തമ്മിൽ ഉണ്ടായിരുന്ന വഴക്ക് കഴിഞ്ഞു – ഇനി പ്രണയത്തിന്റെ നാളുകൾ ! ഫഹദും നസ്രിയയും വീണ്ടും ഒന്നിച്ചു

മലയാളി പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ട മാതൃക ദമ്പതിമാരാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇരുവരും ഒരുമിച്ച് എത്തുന്ന വീഡിയോകളും ചിത്രങ്ങളും ഒക്കെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. അടുത്തകാലത്തായി ഇവർ സോഷ്യൽ മീഡിയയിൽ എല്ലാം സജീവമാണ്. ഫഹദ് സജീവമല്ലെങ്കിൽ പോലും തങ്ങളുടെ വിശേഷങ്ങൾ എല്ലാം അറിയിച്ചുകൊണ്ട് നാസിറിയ എത്തുകയും ചെയ്യാറുണ്ട്. ഇരുവരും ഒരുമിച്ച് ഒരു പരസ്യം വളരെയധികം വൈറലായിരുന്നു. വളരെയധികം ദേഷ്യപ്പെട്ട് ഫഹദ് ഫാസിലിന്നോട് സംസാരിക്കുന്ന ഒരു വീഡിയോ ആയാണ് ഇത് എത്തിയത്. പിന്നീട് പ്രണയത്തിന് പല രുചികളും ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ഈ വീഡിയോ അവസാനിക്കുന്നു. ഇപ്പോൾ ഈ വീഡിയോയുടെ ബാക്കി എന്നതുപോലെ പുതിയ ഒരു പരസ്യമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഇതിൽ വളരെ റൊമാന്റിക് ആണ് ഫഹദ് ഫാസിലിനെയും നസ്രിയ നസീമിനെയും കാണാൻ സാധിക്കുന്നത്. ഇരുവരും പ്രണയബദ്ധരായി നടക്കുന്നതും ഐസ്ക്രീമിന്റെ രുചി അറിയുന്നത് ഒക്കെയാണ് ഈ വീഡിയോയുടെ പ്രമേയമായി എത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഈ വീഡിയോയും വൈറലായി മാറി കഴിഞ്ഞു. പ്രണയത്തിന് പല രുചികളും ഉണ്ടായി എന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് ഈ വീഡിയോയും അവസാനിക്കുന്നത്. ഇതിൽ ഐസ്ക്രീമിന്റെ പേരും പറയുന്നുണ്ട്.

ക്രീമി ഐസ്ക്രീമിന്റെ പരസ്യത്തിലാണ് ഇരുവരും എത്തിയിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു പരസ്യത്തിന് രണ്ടുപേരും ഒരുമിച്ച് ദമ്പതികളായി തന്നെ എത്തിയിരിക്കുന്നത്. ആ പ്രത്യേകതയാണ് ആദ്യം മുതൽ തന്നെ ഈ പരസ്യത്തെ വ്യത്യസ്തമാക്കിയത്. അതുകൊണ്ടു തന്നെ ഈ പരസ്യം പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറി എന്നതാണ് സത്യം. ഇപ്പോൾ ഈ പരസ്യം ആണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ പരസ്യം വൈറൽ ആയി മാറുകയും ചെയ്തു. ഇതിനുമുൻപ് രണ്ടുപേരും തമ്മിൽ വഴക്കുണ്ടാക്കുന്ന ഒരു വീഡിയോ ആയിരുന്നു എങ്കിൽ ഇപ്പോൾ പ്രണയം നിറഞ്ഞു തുളുമ്പുന്ന ഒരു വീഡിയോയാണ് എത്തിയിരിക്കുന്നത്.

ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ മനോഹരമായി തന്നെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു എന്നും എത്ര രസമാണ് നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കാണാൻ എന്നുമൊക്കെയാണ് ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്. മലയാള സിനിമയിലെ മാതൃക ദമ്പതിമാർ തന്നെയാണ് നിങ്ങൾ എന്നും നിങ്ങൾക്ക് പകരം നിങ്ങൾ മാത്രമേയുള്ളൂ എന്നുമൊക്കെയാണ് കമന്റുകളുമായി ചിലർ എത്തിയിരിക്കുന്നത്. രണ്ടുപേരും ഇപ്പോൾ കരിയറിൽ തിരക്കിലായ സമയമാണ്. ഇവരുടെ ഈ പരസ്യം ഇതിനോടകം തന്നെ ട്രെൻഡിങ്ങിൽ ഇടം നേടുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply