സിൽക്കിന്റെ വേർപാട് അരിഞ്ഞതും സുരേഷ് ഗോപിക്ക് ഉണ്ടായ വേദന ചെറുതായിരുന്നില്ല ! അതിനുള്ള കാരണം ഇതായിരുന്നു

മലയാള സിനിമയുടെ ചങ്കൂറ്റമുള്ള നായകനാണ് സുരേഷ് ഗോപി. ആക്ഷൻ ചിത്രങ്ങൾ സുരേഷ് ഗോപിയുടെ മാസ്സ് ഡയലോഗുകളുടെ അകമ്പടിയോടെ കണ്ടിട്ടുള്ളവരാണ് അധികവും. ഇന്നും പോലീസ് വേഷത്തിൽ സുരേഷ് ഗോപിയോളം ചേരുന്ന മറ്റാരും മലയാള സിനിമയിൽ ഇല്ലന്ന് ഒരേപോലെ തന്നെ എല്ലാവരും തുറന്നു പറയാറുണ്ട്. ഒരു നായകൻ എന്നതിലുപരി മികച്ച ഒരു മനുഷ്യസ്നേഹി എന്ന നിലയിലാണ് സുരേഷ് ഗോപി എപ്പോഴും ശ്രദ്ധ നേടാറുള്ളത്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ചുള്ള ഒരു വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നടനും നിർമാതാവുമായ ദിനേശ് പണിക്കരാണ് ഈ വാർത്ത പങ്കുവെച്ചിരിക്കുന്നത്. സിൽക്ക് സ്മിതയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു വാർത്തയാണ് ഇത്. രജപുത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ആ സമയത്താണ് ഈ വാർത്ത അറിയുന്നത്.

ആയിരം ജൂനിയർ ആർട്ടിസ്റ്റുകളും ആയി ഒരു ഒരു ഹോളിൽ സെറ്റ് ഇട്ടിരിക്കുകയാണ്. അത്രയും വലിയൊരു രംഗമാണ് അവിടെ ചിത്രീകരിക്കാൻ പോകുന്നത്. സുരേഷ് ഗോപി മേക്കപ്പ് ഒക്കെ അണിഞ്ഞ് കൊണ്ടിരിക്കുമ്പോഴാണ് ഈ ദുഃഖ വാർത്ത എല്ലാവരെയും തേടിയെത്തുന്നത്. ആ നിമിഷം തന്നെ സുരേഷ് ഗോപി വല്ലാതെ അസ്വസ്ഥൻ ആവുകയായിരുന്നു ചെയ്തത്. അതിന്റെ കാരണം എന്തെന്നാൽ സുരേഷ് ഗോപിയുടെ ആദ്യകാലങ്ങളിൽ ഒപ്പം അഭിനയിച്ച ഒരു താരം ആയിരുന്നു സിൽക്ക് സ്മിത.

മാത്രമല്ല ഇരുവരും ഒരുപാട് ചിത്രങ്ങളിൽ ഒരുമിച്ച് വർക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ സുരേഷ് ഗോപിക്ക് ഈ വാർത്ത വല്ലാത്ത വേദനയാണ് നൽകിയത്. ഇതറിഞ്ഞതിനു ശേഷം സുരേഷ് ഗോപി തന്നോട് പറഞ്ഞത് ഇങ്ങനെയാണ്, ദിനേശ് നമുക്ക് ഇപ്പോൾ ഷൂട്ടിങ് നിർത്തിവയ്ക്കാം. അവരുടെ ബോഡി ചെന്നൈയിൽ എടുക്കുന്ന സമയത്ത് നമ്മൾ ഷൂട്ടിംഗ് ചെയ്യുന്നത് ശരിയല്ല. അത് ശരിയാണെന്ന് തോന്നിയിരുന്നു എനിക്കും. അതുകൊണ്ട് തന്നെ അപ്പോൾ ഷൂട്ടിംഗ് നിർത്തിവെച്ചു.

ഈ രംഗത്തിനു വേണ്ടി എത്തിയ ജൂനിയർ ആർട്ടിസ്റ്റുകൾക്കെല്ലാം പണം നൽകി തന്നെയാണ് തിരികെ അയച്ചത്. പിറ്റേദിവസം അവരെക്കൊണ്ട് തന്നെ വീണ്ടും ഈ രംഗം ഷൂട്ട് ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു എന്നാണ് ദിനേശ് പണിക്കർ ഓർമ്മിക്കുന്നത്. സഹപ്രവർത്തകരോട് സുരേഷ് ഗോപി കാണിക്കുന്ന കരുതൽ എത്രത്തോളം ഉണ്ട് എന്നതിനുള്ള ഒരു വലിയ ഉദാഹരണം തന്നെയായിരുന്നു ഈ സംഭവം. ഇപ്പോഴും ആരുടെയെങ്കിലും വേദന കേട്ടാൽ സുരേഷ് ഗോപി കരഞ്ഞു പോകും. വളരെ ലോലമായ ഒരു ഹൃദയത്തിന് ഉടമയാണ് അദ്ദേഹം എന്ന് പലവട്ടവും അദ്ദേഹം തന്നെ നമുക്ക് തെളിയിച്ചു തന്നിട്ടുള്ളതുമാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply