സ്‌പെയ്ൻ യാത്രയുടെ വിശേഷങ്ങൾ പങ്കു വെച്ച് താരപുത്രൻ..പ്രണവ്, “റിയൽ ലൈഫ് ചാർളി” എന്ന് ആരാധകർ…

താരജാഡകൾ ഒന്നും ഇല്ലാത്ത താരപുത്രൻ, അതാണ് പ്രണവ് മോഹൻലാൽ. മോഹൻലാൽ നായകനായ “ഒന്നാമൻ” എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ പ്രണവ് മോഹൻലാൽ, പിന്നീട് സഹസംവിധായകനായിട്ടാണ് സിനിമാലോകത്തേക്ക് തിരിച്ചെത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത “പാപനാശം”, “ലൈഫ് ഓഫ് ജോസൂട്ടി” എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി തിളങ്ങി താരപുത്രൻ. പിന്നീട് ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്ത “ആദി” എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.

“ആദി”ക്ക് ശേഷം “ഇരുപത്തിയൊന്നാം നൂറ്റാണ്ട്”, “ഹൃദയം”, “മരക്കാർ അറബിക്കടലിന്റെ സിംഹം” എന്ന ചിത്രങ്ങളിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്. പ്രണവിന്റെ സിനിമകളേക്കാൾ കൂടുതൽ ചർച്ച ചെയ്യപ്പെടാറുണ്ട് പ്രണവിന്റെ ജീവിതശൈലിയും വ്യക്തിത്വവും. പ്രണവിന്റെ ലളിതമായ ജീവിതശൈലിയും താരജാടകളില്ലാത്ത പെരുമാറ്റവും ഇതിനു മുമ്പ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്തതിനാൽ താരപുത്രന്റെ വിശേഷങ്ങൾ ആരാധകർക്ക് അധികം അറിയാൻ സാധിക്കാറില്ല.

യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന പ്രണവ്, സിനിമ തിരക്കുകളിൽ നിന്നും നേരെ പോകുന്നത് ഏതെങ്കിലും യാത്രകളിലേക്ക് ആയിരിക്കും. പൊതുവേദികളിൽ പോലും പ്രത്യക്ഷപ്പെടാൻ മടിക്കുന്ന ഒരു സാധാരണക്കാരനാണ് പ്രണവ് മോഹൻലാൽ. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ യാത്രയുടെ വിശേഷങ്ങൾ പങ്കു വെക്കുകയാണ് താരം. ചിത്രങ്ങളിൽ നിന്നും താരപുത്രൻ ഇപ്പോൾ സ്പെയിനിൽ ആണ് എന്ന് ആരാധകർ കണ്ടെത്തി.

യാത്രയ്ക്കിടെ പകർത്തിയ ചിത്രം പ്രണവ് മോഹൻലാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. സ്വന്തം ഫോട്ടോയോടൊപ്പം താൻ പകർത്തിയ മനോഹര ചിത്രങ്ങളും താരപുത്രൻ പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് നാളുകൾക്ക് ശേഷം തങ്ങളുടെ പ്രിയ താരത്തിനെ കണ്ട സന്തോഷത്തിലാണ് ആരാധകർ. ആളെ കണ്ടു കിട്ടിയല്ലോ, യാത്രകളും സാഹസികതയും ഇഷ്ടപ്പെടുന്ന റിയൽ ലൈഫ് ചാർലി എന്നാണ് പ്രണവ് മോഹൻലാലിനെ ആരാധകർ വിശേഷിപ്പിക്കുന്നത്.

അടുത്ത സിനിമ എന്നാണ് എന്നും വേഗം തിരിച്ചു വരൂ പൊന്നു ബ്രോ, എജ്ജാതി മനുഷ്യൻ എന്നിങ്ങനെ തുടങ്ങുന്ന നിരവധി കമന്റുകളാണ് പ്രണവ് മോഹൻലാലിന്റെ ചിത്രത്തിന് കീഴിൽ ലഭിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത “ഹൃദയം”എന്ന ചിത്രത്തിലായിരുന്നു പ്രണവ് മോഹൻലാൽ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. പ്രണവിന്റെ അഭിനയ ജീവിതത്തിൽ തന്നെ വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു “ഹൃദയം”.

ചിത്രത്തിലെ ഓരോ ഗാനങ്ങളും വൈറൽ ആയി മാറിയിരുന്നു. അത്രയേറെ ശ്രദ്ധേയമായ ചിത്രത്തിൽ പ്രണവിന്റെ ബാല്യകാല സുഹൃത്ത് കല്യാണി പ്രിയദർശനും, ദർശന രാജേന്ദ്രനും ആയിരുന്നു നായികമാരായി എത്തിയത്. പ്രിയദർശൻ-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിന് ശേഷം ഇവരുടെ മക്കൾ ആദ്യമായി ഒന്നിക്കുന്ന ചിത്രം ആയിരുന്നു “ഹൃദയം”. താരപുത്രന്റെ അടുത്ത ചിത്രത്തിനായി ഉള്ള കാത്തിരിപ്പിലാണ് ആരാധകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply