ക്രിക്കറ്റിലെ ചിരവൈരാഗികൾ ഇംഗ്ലണ്ടും ഓസ്ട്രേലിയയും വീണ്ടും ഒരു ആഷസ് നു ഇംഗ്ലണ്ട് സാക്ഷ്യം വഹിക്കുമ്പോൾ ലോകം തന്നെ ഉറ്റു നോക്കുന്നത് തീ പാറുന്ന ആ അഞ്ചു മത്സരങ്ങളാണ്. ടെസ്റ്റ് ക്രിക്കറ്റ് അതിന്റെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ സമ്മാനിച്ച നിമിഷങ്ങൾ നോക്കിയാലും അതിൽ ആഷസ് അടയാളപ്പെടുത്തിയിരിക്കും എന്ന് തീർച്ച.
വീണ്ടും ഒരു ആഷസ് ഇന്ന് ആരംഭിച്ചിരിക്കുകയാണ് ഇന്ന് ഇംഗ്ലണ്ടിൽ. രണ്ടു പ്രബല ശക്തികൾ ഏറ്റുമുട്ടുമ്പോൾ ഏറ്റവും മികച്ച ടീമിനെ തന്നെയാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും കളത്തിൽ ഇറക്കിയിരിക്കുന്നത്. ആദ്യ ദിനം ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ബൗളിംഗ്നു അയക്കുകയായിരുന്നു.
റൂട്ടിന്റെ മികച്ച ഫോം ഇംഗ്ലണ്ടിന് ആശ്വാസം നൽകുന്നുണ്ടെങ്കിലും ഓസ്ട്രേലിയയുടെ ബൗളിംഗ് നിരയുടെ മുൻപിൽ റൺസിനായി ഇംഗ്ലണ്ട് നന്നേ വിയർക്കുന്നുണ്ട് എന്ന് പറയാതിരിക്കാൻ വയ്യ. ടീ ബ്രേക്ക് നു കളി നിർത്തിയപ്പോൾ 240 റൺസിന് 5 വിക്കറ്റ് എന്ന നിലയിലാണ് കരുത്തരായ ഇംഗ്ലണ്ട്. ആദ്യ ദിനം ആദ്യ സെഷൻ മുതൽ വിക്കറ്റുകൾ കൊഴിഞ്ഞു പോയെങ്കിലും ജോയ് റൂട്ടിന്റെ ടെസ്റ്റ് അനുഭവ സമ്പത്തും ജോണി ബാരിസ്റ്റോവ എന്ന ഉത്തമ പോരാളിയും കൂടെ മികച്ച ഫോമിലേക്ക് വരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.
കമ്മിൻസിന്റെ ക്യാപ്റ്റന്സിയിൽ ബൗളിംങിന് ഇറങ്ങിയ ഓസ്ട്രേലിയ ലിയോൺ 2 വിക്കറ്റും ഹസ്ലെവൂഡ് 2 വിക്കറ്റും ബോലാൻഡ് 1 വിക്കറ്റും നേടി. ക്യാപറ്റന്റെ പന്ത് നന്നായി സ്വിങ് ആകുന്നുണ്ടെങ്കിലും ഇംഗ്ലണ്ട് വമ്പൻ നിറയെ വിക്കറ്റിലേക്ക് വീഴ്താൻ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണുന്നത്.
ബേൺസ്റ്റോക്സ് ന്റെ അപ്രതീക്ഷിത വിക്കറ്റ് ഇംഗ്ലണ്ടിനെ കുറച്ചൊന്നും അല്ല ബുദ്ധിമുട്ടിലാക്കിയത് എന്ന് വ്യക്തമാണ്. എങ്കിലും റൂട്ട് എന്ന വൻമരം അവിടെ ഉള്ളത് തന്നെയാണ് ഒരു പ്രതീക്ഷ. ബാരിസ്ററൗ കൂടെ മികച്ച ഫോമിലേക്ക് എത്തിയാൽ ആദ്യ ആഷസിൽ ഓസ്ട്രേലിയ വെള്ളം കുടിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.