നമ്മൾ ഒന്നിച്ചുള്ള സമയത്തേക്കാൾ മൂല്യമുള്ളതല്ല മറ്റൊന്നും – ദുൽഖർ പങ്കു വെച്ച ചിത്രം കണ്ടു അമ്പരന്ന് ആരാധകർ ! കൂടെ ഉള്ളത് ആരെന്ന് മനസ്സിലായോ

സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മക്കളാണ് സുറുമിയും ദുൽഖർ സൽമാനും. സുറുമിയുടെ പിറന്നാൾ ദിനത്തിൽ സഹോദരിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിയിൽ പോസ്റ്റ്‌ ഇട്ടിരുന്നു. സുറുമിയും ദുൽഖറും ഒന്നിച്ചുള്ള ഒരു ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ആശംസകളറിയിച്ചത്. തങ്ങൾ ഒരുമിച്ച് ചെലവഴിച്ച സമയമായിരുന്നു ഏറ്റവും നല്ല സമയം എന്നും അതിലും നല്ല സമയം മറ്റൊന്നില്ല എന്നും ദുൽഖർ പറഞ്ഞു.

ദുൽഖറിൻ്റെ സഹോദരിക്കുള്ള ജന്മദിനാശംസകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. എൻ്റെ പ്രിയപ്പെട്ട ഇത്തയ്ക്ക് ജന്മദിനാശംസകൾ. ഇത്രയും നാൾ നമ്മൾ ഒന്നിച്ച് ചെലവഴിച്ച സമയമാണ് ഏറ്റവും ലളിതമായിരുന്നത് എന്നാണ് ദുൽഖർ എഴുതിയത്. സഹോദരിയുടെ സ്വകാര്യതയെ മാനിച്ച് സാധാരണ ദുൽഖർ സഹോദരിയുടെ ഫോട്ടോസ് ഒന്നും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല.

എന്നാൽ പിറന്നാൾ ദിനമായതുകൊണ്ട് മാത്രമാണ് ഫോട്ടോ പങ്കുവെച്ചതെന്നും ദുൽഖർ പറഞ്ഞു. സാധാരണ ദുൽഖർ ഭാര്യയും മകളും സുഹൃത്തുക്കളും ഒത്തുള്ള നല്ല നിമിഷങ്ങളും അതുപോലെ തന്നെ സിനിമകളുടെ വിശേഷങ്ങളും ഒക്കെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറ്. സഹോദരിയെ കുറിച്ച് ദുൽഖർ പറയുന്നത് എൻ്റെ ഏറ്റവും അടുത്ത സുഹൃത്തും സഹോദരി എന്നതിന് ഉപരി എൻ്റെ അമ്മയാണ് എന്നുമാണ്. എന്നെ ഒരു മകനെ പോലെയായിരുന്നു ഇത്ത നോക്കിയതെന്നും നമ്മൾ ഒരുമിച്ചുണ്ടായ പല നിമിഷങ്ങളും ഓർമ്മ വരുന്നു എന്നും എഴുതി.

പിതാവായ മമ്മൂട്ടി കളിപ്പാട്ടങ്ങളൊക്കെ നശിപ്പിക്കാതിരിക്കാൻ സൂക്ഷിച്ചു വെക്കുമ്പോൾ കളിപ്പാട്ടങ്ങളൊക്കെ സഹോദരനായ ദുൽഖറിന് വേണ്ടി കട്ടെടുത്തു കൊടുക്കുന്ന എൻ്റെ ക്രൈം പാർട്ണർ ഇത്ത ആണെന്നും നമ്മൾക്കിടയിൽ മാത്രമുള്ള തമാശകളും അതുപോലെത്തന്നെ സംഗീതത്തോടും സിനിമയോടും കാർട്ടൂണിനോടും ഒക്കെ നമുക്കു രണ്ടുപേർക്കും ഉള്ള ഒരുപോലെയുള്ള ഇഷ്ടവും എൻ്റെ വിഷമത്തിൽ എൻ്റെ കൂടെ നിൽക്കുന്നയാൾ എൻ്റെ ജേണൽ കൂടാതെ മികച്ച ഭാര്യ, മരുമകൾ, ചെറുമകൾ, അമ്മ, മകൾ, നല്ല സുഹൃത്ത് എന്ന നിലയിലുള്ള എല്ലാ റോളുകളും മികച്ചതാക്കിയ എൻ്റെ പ്രിയപ്പെട്ട ഇത്ത എന്നും എഴുതി.

കൂടാതെ സുറുമിയെ കുറിച്ച് ദുൽഖർ പറയുന്നത് തൻ്റെ മകളായ മറിയയുടെ അമ്മായി എന്ന റോളാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും. പിറന്നാൾ ദിനത്തിൽ ഇത്തയ്ക്ക് സന്തോഷവും നല്ല കാര്യങ്ങളൊക്കെ നിറഞ്ഞതാകട്ടെ ജീവിതം എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്നും എപ്പോഴും സന്തോഷത്തിലും പുഞ്ചിരിയോടെയും ജീവിതം മുന്നോട്ടു പോകുവാൻ സാധിക്കട്ടെ എന്നും ദുൽഖർ പറഞ്ഞു. ഇവർ തമ്മിലുള്ള ഒരു ബോണ്ടിങ്ങിനെ കുറിച്ചും വാചാലനാണ് ദുൽഖർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply