സംസ്ഥാനത്ത് ഇന്ന് മുതൽ കറന്റ് ബില്ലു പൊള്ളും ! വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി കേരള സർക്കാർ

ഇന്ന് മുതൽ സംസ്ഥാനത്ത് വൈദ്യുത നിരക്ക് കൂടുകയാണ്. 19 പൈസയാണ് യൂണിറ്റിന് കൂടുതലായി വരുന്നത്. യൂണിറ്റിന് 10 പൈസ ഇന്ധന സർചാർജ് ആയും റെഗുലേറ്ററി കമ്മീഷൻ അനുവദിച്ച 9 പൈസയും ഉൾപ്പെടെ ആണ് 19 പൈസ കൂടുന്നത്. നാളെ മുതൽ ഇന്ധന സർചാർജ് യൂണിറ്റിന് 10 പൈസ തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറും എന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്. എന്നാൽ രാത്രിയായിരുന്നു ഈ തീരുമാനം ഇറങ്ങിയത്.

വൈദ്യുതി താരിഫ് ചട്ടങ്ങളുടെ കരടിൽ ഒരു മാസത്തിൽ പരമാവധി 20 പൈസ ഈടാക്കാമായിരുന്നു എന്നാണ് ഉണ്ടായിരുന്നത്. എന്നാൽ 10 പൈസയായി കുറച്ചത് തെളിവെടുപ്പിന് ശേഷം കമ്മീഷനിറക്കിയ അന്തിമ ചട്ടത്തിലൂടെ ആയിരുന്നു. സർചാർജ് പാരമ്പര്യേതര ഊർജ്ജം മാത്രം ഉപയോഗിക്കുന്നവർക്ക് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. എന്നാൽ കമ്മീഷൻ പിന്നീട് ഗ്രീൻതാരിഫ് എത്രയാണെന്ന് വ്യക്തമായി അറിയിക്കുമെന്നും ഉത്തരവിട്ടു.

സർചാർജ് തീരുമാനിക്കുന്നതിനു വേണ്ടിയുള്ള വരവ് ചിലവ് കണക്കുകൾ ബോർഡ് തയ്യാറാക്കി ശേഖരിച്ചുവച്ചാൽ മാത്രം പോരെന്നും ഓഡിറ്റർ പരിശോധിക്കണമെന്നും കമ്മീഷണർ നിർദ്ദേശിച്ചിരുന്നു
നിലവിലെ സർച്ചാർജ് 9 പൈസ എന്നുള്ളത് ആറുമാസത്തേക്ക് കൂടി അതെ എമൗണ്ടിൽ തന്നെ തുടരണമെന്ന് ബുധനാഴ്ച റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശിച്ചിരുന്നു എന്നാൽ അത് കെഎസ്ഇബി തള്ളിക്കളയുകയായിരുന്നു.

പുതിയ നിയമപ്രകാരം ഓരോ മാസത്തെയും നഷ്ടം ഇല്ലാതാക്കുന്നതിന് വേണ്ടി റഗുലേറ്ററി കമ്മീഷൻ്റെ അനുമതിയില്ലാതെ യൂണിറ്റിന് 10 പൈസ വരെ സർചാർജ് ആയി ഈടാക്കാം. ജൂലൈ മുതൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള റെഗുലേറ്ററി കമ്മീഷൻ്റെ ഉത്തരവ് ഈ മാസം ചിലപ്പോൾ ഉണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു യൂണിറ്റിന് വൈദ്യുതി വില ശരാശരി 100 രൂപയിൽ നിന്ന് ഉയരും. 40 യൂണിറ്റ് താഴെ പ്രതിമാസം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളെ സർക്കാർജിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇതിലൂടെ ഗാർഹിക ഉപഭോക്താക്കൾ തങ്ങളുടെ ഇലക്ട്രിസിറ്റി ഉപയോഗം കുറച്ചു കഴിഞ്ഞാൽ സർചാർജ്ജ് അടയ്ക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. ഇനിയുള്ള മാസങ്ങളിൽ വൈദ്യുതി വില ഉയരുന്നതാണ്. 2002 ഏപ്രിൽ മാസം മുതൽ ജൂൺ വരെ ഉയർന്ന വിലയിലുള്ള വൈദ്യുതി വാങ്ങുന്നതിന് വേണ്ടി ചെലവഴിച്ച അധിക സാമ്പത്തിക ചിലവുകൾ തിരിച്ചുപിടിക്കുവാൻ വേണ്ടിയാണ് ഇപ്പോഴുള്ള ഈ വർദ്ധനവ്. കെഎസ്ഇബിയുടെ എല്ലാ ഉപഭോക്താക്കൾക്കും 1000 വാട്ട് അല്ലെങ്കിൽ കണക്റ്റഡ് ലോഡുള്ള ഗാർഹിക ഉപഭോക്താക്കൾ ഒഴികെ മറ്റെല്ലാ ലൈസൻസുകൾക്കും ഇന്ധന സർചാർജ് ബാധകമാണ്.

അതുകൊണ്ടുതന്നെ 40 യൂണിറ്റ് അല്ലെങ്കിൽ അതിൽ താഴെയോ പ്രതിമാസ ഉപഭോഗ ഇന്ധന സർചാർജ് ആയി യൂണിറ്റിന് 9 പൈസ മേടിക്കുമ്പോൾ തന്നെ നാല് മാസത്തിനുള്ളിൽ 8707 കോടി രൂപ ബോർഡിന് ലഭിക്കുമെന്ന് കരുതുന്നു. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞത് നമ്മുടെ രാജ്യം കൽക്കരിക്ഷാമം നേരിട്ടിരുന്ന സമയത്ത് ഉയർന്ന ചെലവിൽ വൈദ്യുതി എടുക്കാൻ നിർബന്ധിതമായതുകൊണ്ടായിരുന്നു ഉപഭോക്താക്കളിൽ നിന്ന് സർചാർജ്ജ് ഈടാക്കാൻ കെഎസ്ഇബി അനുമതി നേടിയതെന്ന്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply