രജനീകാന്തിന്റെയും കമലഹാസന്റെയും ഒക്കെ നായികയായി അഭിനയിച്ച നടിയുടെ ജീവിതത്തിൽ സംഭവിച്ചത്

മലയാള സിനിമയിൽ അടക്കം നിരവധി ദക്ഷിണേന്ത്യൻ ഭാഷകളിൽ ഒരുകാലത്ത് തിളങ്ങി നിന്ന ഒരു നടിയായിരുന്നു നിഷ നൂർ എന്ന സുന്ദരിയായ പെൺകുട്ടി. ആരെയും മയക്കുന്ന സൗന്ദര്യം തന്നെയായിരുന്നു നിഷാ നൂറിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. തെലുങ്കിലും തമിഴ്ലും ആയിരുന്നു കൂടുതലായും താരമായി തിളങ്ങിയിരുന്നത്. രജനീകാന്ത് കമലഹാസൻ തുടങ്ങിയവരുടെ നായികയായി എല്ലാം ഒരു കാലത്ത് തിളങ്ങി നിന്നു നിഷ. നിന്നുതിരിയാൻ ഉള്ള സമയം പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പിന്നീടാണ് വിധി അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്.

സിനിമ താരങ്ങളുടെ ജീവിതത്തിൽ പലപ്പോഴും ഉണ്ടാകുന്ന ചില സംഭവങ്ങൾ തന്നെയാണ് ഇവർക്ക് നേരിടേണ്ടതായി വന്നിരുന്നത്. സിനിമയുടെയും പണത്തിന്റെയും ഒക്കെ വെള്ളിവെളിച്ചത്തിൽ സ്വന്തം ജീവിതം നോക്കാൻ അവർ മറന്നതാണ് എന്നതാണ് സത്യം. സിനിമയുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കുന്നതിനിടയിൽ പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ശാരീരികമായും സാമ്പത്തികമായും ഒക്കെ പ്രായമായതോടെ പതിയെ സിനിമ ജീവിതവും മങ്ങിത്തുടങ്ങി.

ഇതിനിടയിൽ ഒരു നിർമ്മാതാവുമായി പ്രണയത്തിലാണെന്ന വാർത്തകൾ ഒക്കെ എത്തിയിരുന്നു. എങ്കിലും ആ പ്രണയം അധികകാലം നിലനിന്നില്ല. അയാൾക്കും കണ്ണ് അവരുടെ സ്വത്തിൽ മാത്രമായിരുന്നു. അങ്ങനെ സമ്പാദ്യങ്ങൾ മുഴുവൻ കൈക്കലാക്കിയ കാമുകൻ ആവട്ടെ അവരെ ഉപേക്ഷിച്ചു. പിന്നീട് ജീവിക്കുവാൻ വേണ്ടി വേ ശ്യാ വൃ ത്തി യിൽ ഏർപ്പെടുക ആയിരുന്നു ചെയ്തത്. പിന്നീട് എപ്പോഴോ എ യ്ഡ്‌ സ് ബാധിത ആവുകയും ചെയ്തു. അതോടെ സിനിമകളിൽ നിന്നും പതിയെ ഒഴിവാക്കാൻ തുടങ്ങി.

അങ്ങനെ സിനിമകൂടി കൈവിട്ടതോടെ വല്ലാത്തൊരു അവസ്ഥയിലേക്ക് മാറ്റുകയായിരുന്നു ചെയ്തത്. 2005 ഇൽ നിഷയെ നാഗൂർ ദർഗയ്ക്കു സമീപത്തെ തെരുവിൽനിന്ന് കണ്ടെത്തുകയും ചെയ്തു. ആ സമയത്ത് ശരീരത്തിൽ പുഴുവരിക്കുന്ന അവസ്ഥയിലായിരുന്നു ഇവരെ കണ്ടെത്തിയത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 2007 മ ര ണ പ്പെ ടുകയും ചെയ്തു. ഒരുകാലത്ത് സർവ സൗഭാഗ്യങ്ങളുടെയും ജീവിച്ച ഒരു നടിയാണ് തെരുവിൽ ആരുമില്ലാതെ പുഴുവരിച്ച ജീവിതം നയിച്ചത്. അതുപോലെ ആരും അരികിൽ സഹായത്തിന് പോലുമില്ലാതെ മരണത്തെ പുൽകിയത്. സിനിമ ലോകത്തിലുള്ള പലർക്കും നിഷ ഒരു പാഠപുസ്തകം തന്നെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തിലും ഗ്ലാമറസ് ജീവിതത്തിനുമിടയിൽ ജീവിക്കാൻ മറന്നു പോകുന്ന നിരവധി ആളുകളുണ്ട്. അത്തരത്തിലുള്ളവരിൽ ഒരു പ്രമുഖ വ്യക്തി തന്നെയാണ് നിഷ എന്ന് പറയേണ്ടിയിരിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply