കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയ കളക്ടർ ആയിരുന്നു എറണാകുളം ജില്ലാ കളക്ടർ ആയ രേണു രാജ്. വൈകി അവധി പ്രഖ്യാപിച്ചതിന്റെ പേരിൽ വലിയ വിമർശനങ്ങൾ ആയിരുന്നു രേണു രാജിന് ഏൽക്കേണ്ടി വന്നിരുന്നത്. വൈകി അവധി പ്രഖ്യാപിച്ചത് കളക്ടർ ഉറങ്ങി പോയതുകൊണ്ട് ആയിരുന്നു എന്നു തുടങ്ങി നിരവധി അശ്ലീലമായ ചില കമന്റുകൾ വരെ ഈ ഒരു പോസ്റ്റിനു താഴെ വന്നിരുന്നു. ഇപ്പോൾ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിച്ചവർ ഉള്ള ഒരു മറുപടിയാണ് എറണാകുളം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ രേണു രാജ് പറയുന്നത്. അന്ന് എന്താണ് സംഭവിച്ചത് എന്ന് ആളുകൾക്ക് അറിയാൻ ആഗ്രഹം ഉണ്ടാകും എന്ന് പറഞ്ഞപ്പോഴാണ് കളക്ടർ വിശദീകരണം നൽകിയത്. അവധി പ്രഖ്യാപിക്കാതെ എന്തെങ്കിലും അപകടം ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ തിരിച്ചു പറയുമായിരുന്നു. അന്നത്തെ തീരുമാനത്തിൽ 100% ബോധ്യമുണ്ട്.
തെറ്റുപറ്റിയിട്ടില്ല എന്നാണ് കളക്ടർ പറയുന്നത്, കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 8 25ന് കുട്ടികൾ സ്കൂളുകളിലേക്ക് പോയതിനുശേഷം ആയിരുന്നു കളക്ടർ അവധി പ്രഖ്യാപിച്ചത്. സംഭവത്തിന് കുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് പോലും കളക്ടർക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നത്. രൂക്ഷമായ ട്രോളുകൾ ആയിരുന്നു കളക്ടർക്ക് നേരിടേണ്ടിവന്നത്. സാമൂഹ്യ മാധ്യമങ്ങൾ കളക്ടറെ ബന്ധപ്പെടുവാൻ ശ്രമിച്ചുവെങ്കിലും ഫോൺ എടുക്കാതെയും മാറിനിന്നും കളക്ടർ വീണ്ടും വിമർശനങ്ങൾക്ക് ഇരയാവുകയായിരുന്നു. എല്ലാവരും ഓരോ കാരണങ്ങൾ കണ്ടെത്തി. ഇനി ആ ഭാഗം പറയുന്നതിൽ കാര്യമുണ്ടോ എന്ന് അറിയില്ല. ഇങ്ങനെ പറഞ്ഞതാണ് കളക്ടർ വിശദീകരണം തുടങ്ങിയത്.
ആ ദിവസം റെഡ് അലർട്ട് ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ നിയമപ്രകാരം അവധി കൊടുക്കേണ്ടത് ഇല്ലായിരുന്നു. പുലർച്ച വന്ന മുന്നറിയിപ്പിൽ മഴ കൂടുന്നതായി കാണിച്ചു. അതുപോലെ രാവിലെ ശക്തമായ മഴയായിരുന്നു. 7.30ന് വന്ന മുന്നറിയിപ്പ് അതിതീവ്ര മഴയും കാറ്റും ഉണ്ടാകും എന്നാണ്. അതോടെ പെട്ടെന്ന് അവധി പ്രഖ്യാപിക്കുമ്പോൾ അസൗകര്യമുണ്ടാകും,അത് മനസ്സിലാകും. ഒരു വിഷമവുമില്ല. ആ സ്ഥാനത്ത് ഞാൻ ആണേൽ എനിക്കും ഉണ്ടാകും.
സുരക്ഷയ്ക്ക് വേണ്ടി ഇങ്ങനെ ഒരു തീരുമാനം എടുക്കാതെ നിർവാഹമില്ലായിരുന്നു. മുന്നറിയിപ്പ് എന്നു പറയുന്ന ഒരു വിവരം മാത്രമാണ്. അതേസമയം യഥാർത്ഥ വസ്തുത എന്താണ് എന്ന് നോക്കി ഒരു തീരുമാനം എടുക്കേണ്ടി വരും. അവധി പ്രഖ്യാപിക്കാതെ കുട്ടികൾ വൈകുന്നേരം വരെ സ്കൂളിൽ പോകട്ടെ എന്ന് തീരുമാനിക്കണം. പോകട്ടെ എന്ന് തീരുമാനിച്ചിരുന്നുവെങ്കിൽ ആ സമയം വെള്ളപ്പൊക്കം നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യവും അപകടവും ഉണ്ടായിരുന്നുവെങ്കിൽ ഈ പറയുന്നവർ തന്നെ തിരിച്ചു പറയുമായിരുന്നു, അല്പം വൈകിയാണെങ്കിലും അവധി കൊടുക്കേണ്ടതായിരുന്നു എന്ന്. എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടായത് ന്യായം ആണ്.അങ്ങനെ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണമായിരുന്നു.വിമർശനങ്ങളെ എപ്പോഴും സ്വാഗതം ചെയ്യുന്നു. അങ്ങനെയാണ് പഠിച്ച് മുന്നോട്ടു പോകുന്നത്. തെറ്റുപറ്റിയെന്ന് ഒന്നും ഇപ്പോഴും വിചാരിക്കുന്നില്ല. ഭാഗ്യവശാലോ നിർഭാഗ്യവശാലോ ഒന്നര മണിക്കൂർ കഴിഞ്ഞ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടി വന്നു. സമയം പറഞ്ഞില്ലായിരുന്നെങ്കിൽ 10 മണിക്ക് എന്താണെങ്കിലും അവധി പ്രഖ്യാപിക്കേണ്ടി വരുമായിരുന്നു എന്ന് കളക്ടർ പറയുന്നുണ്ടായിരുന്നു.