിയതോടെയാണ് യുവതി പോലീസിന് പരാതി നൽകിയത്. ശേഷം തിരുവനന്തപുരം റൂറൽ പോലീസ് മേധാവിയായ ശില്പ ഐ പി എസിന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈം റിപ്പോർട്ട് ബ്യൂറോ പോലീസ് സൂപ്രണ്ട് വിജയകുമാർ, സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ് ജി എസ്, സബ് ഇൻസ്പെക്ടർ സതീഷ് ശേഖർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം, അദീൻ അശോക്, ബീന എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.