എനിക്ക് ആ സീനിൽ കുറെ മറകൾ ഒക്കെ ഉണ്ടായിരുന്നു. എന്നാൽ ലാലേട്ടൻ പൂർണ്ണമായും വിവസ്ത്രനായിരുന്നു

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു സിനിമയാണ് തന്മാത്ര എന്ന സിനിമ. നിരവധി ആളുകളായിരുന്നു ഈയൊരു ചിത്രം കണ്ട് സ്വയം മറന്ന് കരഞ്ഞു പോയത്. ഓർമ്മകൾ നഷ്ടപ്പെടുന്ന മോഹൻലാലിന്റെ കഥാപാത്രം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആണ് ചേക്കേറിയിരുന്നു. നാളെ ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകുമോ എന്ന് പലരും ഭയന്ന ഒരു സിനിമ തന്നെയായിരുന്നു തൻമാത്ര. മീര വാസുദേവിന്റെ മികച്ച പ്രകടനവും ചിത്രത്തിനേ മറ്റൊരു തലത്തിലേക്ക് തന്നെയാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. മോഹൻലാൽ കഴിഞ്ഞാൽ ചിത്രത്തിൽ ഏറ്റവും മികച്ച രീതിയിൽ പ്രകടനം നടത്തിയത് മീരാ വാസുദേവ് ആണ് എന്ന് താൻ പറയൂ എന്നാണ് മീരയെ കുറിച്ച് ബ്ലസി പറഞ്ഞിരുന്നത്.

പല നടിമാരെയും ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു എങ്കിലും അവസാനം അത് മീര വാസുദേവിലേക്ക് തന്നെ എത്തി നിൽക്കുകയായിരുന്നു ചെയ്തത്. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള ഒരു കാര്യമാണ് മീര വെളിപ്പെടുത്തുന്നത്. മോഹൻലാലും മീരയും വളരെ റിയലിസ്റ്റിക്കായി ഒരു കിടപ്പറ രംഗം ചിത്രത്തിൽ അഭിനയിച്ചിരുന്നു. അതിനെക്കുറിച്ചാണ് മീര പറയുന്നത്. ആ വേഷം ചെയ്യാൻ പലരും തയ്യാറായിരുന്നില്ല. എന്നാൽ ആ രംഗം വേണമെന്ന് വാശി പിടിക്കുകയായിരുന്നു ബ്ലസി. അത് മീര വാസുദേവൻ സമ്മതിക്കുകയും ചെയ്തു. 2005ലാണ് ചിത്രം പുറത്തിറങ്ങിയത്. തന്മാത്ര എന്ന ചിത്രത്തിന്റെ കഥ പറയാൻ വന്നപ്പോൾ ഒരു പുതുമുഖം എന്ന് നോക്കാതെ കഥ മുഴുവൻ തനിക്ക് പറഞ്ഞു തരുകയായിരുന്നു ചെയ്തത്..

മോഹൻലാലിനോടൊപ്പം ആ രംഗം ഉള്ളതുകൊണ്ട് ആരും അഭിനയിക്കാൻ തയ്യാറാകുന്നില്ല എന്നും ചില പ്രമുഖ നടിമാരെ ചിത്രത്തിലേക്ക് വിളിച്ചിരുന്നു എന്നുമൊക്കെ തന്നോട് പറഞ്ഞിരുന്നു. നിങ്ങൾക്ക് ചെയ്യാൻ എന്തെങ്കിലും തടസ്സമുണ്ടോ എന്നും എന്നോട് ചോദിക്കുക ഉണ്ടായിരുന്നു. ഇതിന് മറുപടിയായി ഞാൻ ഒരു കാര്യം മാത്രമേ തിരിച്ചു ചോദിച്ചുള്ളൂ. സിനിമയിൽ അങ്ങനെ ഒരു രംഗത്തെ ആവശ്യകഥ എന്താണെന്ന്. ആ സീൻ ഇല്ലാതെ നമ്മൾക്ക് ചിത്രം ചെയ്യാൻ കഴിയുമോ എന്ന്. ചിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള സീൻ ആണെന്ന് ബ്ലസി സാർ പറഞ്ഞു.

സിനിമയിൽ രമേശനും ഭാര്യയും തമ്മിൽ വല്ലാത്ത അടുപ്പം ആണുള്ളത്. കുടുംബത്തിന് അത്രമേൽ വിലകൽപ്പിക്കുന്ന ആളു കൂടിയാണ് അദ്ദേഹം. അത്രത്തോളം ചേർന്നിരിക്കുന്നതു കൊണ്ടുതന്നെ ആ സീൻ വേണമെന്ന സർ നിർബന്ധം പിടിച്ചു. അദ്ദേഹം വളരെ നന്നായി ആയിരുന്നു ആ സമയം കൈകാര്യം ചെയ്തത്. എനിക്ക് ആ സീനിൽ കുറെ മറകൾ ഒക്കെ ഉണ്ടായിരുന്നു. എന്നാൽ ലാലേട്ടൻ പൂർണ്ണമായും വിവസ്ത്രനായിരുന്നു ആ സീൻ തുടങ്ങുന്നതിനു മുന്നേ അദ്ദേഹം എന്നോട് ക്ഷമ ചോദിച്ചു. ആ രംഗം ചിത്രീകരിക്കുന്നത് മുമ്പേ ലാലേട്ടൻ പെറ്റിക്കോട്ട് ആണ് ധരിച്ചിരുന്നത്.

ഷോർട്ട് റെഡി ആയപ്പോൾ അത് ഊരിമാറ്റി. ആ രംഗം എടുക്കുന്ന സമയത്ത് വളരെ അത്യാവശ്യമുള്ള ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു സ്ത്രീയെന്ന നിലയിൽ എനിക്കൊരു കംഫർട്ട് സോൺ വേണമെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. ലാലേട്ടൻ, ലാലേട്ടന്റെ മേക്കപ്പ് ആർട്ടിസ്റ്റ്, എന്റെ ഹെയർ സ്റ്റൈലിസ്റ്റ് എന്നിവർ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നും പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply