മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ അനുസ്മരണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്ന സമയത്ത് മൈക്കിന് ഉണ്ടായ പ്രശ്നങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അനുസ്മരണയോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്ന സമയത്ത് നിരവധി മാധ്യമപ്രവർത്തകരും അതുപോലെ തന്നെ ഫോട്ടോഗ്രാഫേഴ്സും സ്റ്റേജിലേക്കുള്ള പോഡിയത്തിലേക്ക് ഉള്ള സ്റ്റെപ്പിനും സമീപത്തും തടിച്ചു കൂടിയിരുന്നു.
സ്റ്റെപ്പിന് മേലെ കൺസോൾ സ്ഥാപിച്ചിരുന്നു എന്നാൽ കൺസോളിനു മുകളിൽ വീണ ഒരു ക്യാമറാമാൻ്റെ ബാഗ് മുഖ്യമന്ത്രി സംസാരിക്കുന്ന മൈക്കിനെ തടസ്സപ്പെടുത്തുകയും പല സൗണ്ടുകളും ഉണ്ടാവുകയും ചെയ്തു. ഈ പ്രശ്നം ഉണ്ടായ ഉടനെ തന്നെ മൈക്കുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധൻ ഏകദേശം 10 സെക്കൻഡിനുള്ളിൽ തന്നെ ഈ പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. പൊതുപരിപാടികളിൽ ഒക്കെ തന്നെ ശബ്ദ സംവിധാനത്തിനുള്ള സാമഗ്രികൾ നൽകുന്ന ആളാണ് രഞ്ജിത്ത്.
കേരള പോലീസ് ആക്ട് 2011ലെ സെക്ഷൻ 118 പ്രകാരം പൊതു ക്രമസമാധാനത്തിൽ ഗുരുതരമായ ലംഘനത്തിനോ അതോ അപകടത്തിനോ കാരണമാകുന്ന ശിക്ഷയാണ് ഈ മൈക്ക് പ്രശ്നത്തിനെതിരെ ഉണ്ടായിരിക്കുന്നത്. പൊതുജനങ്ങൾക്ക് അപകടമുണ്ടാകുന്നതോ പൊതുസുരക്ഷിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങളോ ചെയ്യുന്ന ഏതൊരു വ്യക്തിക്കെതിരെയും പോലീസിന് സ്വമേധയാ കേസെടുക്കാം.
എന്നാൽ അവിടെ പ്രശ്നം ഉണ്ടാക്കിയ ഉപകരണങ്ങളെല്ലാം പോലീസ് കസ്റ്റഡിയിലാണ്. ഈ പ്രശ്നത്തിനെതിരെ കെ എസ് ശബരീനാഥൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. രഞ്ജിത്തിൻ്റെ അയ്യങ്കാളി ഹാളിൽ ഉപയോഗിച്ച ഉപകരണങ്ങളെല്ലാം തന്നെ ഹാജരാക്കുകയും പോലീസ് അയാളെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് ശബരി പറയുന്നത്. സംസാരിക്കുന്നതിനിടയിൽ മൈക്കിൽ ചെറിയ പ്രശ്നമുണ്ടായതിന് തിരുവനന്തപുരത്തെ ഒരു സാധാരണക്കാരനായ മൈക്ക് ഓപ്പറേറ്റർ രഞ്ജിത്തിനോട് ഇത്തരത്തിൽ ചെയ്തത് മോശമായിപ്പോയി എന്നും ശബരി പറഞ്ഞു.
ഇതൊരു ജനാധിപത്യ രാജ്യമാണെന്നും രാജവാഴ്ചയല്ല എന്നും ഓർത്താൽ നല്ലത് എന്നും ശബരി പറഞ്ഞു. ആരുടെ പേരിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത് എന്ന് ആർക്കുമറിയില്ല എന്നാണ് ശബരി പറഞ്ഞത്. ഇതിനെതിരെ എടുത്ത കേസ് സംഘാടകരിലേക്കോ പ്രസംഗിച്ച ആളുകളിലേക്കോ ഒക്കെ വരട്ടെ എന്നാണ് ശബരി പറയുന്നത്. ജനങ്ങൾ ഇതൊക്കെ കാണുന്നില്ലേ എന്നും പറഞ്ഞു. ഇത് പോലീസ് സ്വമേധയാ എടുത്ത കേസ് ആണോ അതോ എന്തെങ്കിലും സമ്മർദ്ദം മൂലം ആണോ എന്ന് ശബരിയോട് ചോദിച്ചപ്പോൾ ശബരി പറഞ്ഞത് പോലീസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു കേസും ഇല്ലാത്തതുകൊണ്ടാണോ ഒരു പണിയും ഇല്ലാത്തതുകൊണ്ടാണോ സിഐ വന്നു കേസെടുത്തത്.
ഇതൊക്കെ വളരെ വ്യക്തമല്ലേ. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ട് ഈ കഴിഞ്ഞ കാലങ്ങളിൽ എന്തെങ്കിലും ചെറിയൊരു പ്രശ്നങ്ങൾക്ക് തന്നെ കേസ് എടുക്കുന്നതും ശിക്ഷിക്കുന്നതും സാക്ഷിയായ വരെ പ്രതിയാക്കുന്നതും ഒക്കെ ജനങ്ങൾ ഒക്കെ കണ്ടുകൊണ്ടിരിക്കുന്നതല്ലേ എന്നും പറഞ്ഞു. കൂടാതെ ശബരി പറഞ്ഞത് സ്വമേധയാ ഒന്നും കേരള പോലീസ് കേസ് എടുത്തതല്ല ഇതെന്നും. ഇതൊക്കെ പൊളിറ്റിക്കലി മാന്യുപുലേറ്റഡ് ആണെന്നും ശബരി പറഞ്ഞു