കോഹ്ലി അടിച്ച ബോൾ സിക്സ് ആയി – ബോൾ തിരിച്ചു വരുന്നത് കാണാതായതോടെ നോക്കിയപ്പോൾ ബോൾ കിട്ടിയ മലയാളി ക്രിക്കറ്റ് ആരാധകൻ ചെയ്തത് കണ്ടോ

മലയാളികൾക്ക് കാഴ്ചവരുന്ന ഒരുക്കി കൊണ്ടായിരുന്നു കാര്യവട്ടത്തെ വിരാട് കോഹ്ലിയുടെയും ഗില്ലിന്റെയും വെടിക്കെട്ട് കളി നടന്നിരുന്നത്. മത്സരത്തിനിടെ വിരാട് കോഹിലി പറത്തിയ സിക്സ് ഗ്യാലറിയിൽ ആയിരുന്നു ചെന്ന് വീണത്. പന്ത് കയ്യിൽ കിട്ടിയ ഒരു ആരാധകൻ അതുമായി സെൽഫിയെടുത്ത ആഘോഷിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഗ്യാലറിയിൽ വീണ പന്ത് തിരികെ നൽകാൻ പോയ ആരാധകൻ അത് കയ്യിൽ പിടിച്ചു കൊണ്ട് ഫോട്ടോ എടുത്താണ് തിരികെ നൽകിയത്.

ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് നേടിയപ്പോൾ 110 ബോളിൽ 166 റൺസ് നേടി വിരാട് കോഹ്ലി മുൻ നിരയിൽ നിന്നു. 8 സിക്സും 13 ഫോറും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ അന്നത്തെ ഇന്നിങ്സ്. പതിനാറാം ഓവറിൽ ആയിരുന്നു കൊഹ്‌ലി ക്രീസിൽ എത്തിയത്. പിന്നീട് അവസാനം വരെ പുറത്താകാതെ നിൽക്കുകയായിരുന്നു താരം. ഈ സീരീസ് മത്സരത്തിലെ രണ്ടാമത്തെ സെഞ്ചുറിയായിരുന്നു അത്.

ഗില്ലും കോഹ്ലിയെ പോലെ തന്നെ ഗംഭീരപകടമായിരുന്നു നടത്തിയത്. 97 പന്തിൽ നിന്നും 116 റൺസ് ആയിരുന്നു ഗിൽ നേടിയത്. അതിൽ 14 ഫോറും 2 സിക്സും ആണ് ഗിൽ അടിച്ചത്. ക്യാപ്റ്റനായ രോഹിത് ശർമ 49 പന്തിൽ 42 റൺസും ശ്രേയസ് അയ്യർ 32 പന്തിൽ 38 റൺസും ഇന്ത്യയ്ക്കായി നേടിയിരുന്നു. അവസാന ഓവറുകളിൽ ക്രീസിൽ എത്തിയ സൂര്യകുമാർ യാദവിന് നാല് പന്തിൽ നാല് റൺസ് മാത്രം എടുത്ത് മടങ്ങേണ്ടി വന്നു. കെ എൽ രാഹുൽ ആറു പന്തിൽ ഏഴ് റൺസ് എടുത്തു.

അക്സർ പട്ടേൽ രണ്ട് റൺസുമായി പുറത്താകാതെ നിൽക്കുകയും ചെയ്തു. മറു പക്ഷത്ത് ശ്രീലങ്കയ്ക്ക് വേണ്ടി ലഹിരു കുമാര, കസുൽ രജിത എന്നിവർ രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ചാമിക കരുണ രത്നം ഒരു വിക്കറ്റും ലങ്കയ്‌ക്കു വേണ്ടി നേടി. 317 റൺസിന്റെ വിജയത്തോടെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ഇപ്പോൾ ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും വലിയ വിജയമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. നേരത്തെ ഈ റെക്കോർഡ് ന്യൂസിലൻഡിന്റെ പേരിലായിരുന്നു. ഏകദിന പരമ്പരയിൽ ഇന്ത്യ 3-0 ന് എസ്എല്ലിനെ വൈറ്റ്വാഷ് ചെയ്യുകയും ടി20 ഐ പരമ്പര 2-1 ന് സ്വന്തമാക്കുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply