ആഡംബരത്തിന്റെ കൊടുമുടി – ലംബോർഗിനിയുടെ തകർപ്പൻ വാഹനമായ പുത്തൻ ഉറൂസ് സ്വന്തമാക്കി ഫഹദ് ! fahad purchase lambo urus

fahad purchase lambo urus – മലയാള സിനിമയിലെ മികച്ച യുവതാരമായി മാറികഴിഞ്ഞിരിക്കുന്നു ഇന്ന് ഫഹദ് ഫാസിൽ. മലയാള സിനിമയിൽ പകരക്കാരനില്ലാത്ത നടനാണ് ഫഹദ് ഫാസിൽ. യുവതലമുറയിലെ സൂപ്പർസ്റ്റാർ എന്നാണ് ഫഹദിനെ എല്ലാവരും വിശേഷിപ്പിക്കുന്നത് തന്നെ. വാഹനങ്ങളോട് ഒക്കെ ഒരു വല്ലാത്ത ഇഷ്ടമാണ് ഫഹദിന് ഉള്ളത്. ഇപ്പോൾ ഫഹദിന്റെ വാഹന ശേഖരത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുകയാണ്. ലംബോർഗിനിയുടെ ആഡംബര വാഹനമാണ് ഫഹദ് സ്വന്തമാക്കിയിരിക്കുന്നത്. ലംബോർഗിനിയുടെ എസ്‌യുവി മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മൂന്നേകാൽ കോടി രൂപയാണ് ഇതിന്റെ വിലയായി വരുന്നത്.

ആലപ്പുഴ ആർടിഒ ഓഫീസിൽ രജിസ്റ്റർ ചെയ്താണ് ഫഹദ് വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ജൂലൈ മാസം ഒടുവിലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്പോർട്സ് കാറിന്റെയും എസ് യുവിയുടെയും സവിശേഷതകൾ ഒരുപോലെ പ്രകടമാക്കുന്ന ഒരു വാഹനം ആണ് ഇത് എന്നാണ് പൊതുവേ പറയാറുള്ളത്. ഒരു 3.62 സെക്കൻഡിൽ 100 കിലോമീറ്റർ വേഗവും 12.8 സെക്കൻഡിൽ 200 കിലോമീറ്റർ വേഗതയും കൈവരിക്കാൻ ശേഷിയുള്ള ഉറൂസിന്റെ സൂപ്പർ എസ്‌യുവി എന്ന വിശേഷണം കൂടിയുണ്ട്.

305 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗം എന്ന് പറയുന്നത്. അത് നാല് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി-8 എന്‍ജിനാണ് ലംബോര്‍ഗിനി ഉറുസിന് കരുത്തു പകരുന്നത്. ഇത് 650 ബി.എച്ച്.പി. പവറും 850 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്കുമാണ്.ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിങ്ങ് മോഡുകളാണ് ഉറുസിന്റെ മറ്റൊരു പ്രേത്യേകതയായി ഉള്ളത്.

സുരക്ഷയുടെ കാര്യത്തിലും വളരെ മുന്‍പിൽ ആണ് ഈ വാഹനം. ഈ വർഷം ആദ്യം തന്നെ ആഡംബര എംപിവി മോഡലായ വെൽഫെയറും ഫഹദ് ഫാസിൽ സ്വന്തമാക്കിയിരുന്നു. ആഡംബര വാഹനങ്ങളുടെ ഒരു വലിയ കളക്ഷൻ തന്നെ ഫഹദ് ഫാസിലിന് സ്വന്തമായി ഉണ്ട് എന്നതാണ് സത്യം. ഈ ലിസ്റ്റിലേക്ക് ആണ് ഇപ്പോൾ ലംബോർഗിനിയുടെ ഏറ്റവും പുതിയ ആഡംബര വാഹനമായ ഉറുസ് കൂടി എത്തിയിരിക്കുന്നത്. അതേസമയം ഫഹദ് ഫാസിലിന്റെ മലയൻകുഞ്ഞ് എന്ന സിനിമ വലിയ സ്വീകാര്യതയായിരുന്നു നേടിയിരുന്നത്. ഓടിട്ടിയിലും ചിത്രം മികച്ച സ്വീകാര്യതയാണ് സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയുടെ ഭാവിയെ തന്നെ മാറ്റി മറിയ്ക്കാൻ കഴിവുള്ള താരമാണ് ഫഹദ് ഫാസിൽ എന്നാണ് പൊതുവേ ഇപ്പോൾ പ്രേക്ഷകരെല്ലാം തന്നെ പറയുന്നത്. സിനിമയ്ക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങൾ സഹിക്കാനും ഫഹദിന് മടിയില്ല എന്ന് അദ്ദേഹത്തെ അടുത്തറിയാവുന്ന എല്ലാവരും ഒരേപോലെ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply