മലയാള സിനിമയെ കുടുകുടാ ചിരിപ്പിച്ചിട്ടുള്ള ഒരു സംവിധായകനാണ് ജോണി ആന്റണി. അദ്ദേഹം ഒരു മികച്ച നടനായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോളിതാ തന്റെ വിവാഹത്തെക്കുറിച്ച് മനസ്സു തുറന്നു പറയുകയാണ് അദ്ദേഹം. അന്നൊക്കെ ഒരു സിനിമാക്കാരന് പെണ്ണ് കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. പെണ്ണുകാണാൻ പോയി. പത്തൊമ്പതാമത്തെ ആളാണ് ഷൈനി. വലിയ സമ്പന്ന കുടുംബം ഒന്നുമല്ല താനും. അമ്മച്ചി മാത്രമാണുണ്ടായിരുന്നത്. താൻ സിനിമയ്ക്കു പോകും പിന്നെ കമ്പനി കൂടും ചെറിയ പ്രായത്തിൽ ഉള്ള ചില ഉഴപ്പൊക്കെയുണ്ട്.
നല്ലവനാണ് എന്നത് അമ്മയ്ക്കും അറിയാം. പക്ഷേ നാട്ടുകാർക്ക് അറിയില്ലല്ലോ. ചില അബദ്ധങ്ങൾ ഒക്കെ സംഭവിച്ചിട്ടുണ്ട്. നല്ല സുന്ദരി പെൺകുട്ടികളുടെ ഫോട്ടോ കൊണ്ടുവന്ന് കാണിക്കും. എന്നിട്ട് ഞായറാഴ്ച പെണ്ണുകാണാൻ പോകാമെന്ന് പറഞ്ഞു 200 രൂപ വാങ്ങി പോകും. അതു കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞ് പെണ്ണിന്റെ കല്യാണം കഴിഞ്ഞു എന്നൊക്കെ പറഞ്ഞു വരും. അങ്ങനെയും കുറെ പറ്റിക്കപെട്ടിട്ടുണ്ട്. പക്ഷേ അതൊക്കെ ഒരു രസം ആയിട്ടാണ് കണ്ടത്.. ഒരു ദിവസം മൂന്ന് പെൺകുട്ടികളെ വരെ പോയി കണ്ടിട്ടുണ്ട് ഒരു ക്രിസ്മസ് ദിനത്തിലാണ് ഷൈനിയെ പെണ്ണ് കാണാൻ പോകുന്നത്. കണ്ടപ്പോൾ ഇഷ്ടപ്പെട്ടു.
അവരുടെ ഭാഗത്തുനിന്ന് നേരത്തെ പച്ചക്കൊടി ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. വിവാഹത്തെക്കുറിച്ച് അദ്ദേഹം മനസ്സ് തുറക്കുന്നത് ഇങ്ങനെയാണ്. ഇന്ന് അദ്ദേഹം സന്തുഷ്ടമായ ഒരു ദാമ്പത്യ ജീവിതം നയിക്കുകയാണ്. അദ്ദേഹം സിഐഡി മൂസ എന്ന ചിത്രം കണ്ട പ്രേക്ഷകർ ഒന്നും തന്നെ അദ്ദേഹത്തെ മറക്കില്ല. അത്രത്തോളം മികച്ച ഒരു സംവിധായകനായിരുന്നു അദ്ദേഹം. ഇന്നിറങ്ങുന്ന ചിത്രങ്ങളിലെല്ലാം വളരെ ഹാസ്യാത്മകമായ രീതിയിൽ തന്നെ കഥാപാത്രങ്ങളെ മനോഹരമാക്കാൻ ജോണി ആന്റണി ശ്രദ്ധിക്കാറുണ്ട്. സ്വാഭാവിക അഭിനയമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏറ്റവും അടുത്തിറങ്ങിയ ഹോം, ഹൃദയം എന്നീ ചിത്രങ്ങളിലൊക്കെ ഉണ്ടായിരുന്ന സീനുകളിൽ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവച്ചിട്ടുള്ളത്.
പ്രേക്ഷകരെല്ലാം ഈ പ്രകടനം ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. ഇന്ന് ജോണി ആന്റണി ഇല്ലാത്ത സിനിമയെക്കുറിച്ച് മലയാളി പ്രേക്ഷകർക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. അത്രത്തോളം സ്വീകാര്യതയാണ് ജോണി ആന്റണി എന്ന നടന് മലയാളികൾ നൽകുന്നത്. വലിയ സ്വീകാര്യതയോടെ അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളെ കുറിച്ചും മലയാളികൾ തിരക്കി കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ തിരക്കുള്ള ഒരു നടനായി തന്നെ ഇന്നദ്ദേഹം മാറി കഴിഞ്ഞു എന്നതാണ് സത്യം.