ഭർത്താവ് സ്നേഹം പുറത്ത് പ്രകടിപ്പിക്കുന്നില്ല എന്ന് പരാതി പറഞ്ഞു നിത്യദാസ് ! ഭർത്താക്കന്മാർ ഉണക്ക തേങ്ങ പോലെ ആണെന്നും അവരുടെ തേങ്ങാപ്പൂളും വെള്ളവും ഭാര്യ പതിയെ ആവാഹിക്കണം എന്നും അച്ഛൻ

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് നിത്യാ ദാസ്. നിരവധി സിനിമകളുടെ ഭാഗമായി മാറിയ നിത്യ ദാസ് വിവാഹ ശേഷം സിനിമയിൽ നിന്നും പൂർണ്ണമായും ഒരു ഇടവേള എടുത്തു. അതുകഴിഞ്ഞ് വീണ്ടും സിനിമയിലേക്ക് തിരികെ വന്നത് ഇൻസ്റ്റഗ്രാം റീൽസിലൂടെ ആയിരുന്നു. മകൾ നൈനികയ്ക്കൊപ്പം ഇൻസ്റ്റഗ്രാം റീലുകളിൽ പ്രത്യക്ഷപ്പെട്ട താരം സന്തൂർ മമ്മി എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. സീ കേരളത്തിൽ സംപ്രേഷണം ചെയ്ത ഞാനും എന്റെ ആളും എന്ന പരിപാടിയുടെ ജഡ്ജായി ആണ് നി ഇപ്പോൾ താരം എത്തിയിരിക്കുന്നത്. ഈ പരിപാടിയിൽ വളരെ ആക്റ്റീവ് ആണ് നിത്യ. നിത്യയുടെ ആരാധകർക്കെല്ലാം വളരെ സന്തോഷം നിറക്കുന്ന ഒരു പരിപാടി തന്നെയാണ് ഞാനും എന്റെ ആളും.

ഈ പരിപാടിയിൽ സോഷ്യൽ മീഡിയയിലെ താരമായ കോമഡികളുടെ തമ്പുരാൻ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ എത്തിയപ്പോഴുള്ള ഒരു എപ്പിസോഡ് ആണ് ശ്രദ്ധ നേടുന്നത്. ഈ എപ്പിസോഡിലെ റീലുകളാണ് വൈറലായി മാറിയിരിക്കുന്നത്. അച്ഛനോട് നിത്യ ചോദിക്കുന്ന ചോദ്യവും അതിന് അച്ഛൻ നൽകുന്ന മറുപടിയുമൊക്കെയാണ് ശ്രദ്ധ നേടുന്നത്. ഭർത്താവ് ഭാര്യയെ തുറന്നു സ്നേഹിക്കുന്നില്ലങ്കിൽ സ്നേഹം പ്രകടിപ്പിക്കുന്നില്ല എങ്കിൽ, അത് തെറ്റല്ലേ അച്ചോ എന്നാണ് ചോദിക്കുന്നത്.

ഭാര്യയുടെ ആഗ്രഹം ഭർത്താവ് തുറന്നു സ്നേഹം പ്രകടിപ്പിക്കുവാൻ തന്നെയായിരിക്കും. എന്നാൽ അങ്ങനെ സംഭവിക്കാതെ വരുമ്പോൾ അത് തെറ്റല്ലേ അച്ചോ എന്ന് നിത്യ ചോദിക്കുമ്പോൾ തീർച്ചയായും അത് തെറ്റാണെന്ന് അച്ഛൻ പറയുന്നുണ്ട്. ഭർത്താക്കന്മാരുടെ സ്നേഹം എന്ന് പറയുന്നത് ഒരു ഉണക്ക തേങ്ങ പോലെയാണ് എന്നാണ് അച്ഛൻ പറയുന്നത്. ഇത് പൊതിച്ച് അതിൽ നിന്നും ചകിരിയൊക്കെ വേർതിരിച്ച് പിന്നീട് അതിനുള്ളിലുള്ള തേങ്ങാപ്പൂൾ എടുക്കുകയാണ് വേണ്ടത് എന്നും രസകരമായി അച്ഛൻ പറയുന്നുണ്ട്.

എല്ലാ ഭാര്യമാരും അങ്ങനെ ചെയ്യുകയാണ് വേണ്ടത് എന്നാണ് അച്ചൻ പറയുന്നത്. അച്ചന്റെ ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കൗണ്ടറുകളുടെ തമ്പുരാൻ എന്ന് തന്നെയാണ് ജോസഫ് പുത്തൻപുരയ്ക്കൽ അച്ഛൻ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കൗണ്ടറുകൾക്കൊപ്പം പിടിച്ചുനിൽക്കാൻ പറ്റുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. തന്റെ സരസ ശൈലി കൊണ്ടാണ് ആരാധകരെ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോൾ ഞാനും എന്റെ ആളും എന്ന പരിപാടിയിൽ അദ്ദേഹം എത്തിയ എപ്പിസോഡ് ആണ് വൈറലായി മാറിയിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply