ഒടുവിൽ ആ സന്തോഷം എത്തി, കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി ഫഹദും നസ്രിയയും

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളിൽ ഒന്നാണ് ഫഹദ്, നസ്രിയ ജോഡി. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് കുറച്ചധികം വർഷങ്ങളായി. ഇതുവരെയും കുഞ്ഞുങ്ങൾ ഒന്നും ഇല്ലാതെ കഴിയുകയായിരുന്നു താരങ്ങൾ. എന്നാൽ ഇതാ വലിയൊരു സർപ്രൈസുമായി എത്തിയിരിക്കുകയാണ് താരദമ്പതിമാർ. നസ്രിയയുടെ പിറന്നാൾ ദിവസം പുറത്തുവന്ന സർപ്രൈസ് ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നത്.

നസ്രിയ ഇപ്പോൾ നാലുമാസം ഗർഭിണി ആണെന്നുള്ള വാർത്തയാണ് താരങ്ങൾ സന്തോഷപൂർവ്വം പങ്കുവെച്ചത്. ഇരുവരുടെയും കുടുംബത്തിൽ നിന്നുമാണ് ഇങ്ങനെയൊരു വാർത്ത പുറത്തേക്ക് വന്നത്. താര ദമ്പതിമാർ പിറന്നാള്‍ ദിനത്തിൽ ആയിരുന്നു ഈ സർപ്രൈസ് പൊളിച്ചതെന്നും പറയുന്നു. താരതമ്പതിമാരുടെ ഈ സന്തോഷവാർത്ത വളരെയധികം സന്തോഷത്തോടുകൂടി തന്നെയാണ് ആരാധകർ ഏറ്റെടുത്തത്. ഈ അടുത്തിടെ ഇരുവരും കൊച്ചിയിൽ ഒരു ഫ്ലാറ്റ് സ്വന്തമാക്കിയിരുന്നു.
നസ്രിയയുമായുള്ള ബന്ധത്തിന് മുൻപ് തനിക്ക് ഒരു സ്റ്റോറോങ് റിലേഷൻ ഉണ്ടായിരുന്നു – ഓർത്ത് ഫഹദ്
തന്റെ പുതിയ വീടിന്റെ ചിത്രങ്ങൾ എല്ലാം തന്നെ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ചിത്രങ്ങളെല്ലാം പെട്ടന്ന് തന്നെ വൈറൽ ആവുകയും ചെയ്തു. ആ ഫ്ലാറ്റിൽ നിന്നും തന്നെയാണ് ഈ സന്തോഷ വാർത്തയും താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താരങ്ങളുടെ ബന്ധുക്കൾ തന്നെയാണ് ഈ സന്തോഷവാർത്ത പുറത്തെത്തിച്ചിരിക്കുന്നത്. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും പ്രണയിച്ചു തുടങ്ങിയത്. ശേഷം വിവാഹവും നടന്നു.

ഫഹദും നസ്റിയയും വേർപിരിയലിന്റെ വക്കിൽ, സിനിമാലോകത്ത് ദാമ്പത്യ ജിവിതം വാഴില്ലേ ? ഇതാണ് കമന്റ് – വീഡിയോ ഇതിനോടകം ട്രെൻഡിങ് ആണ്

എന്നാൽ വർഷങ്ങൾ ഒത്തിരിയായിട്ടും ഇരുവർക്കും കുഞ്ഞുങ്ങൾ ഇല്ലാത്ത സങ്കടം ആരാധകർക്കിടയിൽ ഒരു ചർച്ചയായിരുന്നു. വിവാഹശേഷവും സിനിമയിൽ സജീവമായി തുടർന്നുകൊണ്ടിരിക്കുകയായിരുന്നു നസ്രിയയും ഫഹദും. ഇപ്പോൾ താരങ്ങൾ പങ്കുവെച്ച ഈ സന്തോഷവാർത്തയ്ക്ക് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് നസ്രിയ പിന്നീട് നായിക കഥാപാത്രമായി തിളങ്ങി നിൽക്കുകയായിരുന്നു.

അവതാരികയായും താരം പ്രേക്ഷകർക്കു മുമ്പിൽ നിരവധി ഷോകളിലൂടെ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരുനാൾ വരും എന്നീ മലയാള ചിത്രങ്ങളിൽ വളരെയധികം ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് നസ്രിയ അവതരിപ്പിച്ചിരുന്നത്. മലയാളത്തിന് പുറമേ തമിഴിലും തിളങ്ങിനിൽക്കുന്ന താരമാണ് നസ്രിയ. രാജാറാണി എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലൂടെ തമിഴ് ആരാധകരുടെ കണ്ണിലുണ്ണിയായി മാറുകയായിരുന്നു നസ്രിയ. ഫഹദ് ഫാസിൽ മായുള്ള വിവാഹശേഷം താൽക്കാലികമായി ചെറിയ ഇടവേളയിൽ ആയിരുന്നുവെങ്കിലും പൃഥ്വിരാജ് നായകനായ കൂടെ എന്ന മലയാള ചിത്രത്തിലൂടെ ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം.
ചില പ്രഭാതങ്ങളിൽ ഞങ്ങൾ ഈ മൂഡിൽ ആയിരിക്കും, ചിത്രങ്ങൾ പങ്കുവെച്ച് നസ്രിയ!
ഇതിനു മുൻപും നസ്രിയ ഗർഭിണിയാണോ എന്നുള്ള വാർത്തകളും ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. തെന്നിന്ത്യയിൽ തന്നെ മുന്നിരയിൽ തിളങ്ങിയ നിൽക്കുന്ന താരമാണ് ഫഹദ് ഫാസിൽ. തന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തു എന്ന സിനിമ വൻ വിജയം അല്ലായിരുന്നെങ്കിൽകൂടി പിന്നീട് ശക്തമായ നിരവധി കഥാപാത്രങ്ങളാണ് ഫഹദിനെ തേടി എത്തിയത്. കമൽ ഹാസനൊപ്പം വിക്രം എന്ന സിനിമയിലും,അല്ലു അർജുനൊപ്പം പുഷ്പയിലും തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ ഫഹദിന് അവസരം ലഭിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply