ഭാര്യ അമലിന്റെ ഫോണിലേക്കു ഒളിഞ്ഞുനോക്കി ദുൽഖർ – കുഞ്ഞിക്കയുടെ സംശയം മാറിയോ എന്ന് ആരാധകർ – വീഡിയോ വൈറൽ

amal and dq

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാനെ അറിയാത്ത മലയാളികൾ ആരും തന്നെ ഇല്ല. ഡിക്യു എന്നറിയപ്പെടുന്ന ദുൽക്കർ സെക്കൻഡ് ഷോ എന്ന ക്രൈം ഡ്രാമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. മലയാള സിനിമയിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒക്കെ അദ്ദേഹം തൻ്റെ അഭിനയമികവ്‌ കാഴ്ചവെച്ചിട്ടുണ്ട്. അദ്ദേഹത്തിന് ചാർലിയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്.

ഇതിനുപുറമേ എസ്ഐഐഎംഎ അവാർഡും മൂന്ന് ഫിലിം ഫെയർ അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ തൻ്റെ ഭാര്യയും ഉമ്മയും ഒപ്പം ഒരുമിച്ച് ഒരു ഫംഗ്ഷനിൽ ഇരിക്കുന്ന സമയത്ത് ദുൽഖറിൻ്റെ ഭാര്യ അമാൽ സൂഫിയ തൻ്റെ മൊബൈൽ ഫോൺ നോക്കുന്ന സമയത്ത് ദുൽഖർ ആ ഫോണിലേക്ക് നോക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ദുൽഖർ ഭാര്യയുടെ മൊബൈലിലേക്ക് ഒളിഞ്ഞു നോക്കുന്നു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. ദുൽക്കർ വൈഫിൻ്റെ ഫോണിലേക്ക് ജസ്റ്റ് നോക്കുകയും രണ്ടുപേരും സംസാരിച്ചുകൊണ്ടിരിക്കും അതിനിടയിൽ ദുൽഖറിൻ്റെ ഉമ്മയും ഇവരോട് രണ്ടുപേരോടും സംസാരിക്കുന്നതുമാണ് വീഡിയോയിൽ കാണിക്കുന്നത്. എന്നാൽ ഈ വീഡിയോയെ വളച്ചൊടിച്ചുകൊണ്ടാണ് പലരും രംഗത്ത് എത്തിയിരിക്കുന്നത്. ഈ വീഡിയോക്കെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും ഒക്കെ കമൻ്റുകൾ വരുന്നുണ്ട്.

എന്നാൽ ചില ആരാധകർ പറയുന്നത് അവർ ഫാമിലിയായി ഒന്നിച്ചിരിക്കുന്നിടത്തേക്ക് ക്യാമറ കണ്ണുമായി എത്തിനോക്കി ഇത്തരം വീഡിയോകൾ എടുത്തുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വാർത്തകൾ ഉണ്ടാക്കി ശ്രദ്ധ നേടുന്നത് ചില ആളുകളുടെ സ്വഭാവമാണ് എന്നാണ്. അതുകൊണ്ടുതന്നെ ഇത്തരം വാർത്തകളെ മൈൻഡ് ചെയ്യേണ്ട എന്നാണ്. ഒരു കൂട്ടർ പറയുന്നത് ദുൽഖറിന് തൻ്റെ ഭാര്യയെ സംശയം ആയതുകൊണ്ടാണ് അവർ മൊബൈൽ നോക്കുന്ന സമയത്ത് അതിലേക്ക് ഒളിഞ്ഞു നോക്കുന്നത് എന്നാണ്.

എന്നാൽ ആ വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്നത് അദ്ദേഹം തൻ്റെ ഭാര്യയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫോൺ നോക്കുന്നത് ആ സമയത്ത് ജസ്റ്റ് ഫോണിൽ നോക്കുന്നതും ചിരിക്കുന്നതും ഒക്കെ കാണാം. അതുകഴിഞ്ഞ് അവർ രണ്ടുപേരും ഒരുമിച്ച് സംസാരിക്കുന്നതും പിന്നീട് ഉമ്മയും കൂടെ ചേർന്ന് മൂന്നുപേരും ഒരുമിച്ച് സംസാരിക്കുന്നതൊക്കെയാണ് കാണുന്നത്.

ദുൽഖർ തൻ്റെ സോഷ്യൽ മീഡിയയിലൂടെ താരത്തിൻ്റെ വിശേഷങ്ങളൊക്കെ തന്നെ പങ്കുവെക്കാറുണ്ട് കൂടാതെ താരം പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ഒക്കെ തന്നെ ആരാധകർ സന്തോഷത്തോടെ ഏറ്റെടുക്കാറുമുണ്ട്. അദ്ദേഹത്തിന് ഒരു മകളാണ് ഉള്ളത്. മറിയം അമീറ സൽമാൻ എന്നാണ് മകളുടെ പേര്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply