വിവാഹം കഴിഞ്ഞു 10 വർഷമായി – എന്നിട്ടും അത് മാത്രം എന്തെ വൈകുന്നു എന്ന ചോദ്യം – തുറന്ന് പറച്ചിലുമായി രാംചരൺ ന്റെ ഭാര്യ !

തെന്നിന്ത്യൻ താരം രാം ചരണിന് നിരവധി ആരാധകരാണ് മലയാളത്തിലും അന്യഭാഷകളിലും എല്ലാം തന്നെ ഉള്ളത്. അദ്ദേഹത്തിന്റെ ഭാര്യ ഉപാസന കാമിനിനിയും വളരെയധികം പ്രശസ്തയാണ്. ഒരു സൂപ്പർതാരത്തിന്റെ ഭാര്യ എന്ന നിലയിൽ മാത്രമല്ല ഇവർ പ്രശസ്തി നേടുന്നത്. അപ്പോളോ ലൈഫിന്റെ വൈസ് ചെയര്‍പേഴ്‌സണും സമൂഹ്യപ്രവര്‍ത്തകയുമാണ് ഉപാസന എന്ന ഒരു പ്രാധാന്യം കൂടി അവർക്ക് ലഭിക്കാറുണ്ട്. ഭർത്താവുമായി വളരെ മനോഹരമായ ഒരു ദാമ്പത്യജീവിതം നയിക്കുന്ന മാതൃക ഭാര്യ എന്ന പേരും ഇവർക്ക് സ്വന്തമാണ്. രാംചരണും ഭാര്യയും തമ്മിലുള്ള പ്രണയം മികച്ച ഒന്നായാണ് സിനിമാരംഗത്തുള്ളവർ തന്നെ പറയുന്നത്.

അടുത്ത സമയത്ത് ഇവർ സദ്ഗുരുവുമായി നടത്തി ഒരു സംഭാഷണത്തിനിടയിൽ പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ
ണ്.വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും എന്തുകൊണ്ടാണ് ഇവർക്ക് കുഞ്ഞുങ്ങൾ ആകാത്ത്ത് എന്ന ചോദ്യമാണ് ഇവർ നേരിടുന്നത്. വിവാഹിതരായ അമ്മയാവാത്ത താനടക്കമുള്ള ഒരുപാട് സ്ത്രീകൾ നേരിടുന്ന ഒരു ചോദ്യമാണിത് എന്നും ഉപാസന പറയുന്നുണ്ട്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞു ഞാൻ എന്റെ കുടുംബത്തോടൊപ്പം മനോഹരമായി ജീവിതമാണ് നയിക്കുന്നത്. എന്നിരുന്നാലും എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. അത്തരത്തിൽ മൂന്നു പദങ്ങളാണ് എന്നിൽ വരുന്നതെന്നും പറയുന്നുണ്ട്.

റിലേഷന്‍ഷിപ്പ്, റീ പ്രൊഡക്ഷന്‍, റോള്‍ എന്നീ മൂന്ന് പദങ്ങളാണവ. തന്റെ ബന്ധങ്ങള്‍, പ്രത്യുത്പ്പാനശേഷി, ജീവിതത്തിലെ തന്റെ കടമകള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് പലരും തന്നോട് ചോദിച്ചു കൊണ്ടിരിക്കുന്നത്. അതുപോലെ ഇത് താൻ മാത്രം അല്ല തന്നെപോലെ ഉള്ള ഒരുപാട് സ്ത്രീകൾ നേരിടുന്ന ഒരു ചോദ്യമാണ് അതെന്നും ഉപാസന പറയുന്നുണ്ടായിരുന്നു.

ഉപാസനയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു. ഭാര്യയേ ഒരുപാട് സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് രാംചരൺ എന്നാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ പോലും പലപ്പോഴും പറയാറുള്ളത്. കാരണം അദ്ദേഹം അത്ര ബന്ധങ്ങൾക്ക് വില നൽകുന്നു എന്നത് തന്നെയാണ്. വിവാഹവും വിവാഹമോചനവും ഒക്കെ ഫാഷൻ ആയ ഒരു കാലഘട്ടമാണ്. അതിനിടയിൽ പവിത്രമായ ദാമ്പത്യ ബന്ധങ്ങൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

അത്തരത്തിൽ വളരെ മാതൃകാപരമായ ഒരു ജീവിതമാണ് രാംചരണും ഉപാസനയും നയിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇവരുടെ ജീവിതം പലപ്പോഴും ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. രാംചരണിന്റെ ഏറ്റവും പുതിയ ചിത്രമായ ആർആർആർ എന്ന ചിത്രം മലയാളത്തിലും വലിയ സ്വീകാര്യത ആയിരുന്നു നേടിയത്. രാജമൗലിയുടെ സംവിധാനത്തിൽ രാംചരണും ജൂനിയർ എൻ ടി ആറും തകർത്തഭിനയിച്ച ചിത്രമായിരുന്നു ഇത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply