തിരുവനന്തപുരത്ത് ഗ്രൗണ്ടിൽ അതിക്രമിച്ചു കയറി കോഹ്ലിയുടെ കാലു പിടിച്ചുകൊണ്ട് ആരാധകൻ – പോലീസ് സ്റ്റേഷനിൽ ആയി ആരാധകൻ – സംഭവിച്ചത് എന്തെന്ന് കണ്ടോ

മലയാളികൾക്ക് കാഴ്ചവരുന്ന ഒരുക്കി കൊണ്ടായിരുന്നു കാര്യവട്ടത്തെ വിരാട് കോഹ്ലിയുടെയും ഗില്ലിന്റെയും വെടിക്കെട്ട് കളി നടന്നിരുന്നത്. ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് നേടിയപ്പോൾ 110 ബോളിൽ 166 റൺസ് നേടി വിരാട് കോഹ്ലി മുൻ നിരയിൽ നിന്നു. 8 സിക്സും 13 ഫോറും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ അന്നത്തെ ഇന്നിങ്സ്. പതിനാറാം ഓവറിൽ ആയിരുന്നു കൊഹ്‌ലി ക്രീസിൽ എത്തിയത്. പിന്നീട് അവസാനം വരെ പുറത്താകാതെ നിൽക്കുകയായിരുന്നു താരം. ഈ സീരീസ് മത്സരത്തിലെ രണ്ടാമത്തെ സെഞ്ചുറിയായിരുന്നു അത്.

ഗില്ലും കോഹ്ലിയെ പോലെ തന്നെ ഗംഭീരപകടമായിരുന്നു നടത്തിയത്. 97 പന്തിൽ നിന്നും 116 റൺസ് ആയിരുന്നു ഗിൽ നേടിയത്. അതിൽ 14 ഫോറും 2 സിക്സും ആണ് ഗിൽ അടിച്ചത്. ക്യാപ്റ്റനായ രോഹിത് ശർമ 49 പന്തിൽ 42 റൺസും ശ്രേയസ് അയ്യർ 32 പന്തിൽ 38 റൺസും ഇന്ത്യയ്ക്കായി നേടിയിരുന്നു. അവസാന ഓവറുകളിൽ ക്രീസിൽ എത്തിയ സൂര്യകുമാർ യാദവിന് നാല് പന്തിൽ നാല് റൺസ് മാത്രം എടുത്ത് മടങ്ങേണ്ടി വന്നു. കെ എൽ രാഹുൽ ആറു പന്തിൽ ഏഴ് റൺസ് എടുത്തു.

അക്സർ പട്ടേൽ രണ്ട് റൺസുമായി പുറത്താകാതെ നിൽക്കുകയും ചെയ്തു. മറു പക്ഷത്ത് ശ്രീലങ്കയ്ക്ക് വേണ്ടി ലഹിരു കുമാര, കസുൽ രജിത എന്നിവർ രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ചാമിക കരുണ രത്നം ഒരു വിക്കറ്റും ലങ്കയ്‌ക്കു വേണ്ടി നേടി. 317 റൺസിന്റെ വിജയത്തോടെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ഇപ്പോൾ ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും വലിയ വിജയമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. നേരത്തെ ഈ റെക്കോർഡ് ന്യൂസിലൻഡിന്റെ പേരിലായിരുന്നു. ഏകദിന പരമ്പരയിൽ ഇന്ത്യ 3-0 ന് എസ്എല്ലിനെ വൈറ്റ്വാഷ് ചെയ്യുകയും ടി20 ഐ പരമ്പര 2-1 ന് സ്വന്തമാക്കുകയും ചെയ്തു.

സൂപ്പർതാരം വിരാട് കോഹ്ലി തന്നെയായിരുന്നു കളിയിലെയും പരമ്പരയിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരശേഷം താരങ്ങൾ ഗ്രൗണ്ടിൽ നിന്നും മടങ്ങുന്ന സമയത്ത് ഗാലറിയിൽ ഉണ്ടായിരുന്ന ഒരു യുവ ആരാധകൻ സുരക്ഷാവേലി ചാടിക്കടന്ന് ഗ്രൗണ്ടിലേക്ക് ഓടുകയായിരുന്നു. പിന്നീട് ഗ്രൗണ്ട് സ്റ്റാഫ് അദ്ദേഹത്തെ പിടിച്ചുമാറ്റാൻ എത്തുമ്പോഴേക്കും അയാൾ കോഹ്ലിയുടെ സമീപം എത്തി എത്തുകയും അദ്ദേഹത്തിന്റെ കാൽക്കൽ വീഴുകയും ചെയ്യുകയായിരുന്നു. പിന്നീട് കോഹ്ലിയുടെ അനുവാദത്തോടുകൂടി അദ്ദേഹത്തിനൊപ്പം ഒരു പിക്ചർ എടുക്കുകയും ചെയ്തു. സൂര്യകുമാർ യാദവ് ആണ് ആയിരുന്നു യുവാവിന് ചിത്രങ്ങൾ എടുത്തു നൽകിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply