ഇളയദളപതി വിജയും ഭാര്യയും പിരിയുന്നു – മലയാളത്തിലെ പ്രമുഖ നായികയുമായുള്ള പ്രണയം കാരണം ! വിക്കിപീഡിയയിൽ പുതിയ അപ്ഡേറ്റ് കണ്ടു സങ്കടപ്പെട്ടു ആരാധകർ

ഇളയദളപതി എന്നറിയപ്പെടുന്ന വിജയിയെ അറിയാത്ത ആരും തന്നെയില്ല. ജോസഫ് വിജയ് ചന്ദ്രശേഖർ എന്നാണ് ഇദ്ദേഹത്തിൻ്റെ ശരിയായ പേര്. നല്ലൊരു നടനും നർത്തകനും പിന്നണി ഗായകനും ഇതിനൊക്കെ പുറമേ തന്നെ ഒരു മനുഷ്യസ്നേഹി കൂടിയാണ് വിജയി. താരം വിവാഹം ചെയ്തിരിക്കുന്നത് ശ്രീലങ്കയിൽ നിന്നുള്ള ഒരു തമിഴ് വ്യവസായിയുടെ മകളായ സംഗീത സോർണലിംഗത്തെയാണ്. ഇവർക്ക് രണ്ട് കുട്ടികളാണുള്ളത് മകൻ ജേസൺ വിജയ് മകൾ ദിവ്യ സാഷ.

എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആയിരിക്കുന്നത് ദളപതി വിജയയിയും ഭാര്യ സംഗീതയും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണ് എന്ന വാർത്തയാണ്. സിനിമാ സംവിധായകൻ അറ്റ്ലിയുടെ ഭാര്യയുടെ ബേബി ഷവർ ആഘോഷത്തിന് ഇടയിൽ വിജയിയുടെ കൂടെ സംഗീതയെ കണ്ടിരുന്നില്ല ഇതോടെയാണ് വേർപിരിയുന്നു എന്ന റൂമറുകൾ പ്രചരിക്കാൻ തുടങ്ങിയത്. കൂടാതെ വിജയി തൻ്റെ ചിത്രമായ വാരിസുവിൻ്റെ ട്രെയിലർ ലോഞ്ചിംഗ് ചടങ്ങിലും ഭാര്യ സംഗീതയെ കണ്ടിരുന്നില്ല.

ഇതൊക്കെ തന്നെ ആളുകളുടെ ഇടയിൽ മുഷിച്ചൽ ഉണ്ടാക്കുകയും ഇവർ തമ്മിൽ പിരിയുകയാണെന്ന വാർത്ത പരക്കുകയും ചെയ്തു. നടൻ വിജയ് യുവ മലയാളി നടിയുമായി പ്രണയത്തിൽ ആണെന്നും അദ്ദേഹത്തിന് മൂന്ന് മക്കളുണ്ട് എന്നൊക്കെ തരത്തിലാണ് വിജയുടെ വിക്കിപീഡിയയിൽ ആരോ എഡിറ്റ് ചെയ്തിരിക്കുന്നത്. വിജയ് ഈ വാർത്തകൾ ഒന്നും ശരിയല്ല എന്ന് തുറന്നു പറഞ്ഞു. ഭാര്യയും മക്കളും അവരുടെ അവധിക്കാലം ആഘോഷിക്കുവാൻ ലണ്ടനിലേക്ക് പോയതാണെന്നും കുറച്ചുദിവസത്തിനുശേഷം അവരോടൊപ്പം താനും അവധി ആഘോഷിക്കാൻ പോകുമെന്നും വിജയി പറഞ്ഞു.

നാട്ടിൽ ഇല്ലാത്തതുകൊണ്ടാണ് പരിപാടികളിൽ ഇല്ലാഞ്ഞത്. അല്ലാതെ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല. ഒരു പ്രേമ വിവാഹമായിരുന്നു ഇവരുടേത് . യുകെ യിൽ ആണ് സംഗീതയുടെ കുടുംബം താമസിച്ചിരുന്നത്. എന്നാൽ വിജയിയുടെ സിനിമ കണ്ട് ആരാധന മൂത്ത് വിജയിയെ നേരിട്ട് കാണുവാൻ വേണ്ടി തീരുമാനിച്ചു. പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ ഫിലിം സിറ്റിയിൽ വിജയിയെ കാണുവാൻ വേണ്ടി സംഗീത എത്തി. ഇത്രയും ദൂരത്തു നിന്നും തന്നെ കാണുവാൻ വന്ന സംഗീതയിലുള്ള എന്തോ ഒന്ന് വിജയിയെ ആകർഷിച്ചിരുന്നു.

അതുകൊണ്ടുതന്നെ താരം സംഗീതയെ വീട്ടിലേക്ക് ക്ഷണിക്കുകയും മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തു. സംഗീതയുടെ പെരുമാറ്റം വീട്ടുകാർക്കും ഇഷ്ടമായി. വിജയുടെ അച്ഛൻ സംഗീതയോട് വിജയിയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. സംഗീത സമ്മതം അറിയിച്ചു. അങ്ങനെ എല്ലാവരുടെയും സമ്മതത്തോടെ ആയിരുന്നു അവരുടെ വിവാഹം നടന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply