അച്ഛന്റെ സ്ക്രിപ്റ്റിൽ നടൻമാർ ആകാൻ ആഗ്രഹിച്ചു ധ്യാനും വിനീതും – എന്നാൽ ശ്രീനിയേട്ടൻ ആ കടുംകൈ ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ല എന്ന് ഫഹദ് ഫാസിൽ

ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിക്കുന്ന ‘തങ്കം’ എന്ന പുതിയ ചിത്രം ജനുവരി 26നാണ് റിലീസ് ചെയ്യുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ നിരവധി ഹിന്ദി, മറാഠി, തമിഴ് അഭിനേതാക്കളും ചിത്രത്തിൽ പ്രധാന വേഷങ്ങളുമായി എത്തുന്നുണ്ട്.

മുത്തു (ബിജു മേനോൻ), കണ്ണൻ (വിനീത് ശ്രീനിവാസൻ) എന്നിവർ ഇന്ത്യയുടെ സ്വർണ്ണ തലസ്ഥാനമായ തൃശ്ശൂരിൽ നിന്നുള്ള സ്വർണ്ണ ഏജന്റുമാരാണ്. സ്വർണം വിതരണം ചെയ്യുന്നതിനായി മുംബൈയിലേക്കുള്ള അവരുടെ യാത്രയും യാത്രയിൽ അവർ അഭിമുഖീകരിക്കുന്ന അപകടങ്ങളുമാണ് സിനിമയിൽ പറയുന്നത്. സഹീദ് അറഫാത്ത്, പ്രിനീഷ് പ്രഭാകരൻ എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. ശ്യാം പുഷ്‌കരൻ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. തങ്കം എന്ന സിനിമയുടെ പ്രസ് മീറ്റിൽ വെച്ച് വിനീതിനോടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇടയിൽ കയറി ഉത്തരം പറഞ്ഞ ഫഹദ് ഫാസിലിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

വിനീത് ഡയറക്റ്റ് ചെയ്ത് ധ്യാൻ ശ്രീനിവാസൻ തിരക്കഥ എഴുതിയ ഒരു സിനിമയിൽ ശ്രീനിവാസൻ അഭിനയിക്കാൻ സാധ്യതയുണ്ടോ എന്നായിരുന്നു വിനീതിനോടുള്ള ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം. അതല്ലെങ്കിൽ ശ്രീനിവാസന്റെ കഥ തിരക്കഥയിൽ മക്കൾ രണ്ടുപേരും അഭിനയിക്കാനുള്ള സാധ്യതയുണ്ടോ എന്നും ചോദിച്ചു. അച്ഛന്റെ കഥയിൽനിന്നും അങ്ങനെയൊരു സിനിമ ഉണ്ടാവുകയാണെങ്കിൽ അത് വളരെ സന്തോഷമുള്ള ഒരു കാര്യമാണെന്നായിരുന്നു വിനീത് മറുപടിയായി പറഞ്ഞത്.

വിനീതിന്റെ മറുപടിക്കിടയിൽ കയറി ഫഹദ് ഫാസിൽ പറഞ്ഞ കാര്യങ്ങളാണ് ഇന്ന് വൈറലായി കൊണ്ടിരിക്കുന്നത്. നടൻ ശ്രീനിവാസൻ ഒരു സ്ക്രിപ്റ്റ് എഴുതി അത് മക്കളായ വിനീതിനും ധ്യാനിനും കൊടുക്കുമെന്ന് തനിക്ക് തോന്നുന്നില്ല എന്നായിരുന്നു ഫഹദ് ഫാസിലിന്റെ അഭിപ്രായം. ശ്രീനിയേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും ഒരിക്കലും സ്ക്രിപ്റ്റ് എഴുതി രണ്ടു മക്കൾക്കും കൊടുക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഫഹദ് ഫാസിൽ വ്യക്തമാക്കി. എന്നാൽ അങ്ങനെയൊരു കാര്യം നടക്കുകയാണെങ്കിൽ അത് നടക്കട്ടെ എന്ന് ചിരിച്ചുകൊണ്ട് വിനീതും മാധ്യമങ്ങളോട് പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply