നസ്രിയയുമായുള്ള ബന്ധത്തിന് മുൻപ് തനിക്ക് ഒരു സ്റ്റോറോങ് റിലേഷൻ ഉണ്ടായിരുന്നു – ഓർത്ത് ഫഹദ്

ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരദമ്പതികളാണ് ഫഹദ് ഫാസിൽ-നസ്രിയ നാസിം. മലയാള സിനിമയിലെ യുവതാര നിലയിലെ സൂപ്പർതാരമാണ് ഫഹദ് ഫാസിൽ. അത്രയേറെ ശക്തവും വൈവിധ്യവുമാർന്ന കഥാപാത്രങ്ങൾ അവിസ്മരണീയമാക്കിക്കൊണ്ട് ആരാധകരെ നേടിയെടുത്ത താരമാണ് ഫഹദ് ഫാസിൽ. ആദ്യ സിനിമ വമ്പൻ പരാജയം ആയിരുന്നെങ്കിലും അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് ഇന്നേവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒരു തിരിച്ചുവരുമാണ് ഫഹദ് ഫാസിൽ നടത്തിയത്. സംവിധായകൻ ഫാസിലിന്റെ മകന് അഭിനയിക്കാൻ അറിയില്ല എന്ന് എഴുതിത്തള്ളിയവർ തന്നെ പിന്നീട് കയ്യടിക്കുവാൻ തുടങ്ങി.

ബ്ലെസ്സി സംവിധാനം ചെയ്‌ത്‌ മമ്മൂട്ടി നായകനായ “പളുങ്ക്” എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി എത്തിയ നസ്രിയ പിന്നീട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികയായി മാറുകയായിരുന്നു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും സജീവമായിരുന്ന താരം പ്രശസ്ത യുവതാരം ഫഹദ് ഫാസിലിനെ ആയിരുന്നു വിവാഹം കഴിച്ചത്. ഇതിഹാസ സംവിധായകൻ ഫാസിലിന്റെ മകനാണ് ഫഹദ് ഫാസിൽ. “കൈയ്യെത്തും ദൂരത്ത്” എന്ന ഫാസിൽ ചിത്രത്തിലൂടെയായിരുന്നു ഫഹദ് ഫാസിൽ മലയാള സിനിമയിലെത്തുന്നത്. എന്നാൽ ആദ്യ ചിത്രത്തിലെ പരാജയത്തിനു ശേഷം ഒരു ഇടവേള എടുത്ത ഫഹദ് ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. പിന്നീട് ഒന്നിനു പിന്നാലെ ഒന്നായി മികച്ച വേഷങ്ങൾ ചെയ്തു യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയമായ താരമായി മാറി ഫഹദ്. അഭിനയമികവ് കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും ആരാധകർ ഏറെയാണ് താരത്തിന്.

നായകനായി തിളങ്ങുന്ന സമയത്ത് തന്നെ തെലുങ്കിലും തമിഴിലും വില്ലനായി തിളങ്ങി തെന്നിന്ത്യൻ യുവ താരനിരയിൽ ഏറ്റവും ശ്രദ്ധേയനായ താരമായി മാറിയിരിക്കുകയാണ് ഫഹദ്. നിരവധി പുരസ്കാരങ്ങൾ ഇതിനോടകം നേടിയെടുത്ത താരം “ബാംഗ്ലൂർ ഡെയ്സ്” എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആയിരുന്നു നസ്രിയയുമായി പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ആ പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു “കൂടെ”എന്ന സിനിമയിലൂടെ നസ്രിയ ഗംഭീര തിരിച്ചുവരവ് നടത്തിയത്. പിന്നീട് “ട്രാൻസ്”, “മണിയറയിലെ അശോകൻ” തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു നസ്രിയ. രണ്ടാം വരവിൽ നിർമ്മാതാവ് കൂടിയായ നസ്രിയ തെലുങ്ക് സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസിലിന്റെ ഒരു പഴയകാല അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്.

മാതൃത്വം, പ്രണയം തുടങ്ങിയ കാരണങ്ങൾ കൊണ്ട് സ്ത്രീകളെ ഒരുപാട് ഇഷ്ടമാണ് എന്ന് ഫഹദ് പറയുന്നു. തനിക്ക് ഇഷ്ടമുള്ള ഒരു കുട്ടിയുണ്ടായിരുന്നു എന്നും ഫഹദ് അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് തനിക്ക് വളരെ മനോഹരമായ ഒരു പ്രണയം ഉണ്ടായിരുന്നു എന്നും അവളുടെ കല്യാണം ഒക്കെ ഇപ്പോൾ കഴിഞ്ഞിട്ടുണ്ടാവും എന്നും താരം കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

One thought on “നസ്രിയയുമായുള്ള ബന്ധത്തിന് മുൻപ് തനിക്ക് ഒരു സ്റ്റോറോങ് റിലേഷൻ ഉണ്ടായിരുന്നു – ഓർത്ത് ഫഹദ്

Leave a Reply