ഫഹദും നസ്റിയയും വേർപിരിയലിന്റെ വക്കിൽ, സിനിമാലോകത്ത് ദാമ്പത്യ ജിവിതം വാഴില്ലേ ? ഇതാണ് കമന്റ് – വീഡിയോ ഇതിനോടകം ട്രെൻഡിങ് ആണ്

മലയാള സിനിമയിൽ തന്റെതായ കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുള്ള ഒരു നായകനാണ് ഫഹദ് ഫാസിൽ. ആദ്യകാലത്ത് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞ് എല്ലാവരും മാറ്റിനിർത്തിയ ഒരു താരം പിന്നീട് അഭിനയം വളരെ നന്നായി മനസ്സിലാക്കിയതിനുശേഷം മലയാളവും കടന്ന് അന്യഭാഷകളിലും ചെന്ന് തന്റെ കഴിവ് തെളിയിക്കുക എന്ന് പറഞ്ഞാൽ ഒരു മധുര പ്രതികാരം ആണ് എന്ന് തന്നെ പറയണം. ആദ്യ ചിത്രമായ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് നിർഭാഗ്യ നായകനായിരുന്നു ഫഹദ് ഫാസിലിനെ എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. എന്നാൽ കാലങ്ങൾക്ക് ശേഷം അദ്ദേഹത്തെ ഭാവി സൂപ്പർസ്റ്റാറെന്ന് എല്ലാവരും വിളിക്കാൻ തുടങ്ങി.

അതിനു കാരണം ഫഹദ് ഫാസിലിന്റെ കഠിനാധ്വാനം തന്നെയായിരുന്നു. വീണ്ടും സിനിമയിലേക്ക് എത്തിയപ്പോൾ ഒരു മികച്ച രീതിയിലുള്ള വരവ് തന്നെയായിരുന്നു ഫഹദ്. മലയാളം സിനിമ വളരെയധികം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നായകന്മാരിൽ ഒരാൾ തന്നെയാണ് ഫഹദ് ഫാസിൽ. മലയാളവും കടന്ന് അന്യഭാഷകളിലേക്ക് തന്റെ കഴിവ് തെളിയിക്കാൻ ഫഹദിന് അവസരങ്ങൾ നിരവധി ആണെന്ന് പറയണം. ഇപ്പോൾ ഫഹദിന്റെയും നസറിയയുടെയും പുതിയ ഒരു പരസ്യമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു ഐസ്ക്രീമിന്റെ പരസ്യമാണിത്. ഫഹദ് ഫാസിലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ പരസ്യം പുറത്തു വന്നിരിക്കുന്നത്. ഒരിക്കലും ഇതൊരു പരസ്യമാണെന്ന് തോന്നാത്ത രീതിയിലുള്ള അഭിനയമാണ് ഫഹദ് നടത്തിയിരിക്കുന്നത്. വളരെ സ്വാഭാവികമായ അഭിനയം എന്ന് തന്നെ പറയണം.

ഫഹദും നസ്രിയയും തമ്മിൽ വഴക്ക് ഉണ്ടാകുന്നതും പിന്നീട് ഫഹദ് ഐസ്ക്രീം കഴിക്കുന്നതുമൊക്കെ ആണ് ഇതിന്റെ പ്രമേയമായി വരുന്നത്. അവസാനം പ്രണയത്തിന് പല രുചികളും ഉണ്ട് എന്ന് എഴുതി കാണിച്ചാണ് പരസ്യം അവസാനിക്കുന്നത്. രണ്ടുപേരും ചെറിയ കാര്യത്തിന് പിണങ്ങുന്നത് ഒക്കെ കാണിക്കുന്നുണ്ട്. പിണങ്ങി പോകുന്നു നസറിയയെ നോക്കി ചെറുചിരിയോടെ ഐസ്ക്രീം കഴിക്കുന്ന ഫഹദിനെ ആണ് കാണാൻ സാധിക്കുന്നത്. ഇരുവരും ഒരുമിച്ച് ഒരു പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായിരിക്കും എന്നൊരു പ്രത്യേകത കൂടി ഈ പരസ്യത്തിന് ഉണ്ട്. പലപ്പോഴും ഇവരുടെ കോമ്പിനേഷൻ ചർച്ച ആകാറുണ്ട് എങ്കിലും ഒരു പരസ്യത്തിൽ ഇവർ ഒന്നിച്ച് എത്തുന്നത് ഒരുപക്ഷേ ഇത് ആദ്യമായിരിക്കും.

അത് തന്നെയാണ് ഈ പരസ്യത്തിന്റെ പ്രത്യേകത എന്ന് പറയുന്നത്. അവസാനം വരെ കാണുന്ന ഒരാൾക്ക് മാത്രം ഇത് പരസ്യം ആണെന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ഞാൻ നിങ്ങളെ കൊണ്ട് പൊറുതിമുട്ടി ഫഹദ് എന്ന് പരസ്യത്തിൽ നസ്രിയ പറയുന്നുണ്ട്.വളരെ സ്വാഭാവികമായി അഭിനയമാണ് ഒരു പരസ്യത്തിൽ പോലും ഫഹദ് കാഴ്ചവെച്ചിരിക്കുന്നത്. അത് തന്നെയാണല്ലോ ഫഹദിനെ സ്വാഭാവിക അഭിനയങ്ങളുടെ തമ്പുരാൻ എന്ന് വിളിക്കാനുള്ള കാരണം എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട് .

story highlight – creamery ice cream ad & nazriya fahad excellent combo

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply