അമ്പലപ്പുഴയിൽ നവ വധുവിനെ വിവാഹത്തിന് മുൻപ് ഗർഭിണിയാക്കി – ഭർത്താവിന്റെ അടുത്ത പരിചയക്കാരൻ ആണ് പുള്ളി

ഒരിക്കലും വിശ്വസിക്കാൻ പോലും സാധിക്കാത്ത വാർത്തകളാണ് ദിനംപ്രതി നമ്മുടെ ലോകത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ മലമ്പുഴയിൽ നിന്നുമുള്ള ഒരു പുതിയ വാർത്തയാണ് ശ്രദ്ധ നേടിയത്. അമ്പലപ്പുഴയിൽ നവവധു വിവാഹത്തിനു മുൻപേ ഗർഭിണിയായ സംഭവമായിരുന്നു പുറത്തു വന്നത്. ഇതിൽ ഭർത്താവിന്റെ പരിചയക്കാരനായ വ്യാപാരിയെ നാട്ടുകാർ പിടികൂടുകയാണ് ചെയ്തത്. നാട്ടുകാർ പിടികൂടുക മാത്രമായിരുന്നില്ല പോലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. 47 കാരനായ നൈസാമിനെയാണ് നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കാരൂർ മാളിയേക്കൽ നൈസാം ആണ് പിടിയിൽ ആയിരിക്കുന്നത്.

ഇയാൾക്കെതിരെ നിലവിൽ പോക്സോ വകുപ്പ് പ്രകാരം ആണ് കുറ്റം ചുമത്തിയിരിക്കുന്നത്. 5 വർഷത്തിലേറെയായി നൈസാം വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയിട്ടും ഏകദേശം അത്രയും സമയമായി എന്നാണ് അറിയുന്നത്. കഴിഞ്ഞ ഡിസംബർ 18ന് വിവാഹിതയായ യുവതി ഗർഭിണിയായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി ആയിരുന്നു എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വിവാഹത്തിന് മുൻപേ യുവതി ഗർഭിണിയാണ് എന്ന വിവരം ഭർത്താവിന്റെ വീട്ടുകാർ അറിയുകയായിരുന്നു ചെയ്തത്. അതിനുശേഷം ആണ് അഞ്ചുവർഷത്തോളം നീണ്ടുനിൽക്കുന്ന പീഡനത്തിന്റെ കഥ പുറത്തു വരുന്നത്.

വ്യാപാരിയായ നൈസാം മുൻകൈയെടുത്താണ് പരിചയത്തിലുള്ള യുവാവിനെ കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്. യുവതിയെ നൈസാം പതിനാറാം വയസ് മുതൽ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ മൊഴി നൽകിയിരിക്കുന്നത് യുവതി തന്നെയാണ്. നൈസാമിന്റെ ഉപദ്രവം സഹിക്കാതെ ആയപ്പോൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന പെൺകുട്ടിയെ കടയിൽ നിന്നും പുറത്താക്കുക വരെ ചെയ്തു എന്നാണ് അറിയാൻ സാധിക്കുന്നത്. തുടർന്ന് നൈസാം മാസങ്ങൾക്ക് ശേഷം വീട്ടിലെത്തി പെൺകുട്ടിയെ തിരികെ കടയിലേക്ക് കൊണ്ടുപോയി. ഇനി ഒരു ഉപദ്രവവും ഉണ്ടാവില്ലന്ന ഉറപ്പിന്മേൽ ആയിരുന്നു ജോലിയിൽ പെൺകുട്ടി പ്രവേശിച്ചത്. വീണ്ടും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും ആലപ്പുഴയിലെ ലോഡ്ജിൽ മുറിയെടുത്ത് മദ്യം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കാൻ വരെ ശ്രമിക്കുകയും ചെയ്തു എന്നാണ് അറിയാൻ സാധിക്കുന്നത്.

പെൺകുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക പിന്നോക്ക അവസ്ഥ മുതലെടുത്തുകൊണ്ടായിരുന്നു ഇയാൾ ഇതൊക്കെ ചെയ്തത് എന്നും അറിയുന്നു. വിവരമറിഞ്ഞ നാട്ടുകാരനായ നൈസാമിനെ മർദ്ദിച്ച ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു ചെയ്തത്. ദേഹമാസകലം പരിക്കേറ്റുന്ന നൈസാമിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ നൽകിയ ശേഷമാണ് അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. 47 വയസ്സാണ് നൈസാമിന് ഉണ്ടായിരുന്നത്. വളരെ ഗുരുതരമായ രീതിയിലുള്ള ഒരു ആരോപണം തന്നെയാണ് ഇത് എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply