ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്ന് ലോകകപ്പ് വിജയിപ്പിക്കാൻ സാധിച്ചു എന്ന സന്തോഷമാണ് ഇപ്പോൾ ഖത്തറിൽ നിറഞ്ഞു നിൽക്കുന്നത്. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽധാനി ഇപ്പോൾ അഭിമാനത്തിന്റെ കൊടുമുടിയിലാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ലോകത്തിന് നൽകിയ ഒരു വാക്കാണ് അദ്ദേഹം പാലിച്ചത്. അറബ് രാജ്യം കണ്ട ഏറ്റവും മികച്ച ലോകകപ്പ് സംഘടിപ്പിക്കാൻ ആകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇതാ ഞങ്ങൾ വാക്കുപാലിച്ചിരിക്കുന്നു, അറബ് രാജ്യങ്ങൾ ഏറ്റവും മികച്ച ഒരു ലോകകപ്പ് തന്നെ സംഘടിപ്പിച്ചിരിക്കുന്നു.
ആഗോള സമൂഹത്തിന് ഞങ്ങളുടെ സംസ്കാരത്തിന്റെ സമൃദ്ധിയും മൂല്യങ്ങളുടെ മൗലികതയും മനസ്സിലാക്കാൻ ഇത് അവസരം ഒരുക്കി എന്നും അദ്ദേഹം പറയുന്നുണ്ട്. മത്സരം നടന്ന സ്റ്റേഡിയം മുതൽ ഇങ്ങോട്ട് സവിശേഷതകൾ ഏറിയതായിരുന്നു. എല്ലാം ഫൈനലിൽ നടന്ന അർജന്റീന ഫ്രാൻസ് മത്സരം വീക്ഷിക്കാൻ എത്തിയത് തന്നെ 89,000 ത്തോളം ആളുകൾ ആയിരുന്നു. നിരന്തരം വിമർശനങ്ങൾ ആയിരുന്നു ഇവർക്ക് ഏൽക്കേണ്ടി വന്നത് എങ്കിലും ഖത്തർ വളരെ മികച്ച രീതിയിൽ തന്നെ ലോകകപ്പ് മനോഹരമാക്കി. എട്ടു മൈതാനങ്ങൾ വളരെ ചെറിയ അകലത്തിൽ ആയിട്ടും മത്സരാവേശത്തോടെ ഓടിയെത്തിയ ഓരോ കാൽപ്പന്താരാധകരെയും നിരാശരാകാതെ ഏറെ സൗകര്യങ്ങൾ ഒരുക്കി തന്നെയാണ് ഖത്തർ ഈ ലോക പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത്.
ഫിഫയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പ് ആണെന്നാണ് സംഘടന പ്രസിഡന്റ് കഴിഞ്ഞദിവസം പറഞ്ഞതും. ഇരുപതിനായിരം കോടി ഡോളറിൽ ഏറെയാണ് സംഘാടനത്തിനായി ഖത്തർ ചിലവിട്ടത് എന്നും അറിയാൻ സാധിക്കുന്നുണ്ട്. ആഹ്വാനസമയം മുതൽ തന്നെ എല്ലാവരും ഉറ്റു നോക്കുകയായിരുന്നു ഖത്തറിലേക്ക്. കാരണമത്രത്തോളം പ്രത്യേകതകൾ നിറഞ്ഞതാണ് ഖത്തറിന് ഈ ലോകകപ്പ് എന്ന് എല്ലാവർക്കും അറിയാമായിരുന്നു. വാക്കുപാലിച്ച ഖത്തർ എന്നും കാൽപന്താരാധകരുടെ മനസ്സിൽ മനോഹരമായ ഒരു ഓർമ്മയായി ഈ മത്സരത്തെ മാറ്റിയിരിക്കുകയാണ് എന്നതാണ് സത്യം.
വലിയ സന്തോഷത്തോടെ ഓരോരുത്തരും ഈ മത്സരം ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. ഹൃദയത്തിലേക്ക് തന്നെയാണ് ഈ മത്സരം കയറിയത് എന്നാണ് ഓരോ കാൽപന്ത് ആരാധകരും പറയുന്നത്. ഒരിക്കലും മറക്കാൻ സാധിക്കാത്ത മനോഹരമായ പോരാട്ടം ആയിരുന്നു നടന്നത്. അതിനാണ് ഖത്തർ സാക്ഷ്യം വഹിച്ചത്. അവസാനം മിശിഹാ വിജയികിരീടം ചൂടിയപ്പോഴും ഖത്തറിന്റെ സൗന്ദര്യം എടുത്തു നിന്നു.