ഓരോ കുട്ടികളും സ്വന്തം വീട്ടിൽ പോലും സുരക്ഷിതരല്ല എന്ന് മനസ്സിലാക്കി തരുന്ന പല സംഭവങ്ങളും ഓരോ ദിവസവും നമ്മുടെ നാട്ടിൽ നടക്കാറുണ്ട്. ഇപ്പോൾ ഇതാ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 51 കാരനായ പിതാവിനെ പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചു എന്ന വാർത്തയാണ് പുറത്തു വരുന്നത്. 78 വർഷം കഠിനതടവിനാണ് പ്രതിയെ ശിക്ഷിച്ചിരിക്കുന്നത്. പ്രതി 27500 രൂപ പിഴയും അടയ്ക്കണം എന്നാണ് പറയുന്നത്. പിഴിയടച്ചില്ലങ്കിൽ മൂന്നര വർഷം കൂടി അധിക കഠിന തടവും അനുഭവിക്കേണ്ടി വരും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (3 )ആക്ട് വകുപ്പുകൾ ജുവനയിൽ ജസ്റ്റിസ് ആക്ട് എന്നിവ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
സ്വന്തം മകളോട് വളരെയധികം ക്രൂരമായ രീതിയിലാണ് ഈ പിതാവ് ഇടപെട്ടത് എന്നും പറയുന്നുണ്ട്. ഈ സ്വഭാവമുള്ള പ്രതി പുറത്തിറങ്ങി നടന്നാൽ അപകടകരമാണെന്നാണ് കോടതിയുടെ വിധി ചൂണ്ടിക്കാട്ടുന്നത്. 13 വയസ്സുകാരിയായ മകളെ ബന്ധുവീട്ടിൽ എത്തിച്ച ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു ഇയാൾ. 51 വയസ്സ് ആണ് ഇയാൾക്ക് ഉണ്ടായിരുന്നത്. ഇയാളുടെ ഭാര്യ കൂടെ ഇല്ലാത്ത സാഹചര്യത്തിലാണ് ഇയാൾ ഇത്തരത്തിലുള്ള ഒരു ക്രൂരത ചെയ്തത്.
ക്രൂരമായ ലൈംഗിക പീഡനത്തിന് മകളെ ഇരയാക്കി പ്രതിയുടെ മദ്യപാനവും ലൈംഗിക വൈകൃതങ്ങളും കാരണം പെൺകുട്ടിയുടെ അമ്മ നേരത്തെ തന്നെ വീട് വിട്ട് പോയിരുന്നു. തുടർന്ന് മാതാവിനോടും പിതാവിന്റെ മൂത്ത സഹോദരിമാരോടും ഒപ്പമാണ് കുട്ടി വീട്ടിൽ കഴിഞ്ഞുവന്നത്. ഇളയ മകൾ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പിതാവ് ലൈംഗികാതിക്രമത്തിന് ഇരയാക്കുക പതിവായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഇത് അനുസരിച്ച് മനസ്സിലാകുന്നത് പിതാവിനെ ഭയന്ന് തന്നെ ഈ പെൺകുട്ടി കാര്യം പുറത്തു പറഞ്ഞില്ല. ഒരു അവധി ദിവസം മകളും ആയി പിതാവ് ഇല്ലാതെ ബന്ധുവിന്റെ വീട്ടിലേക്ക് പോയി. മറ്റെന്തോ കാര്യത്തിന് പോകുന്നതാണ് എന്നാണ് ബന്ധുക്കളും കരുതിയത്.
അവിടെവച്ച് മകളെ പിതാവ് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. ഇതിനിടെ എതിർത്ത പെൺകുട്ടിയുടെ കവിളിൽ പ്രതി കുത്തി പിടിക്കുകയും ചെയ്തു. ഈ പിടിയിൽ കവിൾ മുറിഞ്ഞു. ഒരു ദിവസം രാത്രി മുഴുവൻ പിതാവിന്റെ ക്രൂരതകൾക്കും ലൈംഗിക വൈകൃതങ്ങൾക്കും ഈ പെൺകുട്ടി ഇരയായി. പിറ്റേന്ന് വീട്ടിലെത്തിയ പെൺകുട്ടിയുടെ കവിളിലെ മുറിപ്പാട് കണ്ട് പ്രതിയുടെ സഹോദരിക്ക് സംശയം തോന്നുകയും എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടി കാര്യം അവരോട് പറഞ്ഞില്ല.
പിതാവിനെ ഭയന്നാണ് പെൺകുട്ടിയെല്ലാം ഒളിച്ചു വെച്ചത്. സഹോദരി ടീച്ചർമാരെ വിവരമറിയിച്ചു. ടീച്ചർമാരുടെ സ്നേഹപൂർവ്വമായ ചോദ്യം ചെയ്യലാണ് പിതാവിന്റെ ക്രൂരത പുറത്തു വന്നത്. അധ്യാപകർ അറിയിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്തു. വിചാരണ വേളയിൽ പെൺകുട്ടിയുടെ സഹോദരിയും പ്രതിയുടെ മാതാവും കൂറുമാറി. മറ്റു തെളിവുകളും ബന്ധുക്കളുടെ മൊഴിയും നിർണായകമായി. പ്രതിയുടെ ഒരു സഹോദരി പെൺകുട്ടിക്ക് ഒപ്പം തന്നെ ഉറച്ചുനിന്നു